ഗൂഗിളിൽ ഒരിക്കലും തിരയരുതാത്ത കുറച്ച് വാക്കുകള്‍⭐

അറിവ് തേടുന്ന പാവം പ്രവാസി

????സൂര്യനു കീഴിലുള്ള എന്തു വിവരവും അറിയാൻ ഗൂഗിള്‍ ഉണ്ട്. നേരിട്ടു കണ്ടിട്ടില്ലാത്ത എന്തിന്‍റെയും രൂപം എങ്ങനെയായിരിക്കുമെന്നുള്ള ആകാംക്ഷ ചെന്ന് അവസാനിക്കുന്നത് ഗൂഗിളിലാണ്. എന്നാൽ ചിലപ്പോഴെങ്കിലും ചിത്രങ്ങള്‍ തിരയുമ്പോള്‍ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ചിത്രങ്ങളും ഗൂഗിള്‍ തിരിച്ചു തരാറുണ്ട്.എന്നാൽ ഒരിക്കലും ഗൂഗിളിൽ ചിത്രങ്ങള്‍ക്കായി തിരയരുതാത്ത കുറച്ച് വാക്കുകളാണ് ഇവിടെ നല്‍കുന്നത്. ആ ചിത്രങ്ങള്‍ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുമെന്നതു തന്നെ കാര്യം.

????Lamprey Disease:
ലാംപ്രി എന്നാൽ ഒരുതരം ഈൽ മത്സ്യമാണ്. എന്നാൽ ലാംപ്രി ഡിസീസ് എന്നൊരു രോഗമുണ്ടെന്ന് മുൻപൊരിക്കൽ വ്യാജവാര്‍ത്ത പരന്നിരുന്നു. ഈ വാക്ക് ഗൂഗിളിൽ തിരയുന്നത് നല്ല തീരുമാനമല്ല.

????Jiggers:
ബാറിലും മറ്റും മദ്യം അളക്കാനായി ഉപയോഗിക്കുന്ന പാത്രമാണ് ജിഗ്ഗര്‍. എന്നാൽ ജിഗ്ഗറിന്‍റെ ബഹുവചനം ഗൂഗിളിൽ തിരയാതിരിക്കുന്നതാണ് നല്ലത്.

???? Smokers’ Lungs:
പുകവലിയുടെ ദൂഷ്യഫലങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നാൽ പുകവലിയ്ക്ക് അടിമയായ ഒരാളുടെ ശ്വാസകോശം നേരിട്ടു കണ്ടിട്ടുണ്ടോ ?പുകവലി നിര്‍ത്താൻ പ്രയാസപ്പെടുന്ന സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങൾ അയച്ചു കൊടുക്കുകയേ വേണ്ടൂ ശീലം എന്നെന്നേയ്ക്കുമായി നിര്‍ത്താൻ.

????Wet Koala:
കൊവാലയുടെ ചിത്രങ്ങള്‍ കാണാത്തവരുണ്ടാകില്ല. എന്നാൽ മഴ നനഞ്ഞ കൊവാലയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ അത് ഗൂഗിള്‍ ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

???? Body Farm:
ടെനസ്സി സര്‍വകലാശാലയുടെ നരവംശശാസ്ത്രവിഭാഗത്തിന്‍റെ കീഴിൽ പ്രവര്‍ത്തിക്കുന്ന ബോഡി ഫാം മൃതദേഹം അഴുകുന്നതെങ്ങനെയെന്നാണ് പഠിക്കുന്നതിനായാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ചിത്രങ്ങള്‍ കാഴ്ച്ചയ്ക്കു സുഖമുള്ളതല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ.

????Trypophobia:
അടുത്തടുത്തുള്ള ചെറിയ സുഷിരങ്ങളുടെ ചിത്രങ്ങള്‍ പൊതുവെ ആളുകളെ അസ്വസ്ഥതപ്പെടുത്താറുണ്ട്. ട്രൈപ്പോഫോബിയ എന്നറിയപ്പെടുന്ന ഈ പേടി ഗൂഗിള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

????Brown Recluse Spider Bite:
ചിലന്തി കടിക്കുന്നത് ഭയമുള്ളവരാണ് നിങ്ങളെങ്കിൽ ഒരിക്കലും ഈ വാക്ക് ഗൂഗിള്‍ ചെയ്യരുത്.

????Fournier:
ഫ്രഞ്ച് ബാസ്കറ്റ്ബോള്‍ താരമാണ് ഇവാൻ ഫോണിയര്‍. എന്നാൽ ഇദ്ദേഹത്തിന്‍റെ പേര് എപ്പോഴും മുഴുവനായി സെര്‍ച്ച് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇടുപ്പിലെ മാംസപേശികളെ ബാധിക്കുന്ന ഒരു മാരകരോഗമാണ് ഫോണിയര്‍

????Skin Condition:
ത്വക് രോഗങ്ങള്‍ പലപ്പോഴും നിസ്സാരമാണ്. എന്നാൽ ഈ വാക്ക് ഗൂഗിളിൽ തിരയുന്നത് ഒഴിവാക്കുകയാണ് മെച്ചം.

????Peanut, the World’s Ugliest Dog: ലോകത്തെ ഏറ്റവും സൗന്ദര്യമില്ലാത്ത നായയുടെ പേരാണ് പീനട്ട്. പീനട്ടിന്‍റെ ചിത്രങ്ങള്‍ ഗൂഗിളിൽ തിരയാൻ തോന്നുന്നുണ്ടോ?

Leave a Reply
You May Also Like

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ ‘റോളർ കോസ്റ്റർ…

ഇന്ത്യൻ കാക്കകൾക്ക് പണി കിട്ടിയിരിക്കുകയാണ് ആഫ്രിക്കക്കാരുടെ കയ്യിൽ നിന്നും

ഇന്ത്യന്‍ കാക്കകള്‍ക്ക് കഷ്ടകാലമാണ്: ആറ് മാസത്തിനുള്ളില്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന് കെനിയ പ്രഖ്യാപിച്ചു.വായിക്കാം.

തന്നെ തിന്നാൻ വരുന്നവരുടെ കോളനിയിൽ പോയി അവരെ തിന്നു തീർക്കുന്ന ഒരു ‘ഭീകരൻ’ ജീവി

“അന്ധകാരകോളനിയിൽ നിന്നല്ല അവന്റെ ഉമ്മാന്റെ ഗർഭപാത്രത്തിൽ നിന്ന് വരെ അവനെ നമ്മൾ പൊക്കിയിരിക്കും.” – ഈ ഡയലോഗ് അറിയാത്തവർ ആരുമുണ്ടാവില്ല. ഡയലോഗ് പറയാൻ അറിയില്ലെങ്കിലും തന്നെ തിന്നാൻ വരുന്നവരുടെ കോളനിയിൽ പോയി അവരെ തിന്നു തീർക്കുന്ന ഒരു ഭീകരൻ ബിലാൽ ജീവിയെ ഇന്ന് പരിചയപ്പെടാം.

ആറ് വയസ്സുള്ള നിയാണ്ടർത്താൽ കുട്ടിയുടെ ഫോസിലിൽ ഡൗൺ സിൻഡ്രോം രോഗം കണ്ടെത്തി

നിയാണ്ടർത്താൽ കുട്ടിയുടെ ഫോസിൽ പഠനങ്ങൾ തെളിയിക്കുന്നത് ഡൗൺ സിൻഡ്രോം/ down syndrome/ എന്ന ജനിതക വൈകല്യം ബാധിച്ചിരുന്നു എന്നാണ്