സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് ജനസംഖ്യ വർദ്ധനവിനെ വലിയ രീതിയിൽ പ്രതിരോധിക്കും

35

ഇന്നത്തെ ഭൂരിഭാഗം പെൺകുട്ടികളും പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നില്ക്കാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിലേ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരം തന്നെ അതിനുള്ള ഉദാഹരണം. അങ്ങനെ ഉള്ളപ്പോൾ അവരെ 12 ഉം പതിനാറും വയസിൽ കെട്ടിച്ചു വെറും അടുക്കളയിൽ മുരടിപ്പിക്കുന്നത് അവരോടും രാജ്യത്തോടും ചെയ്യുന്ന അനീതിയാണ്. ലോൿത്ത് പുരോഗതി പ്രാപിച്ച എല്ലാ രാജ്യങ്ങളിലും സ്ത്രീകളും പുരുഷന്മാരെ പോലെ ജോലി ചെയ്യുന്ന രാജ്യങ്ങൾ ആണ്. വിവാഹ പ്രായം ഉയർത്തുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ.

  1. പെൺകുട്ടികൾക്കു കുറഞ്ഞ പക്ഷം ഒരു ഡിഗ്രിയെങ്കിലും വിവാഹത്തിനു മുൻപ് നേടാൻ കഴിയും. ഭാവിയിൽ സ്വന്തം കാലിൽ നിൽക്കേണ്ടി വന്നാൽ ഒരു ജോലി നേടാൻ അതവരെ കൂടുതൽ പ്രാപ്തരാക്കും.

2, സ്ത്രീകൾ കൂടി പുരുഷന്മാരെ പോലെ ജോലി ചെയ്യുന്ന കാലം വന്നാൽ രാജ്യത്തിന്റെ ജിഡിപിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവും. അത് രാജ്യത്തിന്റെ വികസനത്തിൽ വലിയ കുതിപ്പാവും.

3, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് ജനസംഖ്യ വർദ്ധനവിനെ വലിയ രീതിയിൽ പ്രതിരോധിക്കും. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് പ്രത്യക്ഷമായി ഉണ്ടാക്കുന്ന കുറവിനോടൊപ്പം അവർക്ക് ജോലിയും വിദ്യാഭാസവും ലഭിക്കുന്നതോടെ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടാക്കും. എന്ത് കൊണ്ടും സ്ത്രീകൾക്കും രാജ്യത്തിനും മികച്ച നേട്ടം ഉണ്ടാക്കാവുന്ന വിപ്ലവകരമായ തീരുമാനം ആണ് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് (Krishna Prasad)

Image may contain: 1 person, text that says "Age of marriage to be increased to 21 for girls"ഈ വിഷയത്തെ കുറിച്ച് Abhayankar Abhay എഴുതിയത് ചുവടെ വായിക്കാം

ഒരു പത്തിരുപത് കൊല്ലം മുൻപുള്ള കാര്യമാണ് . പത്താം ക്ലാസ് കഴിഞ്ഞു കോളേജിൽ ചേരാനുള്ള ഒരുക്കങ്ങൾ ഒക്കെയായി ഞങ്ങൾ ക്‌ളാസിലുള്ള എല്ലാവരും ഓടിനടക്കുമ്പോൾ ഞങ്ങടെ ക്ലാസിൽ പഠിച്ച ആരിഫയ്ക്ക് കല്ല്യാണാലോചനകൾ നടക്കുകയായിരുന്നു . ഏറെ കഴിയാതെ അവളുടെ കല്യാണം കഴിഞ്ഞു . ഏകദേശം മുപ്പത്താറാമത്തെ വയസ്സിൽ അവൾ അമ്മൂമ്മയായി . ഭാഗ്യത്തിന് അവളുടെ മകളെ പതിനെട്ട് തികഞ്ഞ ഉടനെയാണ് കെട്ടിച്ചത്. നാട്ടുകാരിയാണ് , സുഹൃത്തിന്റെ പെങ്ങളാണ് അത്കൊണ്ട് ഇപ്പഴും വല്ലപ്പോഴും ഒക്കെ കണ്മുന്നിൽ കാണുന്നവളാണ് . ഞാനൊക്കെ ഇങ്ങനെ നമ്മൾ ചെറുപ്പക്കാർ അങ്ങനെ ഇങ്ങനെ എന്നൊക്കെ ഉള്ള ഫീലും വെച്ച് നടക്കുമ്പോൾ എന്റെ അതേ പ്രായക്കാരിയായ ആരിഫ സ്വയം വൃദ്ധയായി ആക്സപ്റ്റ് ചെയ്തു അമ്മൂമ്മമാരുടെ ലൈഫ് ജീവിക്കുകയാണ് . അവൾക്ക് ബാല്യവും കൗമാരവും കഴിഞ്ഞു ഒരു മിന്നായം പോലെ മിന്നി മറഞ്ഞു പോയതാണ് അവളുടെ യൗവ്വനം.

പിന്നെ അവളുടെ മുന്നിൽ നീണ്ടു നിവർന്നു പരന്നു കിടക്കുന്നത് അവളുടെ മധ്യവയസ്സും വാർധ്യക്യവും ആണ് . വലിയ കുട്ടികൾ ഉള്ള ഒരു സ്ത്രീയുടെ ജീവിതം എന്നത് ആ കുട്ടികളെ കുറിച്ച് ഓർത്തു കൂടി ആവും . ഉമ്മ ചുരിദാർ ഇടേണ്ട എന്റെ കൂട്ടുകാർ നിന്റെ അനിയത്തി ആണോ എന്ന് ചോദിക്കുന്നു എന്ന് പറയുന്ന കോളേജ് പിള്ളാര് ആയ മക്കൾ ഉള്ളപ്പോൾ ആ ചെറുപ്പക്കാരികൾ ആയ അമ്മമാർ ആ പ്രായതിലുള്ള കുട്ടികളുടെ അമ്മമാരുടെ പ്രായത്തിലേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ് . അവർ അവരവരുടെ ജീവിതം ചെറിയ പ്രായത്തിൽ തന്നെ അങ്ങോട്ട് എഴുതി തള്ളുകയാണ് . ഇതൊക്കെ പണ്ടത്തെ കാര്യം അല്ലെ എന്ന് ഞാനും വിചാരിച്ചിരുന്നു , ഈ അടുത്ത് ഒരു സുഹൃത്ത് പണ്ട് അവൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കൂടെ പഠിച്ച പെൺകുട്ടിയുടെ കല്യാണത്തിനു പോയതിന്റെ ഫോട്ടോ ഇടുന്നത് വരെ . ആ കല്യാണം നടന്നത് 2010 ലോ മറ്റോ ആണ് .
പെൺകുട്ടികൾ ജനിക്കുന്നത് തന്നെ വയസ്സ് അറിയിച്ചാൽ ആർക്കോ പിടിച്ചു കെട്ടിച്ചു കൊടുക്കാനും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും ആണെന്ന് വിചാരിച്ചു എത്ര പ്രസവിക്കുന്നോ അത്രക്കും നല്ലത് എന്ന് ചിന്തിക്കുന്ന മനുഷ്യരെ ഈ കാലത്തും കണ്ടിട്ടുണ്ട് . ആടിനെയോ പശുവിനെയോ ഒക്കെ കുറിച്ച് പറയുന്ന ലാഘവത്തോടെ ആണ് മനുഷ്യർ ഇങ്ങനെ പ്രസവിക്കട്ടെ എന്ന് പറയുന്നത് . പ്രസവിക്കാനുള്ള, പ്രത്യുത്പാദനത്തിനുള്ള കഴിവ് ഉള്ളത് കൊണ്ടല്ല മനുഷ്യൻ മനുഷ്യനായത് ആ കഴിവ് ഈ ലോകത്ത് സകല ജീവികൾക്കും ഉള്ളതാണ്. മനുഷ്യന്റെ കഴിവ് ബുദ്ധിശക്തിയാണ് അത് ആണെന്നോ പെണ്ണെന്നോ വത്യാസം ഇല്ലാത്തതാണ് . സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗപ്രദമായിരിരിക്കാവുന്ന തലച്ചോർ ആണ് അതിന്റെ പ്രൈം സമയത് പ്രസവത്തിനും കുഞ്ഞുങ്ങളെ വളർത്താനും മാത്രം വിട്ടിട്ട് അതെല്ലാം കഴിഞ്ഞു പത്തുനാല്പത് വര്ഷം പേരക്കുട്ടികളെയും നോക്കി ഇരിക്കാൻ വെറുതെ കളയുന്നത് .

പതിനെട്ട് വയസ്സ് എന്നത് ജനിച്ചു വെറും പതിനെട്ട് വര്ഷം മാത്രം കഴിഞ്ഞുള്ള പ്രായമാണ് . അതായത് 2002 ഇൽ ജനിച്ചവർ ആണ് ഇപ്പോൾ പതിനെട്ട് വയസ്സായവർ. 2002 എന്നത് ഇന്നലെ കഴിഞ്ഞത് പോലെ ഒരു വര്ഷം ആയിട്ടാണ് 30 കഴിഞ്ഞവർക്ക് തോന്നുക. അത്രേ ഉള്ളൂ . നമ്മളൊക്കെ പതിനെട്ട് വയസ്സിൽ എന്ത് മണ്ടന്മാർ ആയിരുന്നു ജീവിതത്തെ കുറിച്ച് എന്ത് കാഴ്‌ചപ്പാട് ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ചുമ്മാ ആലോചിച്ചു നോക്കുക, ആ സമയത്ത് എടുക്കുന്ന ലൈഫ് ഡിസിഷൻ എന്ത് മാത്രം ഇമ്മച്വർ ആയിരിക്കും എന്ന് മനസ്സിലാവും .

പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടയിലുള്ള സമയം കൊണ്ട് പലർക്കും മച്ചുരിറ്റി വരുന്നതും കാണാം . സംശയം ഉണ്ടെങ്കിൽ പ്ലസ് റ്റു ക്ളാസുകളും ഡിഗ്രി ക്‌ളാസുകളും കമ്പയർ ചെയ്തു നോക്കാം . അപ്പോൾ മനസ്സിലാവും പതിനെട്ട് എന്നത് ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുക്കേണ്ട സമയമല്ല എന്ന്. ആ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും പഠിക്കട്ടെ . പ്രായപൂർത്തി ആയി കണക്കാക്കാൻ ഉള്ള പ്രായം 18 ആയിരിക്കെ തന്നെ വിവാഹ പ്രായം 21 ആവട്ടെ . അത് കൊണ്ട് ഒരു ദോഷവും വരാൻ ഇല്ല . ഗുണം മാത്രമേ ഉള്ളൂ. പെൺകുട്ടികളുടെ ശാരീരിക ആവശ്യങ്ങളെ നിരാകരിക്കുന്നു എന്നൊക്കെ വിമർശിക്കുന്നവർക്ക് അവർ പറയുന്നത് പെൺകുട്ടികളുടെ കാര്യമല്ല എന്ന് നല്ല ബോധ്യം ഉണ്ട്. . ശാരീരിക ആവശ്യങ്ങൾ 21 വയസ്സിലും നിറവേറ്റാം . പക്ഷെ നഷ്ടപ്പെട്ടുപോയ അക്കാദമിക് വർഷങ്ങൾ പിന്നെ കിട്ടില്ല . കല്യാണം കഴിഞ്ഞുള്ള പഠിത്തം ഒക്കെ കോമഡി മാത്രമാണ് .