Sajid AM

“അന്ധവിശ്വാസങ്ങൾ വീണ്ടും ഉടലെടുക്കുന്നു”

കഴിഞ്ഞ ദിവസം ഗുജറാത്തില് ആർത്തവ പരിശോധന നടത്തിയത് വിവാദമായതിന് ദിവസങ്ങൾക്കു ശേഷം ഇതാ ഗുജറാത്തിലെ സൂറത്ത് മുന്സിപ്പിൽ കോര്പ്പറേഷനിൽ വനിതാ ക്ലാർക്കുമാർക്കു കന്യകാത്വ പരിശോധന. ഒരു മുറിയില് നഗ്നരാക്കി നിർത്തി, വിരല് കടത്തി കന്യകാത്വ പരിശോധന നടത്തിയും ഗര്ഭിണിയാണോ എന്ന് പരിശോധിച്ചുമാണ് അവരെ അപമാനിച്ചത്. ട്രെയിനിംഗ് കഴിഞ്ഞതിന്റെ ഭാഗമായി ജോലിയിൽ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് പരിശോധന നടത്തിയതെന്നാണ് വനിതാ ക്ലാർക്കുമാർ പറഞ്ഞത്. ഇഷ്ടപെട്ടവരുടെ കൂടെ ജീവിക്കാനും ലൈംഗിക ബന്ധത്തിലും ഏർപ്പെടാനുള്ള സ്വാതന്ത്ര്യമുള്ള രാജ്യത്തു ഇത്തരം പരിശോധന എന്നുള്ളതാണ് പ്രധാനം.

ഡിഗ്രി പഠന സമയത്ത് കോളേജിൽ നിന്ന് ടൂർ പോയപ്പോഴാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതി ഇപ്പോഴും ഉണ്ടെന്ന് അറിയുന്നത്. ടൂർ പോയ സ്ഥലത്തു ഇരുപതു രൂപ കൊടുത്താല് ഒരു റൌണ്ട് ചുറ്റും കുതിര പുറത്ത് സഞ്ചരിക്കാം. ആണ്ക്കുട്ടികളിൽ പലരും അന്ന് കുതിര സവാരി നടത്തിയെങ്കിലും പെണ്കുട്ടികളിൽ ചിലർക്ക് ആഗ്രഹം ഉണ്ടായെങ്കിലും അവർ കയറാൻ തയ്യാറായില്ല. അതിനു കാരണമായി പിന്നിട്ട് ഒരു കുട്ടികാരി പറഞ്ഞത് ഇപ്പോള് കുതിരപ്പുറത്ത് കയറിയാല് വിവാഹം ശേഷം പ്രശ്ങ്ങൾ ഉണ്ടാവുമെന്നാണ്. ശേഷം ഈ അടുത്താണ് ഒരു സുഹൃത്തിന്റെ സംസാരത്തിൽ നിന്ന് വീണ്ടും ഇതുപോലെ ഒന്ന് കേൾക്കുന്നത് “ഡാ, ഞാൻ ഇത് വരെ ഒരു പെണ്ണിന്റെ കൂടെയും കിടന്നിട്ടില്ല അതോണ്ട് തന്നെ കെട്ടുകയാണെങ്കില് അവള് സീല് പൊട്ടിയത് ആയിരിക്കരുത് ” നിങ്ങൾ പലരും ഒരുപക്ഷെ ഇത് കേട്ടിട്ടുണ്ടാവും.

ശാസ്ത്രീയമായി യാതൊരുവിധ അടിസ്ഥാനവും ഇല്ലായെങ്കിലും പെണ്കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ചരിത്രക്കാലം മുതല് നിയന്ത്രിക്കാന് കന്യാചര്മ്മം ഉപയോഗിച്ച് വരുന്നുണ്ട്. കുതിരപ്പുറത്ത് കയറുന്നതും , ബൈക്ക് ഓടിക്കുന്നതും, കായികവിനോദങ്ങളിൽ പങ്കെടുക്കുന്നതും , ആര്ത്തവദിവസങ്ങളിൽ മെൻസ്ട്രുൾ കപ്പ് ഉപയോഗിക്കുന്നതും തുടങ്ങി പല വിധ നിയന്ത്രങ്ങളാണ് അവള്ക്ക്. അധ്യാപകർ, മാതാപിതാക്കൾ, ബന്ധുക്കൾ ചില സുഹൃത്തുക്കൾ ചില അവസരങ്ങളില് ആരോഗ്യപ്രവര്ത്തകര് വരെ ഈ ക്രൂരമായ അന്ധവിശ്വാസത്തെ പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു പെണ്കുട്ടി മുന്പ് ആരോടെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടോ എന്ന് കന്യകാചര്മ്മം നോക്കി ഉറപ്പിച്ചു പറയാന് ഒരുത്തനും കഴിയില്ല. അവൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഇല്ലെങ്കിലും അത് അവളുടെ സ്വാതന്ത്രത്തിന്റെ ഭാഗവും തികച്ചും വ്യക്തിപരവുമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.