ഏറ്റവും ചെലവ്കുറഞ്ഞരീതിയില് പ്രകൃതിദത്തമായ സാമഗ്രഗികള്‍ മാത്രമുപയോഗിച്ചു നിര്‍മ്മിച്ച വീട്ടില്‍ താമസിക്കണമെന്ന സ്വപ്നംകാണാത്തവരായി ഒരാള്പോലുമുണ്ടാകില്ല. പക്ഷെ തന്റെ സ്വപ്നം സഫലീകരിക്കാന്‍ ഒന്നോ രണ്ടോപേരൊഴിച്ചാല് ആര്‍ക്കും സാധിക്കാറില്ല.
സൈമണ്‍ ഡെയിലെന്ന ഇംഗ്ലണ്ടുക്കാരന് സ്വപനം യാഥാര്‍ത്യമാക്കിയിരിക്കുകയാണ്. 2003 ലാണ് രണ്ടര ലക്ഷം മാത്രം ചിലവിട്ടു ഡെയില്‍ തന്റെ സ്വപ്ന വീട് നിര്‍മ്മിച്ചത്. തികച്ചും പ്രകൃതിദത്തമായ വിഭവങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ മനുഷ്യനിര്‍മ്മിതമെന്നു പറയാന്‍ സാധിക്കുക ആണികളെ മാത്രമായിരിക്കും. പിന്നെ ആണി അടിക്കാനുപയോഗിച്ച ചുറ്റികയും.
ഡെയിലിന്റെ വീടൊന്നു കണ്ടുനോക്കു. സാധിക്കുമെങ്കില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു പകരം ചെറിയ ചെറിയ മരവീടുകള് നിര്‍മ്മിക്കു. മരങ്ങളെ വെട്ടി നശിപ്പികാതെ തന്നെ മരവീട് നിര്‍മ്മിക്കാനുള്ള വഴി ഡെയില്‍ പറഞ്ഞു തരും..