ജന്മം മുഴുവൻ ഹോമിച്ചിട്ടും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഈ വനിതയ്ക്ക് ഈ വനിതാ ദിനം സമർപ്പിക്കുന്നു

1117

Suchithra Priyadarshini

എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വിവാഹം. അതിനുശേഷം ഏറെനാൾ കഴിയും മുമ്പുതന്നെ ഭർത്താവ് അവളെ ഉപേക്ഷിച്ചുപോയി.നീണ്ട കാത്തിരിപ്പായിരുന്നു പിന്നീട്.അധികാരത്തിൻ്റെയും പ്രശസ്തിയുടെയും പടികൾ ചവിട്ടിക്കയറുന്ന ഭർത്താവിന് ബാധ്യതയാകാനോ അദ്ദേഹത്തിനുമേൽ ചെളിവാരിയെറിയാനോ അവളൊരിക്കലും ശ്രമിച്ചില്ല. ഒരു അവകാശവാദവും ഉന്നയിച്ചില്ല. ഭാര്യയുടെ പേരൊഴിച്ച് മറ്റാെന്നും തനിക്കറിയില്ലെന്ന് അയാൾ പറഞ്ഞപ്പോഴും അവൾ നിശ്ശബ്ദത പാലിച്ചു. ഭർത്താവിൻ്റെ ഉയർച്ചയ്ക്കായി പ്രാർഥിച്ചു.അദ്ദേഹം തനിക്ക് രാമനെപ്പോലെയെന്ന് പ്രതിവചിച്ചു. ഇത്തരത്തിൽ ഒരു ജന്മം മുഴുവൻ ഹോമിച്ചിട്ടും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഈ സ്ത്രീക്ക് ഞാനെൻ്റെ വനിതാ ദിനം സമർപ്പിക്കുന്നു

Image result for jashodaben modi

**