പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
52 SHARES
619 VIEWS

പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം.സ്വന്തം ശരീരത്തെ സ്വയം ഉണര്‍ത്തി ലൈംഗിക സുഖം നേടാനുള്ള വഴിയാണ് സ്വയംഭോഗം.പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം അനുഭവിക്കുന്ന രീതി. സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

സ്വയംഭോഗം തെറ്റല്ല. മറിച്ച് ശരീരം ലൈംഗികമായി പ്രവര്‍ത്തനസജ്ജമാണെന്നതിന്റെ തെളിവാണ്. ഒരു വ്യക്തിയുടെ ശാരീരിക- മാനസിക വളര്‍ച്ചയുടെ സൂചകവുമാണിത്. തീര്‍ത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അതിനാല്‍ തന്നെ സ്വയംഭോഗത്തെ പാപമായോ മോശപ്പെട്ട കാര്യമായോ കാണേണ്ട കാര്യമില്ല.

കൗമാരപ്രായത്തില്‍ തന്നെ ആണും പെണ്ണും സ്വയംഭോഗം തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. അതേസമയം അമിത സ്വയംഭോഗത്തിന് അടിമപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്.

ഗുണങ്ങള്‍

*ലൈംഗിക വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
*ഗര്‍ഭാശയഗളത്തിനെ ബാധിക്കുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു.
*സ്വയംഭോഗസമയത്ത് യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന അസിഡിക് ഗുണമുള്ള ദ്രാവകം അവിടെയുള്ള ബാക്ടീരിയകളെയും പൂപ്പലുകളെയും നശിപ്പിക്കുന്നു.
*ഗര്‍ഭാശയമുഖത്ത് നിന്ന് കൂടുതല്‍ ദ്രാവകം യോനിയിലേക്ക് ഒഴുകും.ഇത് ഗര്‍ഭാശയത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
*യോനിയില്‍ കൂടുതല്‍ വഴുവഴുപ്പുണ്ടാകും.
*സാധാരണ ലൈംഗികബന്ധത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിനും എന്‍ഡോര്‍ഫിനും സ്വയംഭോഗശേഷവും ഉണ്ടാകുന്നു.
*ഇടുപ്പിലെ പേശികളെ ചലനാത്മകമാക്കുന്നു.
*രക്തസമ്മര്‍ദ്ദം, പേശീവികാസം, ശ്വസോച്ഛ്വാസ നിരക്ക്, ശരീരത്തിലെ രക്ഷമൊഴുക്ക് എന്നിവ കൂട്ടും.
*ലൈംഗികത ആരോഗ്യകരമാകുന്നു.
*മാനസിക സംഘര്‍ഷം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാനാകും.
*ഡോപ്പമിന്‍ എന്ന ന്യൂറോട്രാന്‍സിമിറ്ററിന്റെ അളവ് കൂട്ടുന്നു. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുന്നു.
*സ്വന്തം ശരീരത്തോടുള്ള ഇഷ്ടവും മതിപ്പും വര്‍ധിക്കുന്നു.
*ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇടയില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ