രാജ്യ വ്യാപകമായി എൻ.ആർ.സി നടപ്പിലാക്കുന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിക്കാൻ പോകുന്നത്, സ്ത്രീകളായിരിക്കും ഇതിൻെറ ഏറ്റവും വലിയ ഇര

202

സുലേമ ഖാതൂൻ- വയസ് 39/2015 – അവരുടെ പിതാവിൻെറ പേര് Jamsher Ali, പിതാവിൻെറ ജൻമ സ്ഥലം ആസ്സാമിലെ നഗാഒൻ ജില്ലയിൽ, ബട്ടദ്രബ ഗ്രാമം. അവരുടെ ഓർമ്മയിൽ 16ാം വയസിൽ തന്നെ വിവാഹിതയായി, ഭർത്താവ് Nobi Hussain.
വിവാഹശേഷം ആസ്സാമിൽ തന്നെയുള്ള മൊരിഗൗൻ ജില്ലയിലെ മൊറാബരി ഗ്രാമത്തിൽ താമസമാക്കി.
മക്കളും ഭർത്താവുമൊത്ത് ഭർത്താവിൻെറ ഗ്രാമത്തിൽ താമസമായിട്ട് 23 വർഷം കഴിഞ്ഞു.
ഇന്ത്യയിലെ ഏതൊരു സ്ത്രീയുമെന്നപോലെ കല്ല്യാണം കഴിഞ്ഞോടു കൂടി സ്വന്തം മാതാ പിതാക്കളുടെ തുടർച്ചയ്ക്കു പകരം ഭർത്താവിൻെറ വീട്ടു പേരും വിലാസവുമെല്ലാം തൻെറ ഐഡൻറിറ്റി ആയി അവരും സ്വീകരിച്ചിരുന്നു.

അങ്ങനെയിരിക്കെ എൻ.ആർ.സി രജിസ്ട്രഷനായി വെരിഫിക്കേഷൻ ഓഫീസർ വീട്ടിലെത്തി വിവര ശേഖരം തുടങ്ങി
പേര് – സുലേമ ഖാതൂൻ
അച്ചൻെറ പേര്- Jamsher Ali
ജൻമ സ്ഥലം – ബട്ടദ്രബ.
പിതാവ് Jamsher Ali ആണെന്ന് കണിക്കുന്ന രേഖ? ഇല്ല.
പിതാവ് 1951ലെ സിറ്റിസൺ രജിസ്ടറിൽ പേര് ഉള്ള ആളാണോ – അറിയില്ല.
താങ്കൾ 1971 മാർച്ച് 24 ന് മുംബ് ഇവിടെ ഉണ്ടെന്ന് കാണിക്കുവാനുള്ള എന്തെങ്കിലും രേഖയുണ്ടോ?- ഇല്ല, എൻെറ വിവാഹം കഴിഞ്ഞ് ഇങ്ങോട്ട് വന്നത് 1992ൽ.
ശരി താങ്കളുടെ അച്ഛൻ 1951ലെ പൗരത്വ രജിസ്ട്രറിൽ വന്നയാളെന്ന് തെളിയിക്കണം അല്ലേൽ താങ്കൾ 1971ലേ വോട്ടർ പട്ടികയിൽപെട്ട ആളാണെന്ന് തെളിയിക്കണം.- സർ ഞാൻ ജനിച്ച തിയ്യതി കൃത്യമായി അറിയില്ല, എന്തായാലും 1971ൽ ഞാൻ ജനിച്ചിട്ടില്ല. പിതാവിൻെറ രേഖ??? ഇല്ല.
ശരി നിയമ പ്രകാരം താങ്കളുടെയും പിതാവിൻെറയും രേഖകൾ ഹാജരാക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്, രേഖയുമായി വന്നോളൂ.

അങ്ങനെ വിവാഹം കഴിഞ്ഞ് 23 വർഷത്തിന് ശേഷം Jamsher Ali എന്ന പിതാവിൻെറ രേഖയ്ക്കായി സുലേമ ഖാതുൻ ബട്ടദ്രബ ഗ്രാമത്തിലേക്ക് തിരിച്ചു.
ഒരുപാട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ 1951ലെ സിറ്റിസൺ റജിസ്റ്ററിൻെറ പകർപ്പു കിട്ടി, 1966ലെ പിതാവിൻെറ വോട്ടർ പട്ടികയും കിട്ടി. ഈ രേഖകളിൽ അച്ചൻെറ പേര് Jomser Ali. ഇനി തൻെറ പിതാവ് ഇദ്ദേഹമാണെന്ന് ലിങ്കേജ് കണ്ടെത്തണം, സ്കൂളിൽ നിന്നും പ്രവേശന രജിസ്ട്രറിൻെറ കോപ്പി എടുക്കാൻ ആരോ പറഞ്ഞു. പിന്നെ അതിനായി നെട്ടോട്ടം, ആറാം ക്ളാസുവരെ പഠിച്ച സ്കൂൾ രേഖ കിട്ടിയാൽ എല്ലാം ശരിയായി. സ്കൂളിൽ ചെന്നപ്പൊഴാണ് മനസ്സിലായത് തന്നെ സ്കൂളിൽ ചേർത്തത് ഏതോ മച്ചുനനാണ് ആരാണെന്ന് പോലും അറിയില്ല. അയാളുടെ പേരാണ് പ്രവേശന രജിസ്ട്രിലുള്ളത്.?
മറ്റൊരു വഴിയും മുംബിലില്ല.
കയ്യിലുള്ള രേഖ സമർപ്പിക്കുക തന്നെ. രേഖകളുമായി വെരിഫിക്കേഷൻ ഓഫീസറുടെ മുംബിലെത്തി,
പരിശോധന തുടങ്ങി, സുലേമ ക്ഷമയോടെ കത്തുനിന്നു.
താങ്കൾ ആദ്യം പറഞ്ഞ പിതാവിൻെറ പേര് Jamsher Ali കൊണ്ടുവന്ന രേഖകളിൽ Jomser Ali? രണ്ടും ഒരാളെന്ന് തെളിയിക്കാനുള്ള രേഖയില്ല. ഇയാൾ തൻെറ പിതാവാണെന്ന് തെളിയിക്കാനുള്ള ലിങ്കേജുമില്ല.
താങ്കൾ ബംഗ്ളാദേശിൽ നിന്നും നുഴഞ്ഞു കയറിയതാണ് നിങ്ങൾ എൻ.ആർ.സിക്ക് പുറത്താണ്.! തീരുമാനം വരാൻ വൈകിയില്ല.

ഫോറീൻ ട്രൈബ്യൂണലും, ഗോഹട്ടി ഹൈക്കോടതിയും വെരിഫിക്കഷൻ ആഫീസറുടെ ഈ കണ്ടെത്തൽ ശരിവെച്ചു.!
സുലേമ ഖാതുൻ എന്ന ഇന്ത്യൻ പൗരയെ മൊരിഗൗൻ പോലീസിനോട് അറസ്റ്റുചെയ്യാനും ‘സ്വദേശമായ’ ബംഗ്ളാദേശിലേക്ക് അയക്കും വരെ ഡിറ്റൻഷൻ ക്യാംബിലടക്കാനും അവരുടെ പേര് വോട്ടർ പട്ടകയിൽ നിന്നും നീക്കം ചെയ്യാനും ഗോഹട്ടി ഹൈക്കോടതി നിർദ്ദശം നൽകി.
സുലേമ ഖാത്തുൻ ഇപ്പോൾ ഏതെങ്കിലും ഡിറ്റൻഷൻ ക്യാബിലുണ്ടാകും,

മക്കളും ഭർത്താവും ആസ്സാമിലെ മൊറാബരി ഗ്രാമത്തിലും.

ഇതൊരു സംഭവ കഥ.

ഇതുതന്നെയാണ് രാജ്യ വ്യാപകമായി എൻ.ആർ.സി നടപ്പിലാക്കുന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിക്കാൻ പോകുന്നത്. സ്ത്രീകളായിരിക്കും ഇതിൻെറ ഏറ്റവും വലിയ ഇര