ഒരു സ്ത്രീയെ കേസ് അന്വേഷണത്തിനായി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചാൽ അവിടെ പോയി മൊഴി കൊടുക്കാതിരിക്കാൻ പറ്റുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

കേസ് അന്വേഷണത്തിനായി ആരെ വിളിച്ചാലും പൊലീസ് പറയുന്ന സ്ഥലത്തു പോയി മൊഴി കൊടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും , 65 വയസ്സിൽ മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മാനസികമോ , ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും , പ്രായഭേദമന്യേ സ്ത്രീകൾക്കും നോട്ടീസ് കൊടുത്താൽ അവരെ വീട്ടിൽ പോയി മൊഴിയെടുക്കാനുള്ള അവസരമേയുള്ളൂ. ഒരു കാരണവശാലും അവരെ സാക്ഷി എന്ന നിലയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിയില്ല. ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കുമുള്ള അവകാശമാണ്. ക്രിമിനൽ നിയമം, വകുപ്പ്160, ഉപവകുപ്പ് 1 പ്രകാരമാണ് നോട്ടീസ് കൊടുക്കുന്നത്.

പക്ഷേ ഈ പ്രിവിലേജ് പൊലീസ് എല്ലാ കേസുകളിലും നൽകുന്നുണ്ടോ എന്നുള്ളത് വേറേ കാര്യം. ഇത്തരം സംരക്ഷണങ്ങൾ നമ്മുടെ നിയമത്തിൽ ഉണ്ട്. ഇത് സാധാരണ ക്കാർക്കു കിട്ടുമോ എന്നു ചോദിച്ചാൽ സാധാരണക്കാരായ സ്ത്രീകൾക്കും ഈ നിയമം ബാധകമാണ്. സ്ത്രീകളെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരുപാട് കേസുകൾ നമുക്കറിയാം. അത്തരം കേസിൽ അവർ നിയമപരമായി അത് മുന്നോട്ടു വച്ചാൽ നടപടി വരും. ഈയിടെ സിനിമ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാൻ പോലിസ് നോട്ടീസ് കൊടുത്തപ്പോൾ ആണ് ഈ നിയമം വീണ്ടും ചർച്ചാ വിഷയം ആയത്. സാക്ഷിയായ സ്ത്രീ വീട്ടിൽ വന്ന് മൊഴിയെടുക്കാം എന്നു പറയുമ്പോൾ അതാണ് നിയമം. പൊലീസുകാർ പോയേ മതിയാകൂ. പൊലീസുകാർ സ്ത്രീകൾ ക്കു കൊടുക്കേണ്ട നിയമസംരക്ഷണമാണത്.

You May Also Like

വിമാനത്തിനുള്ളിൽ നാം എന്തൊക്കെ മര്യാദകൾ പാലിച്ചില്ലെങ്കിൽ പണികിട്ടും ?

വിമാനത്തിനുള്ളിലെ മര്യാദകൾ Js Adoor വിമാനത്തിലാണ് ജീവിതത്തിലെ ചിലവഴിച്ചത്. അതു കൊണ്ട് തന്നെ നിയമങ്ങൾ അറിയാം.…

പദ്മിനി എന്ന സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു പുരുഷന് ഒരു സമയം രണ്ടു ഭാര്യമാർ ആകാമോ ?

പദ്മിനി എന്ന പുതിയ മലയാള സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു…

‘ജയ് ഭീം ‘ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്, സംഭവബഹുലമായ ആ കഥ വായിക്കാം

ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ്…

നിങ്ങൾ അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ സംഭവിക്കുന്നതെന്ത് ?

നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഇന്ത്യയിലെ ചില ട്രാഫിക് നിയമങ്ങൾ ഏതെല്ലാം? അറിവ്…