കൃത്യമായി രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി ഇന്ത്യയിൽ

86

Prakash Chandran

കൃത്യമായി രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി. കൊവാസ്ജിയെന്ന മറാഠാ യുവാവ് ടിപ്പു സുല്‍ത്താന്‍റെ തടവിലാകുകയും, കാരാഗ്രഹത്തില്‍ വച്ച് മൂക്ക് ഛേദിക്കപ്പെടുകയും ചെയ്തു. ശേഷം കുമാര്‍ എന്ന് പേരുള്ള വൈദ്യന്‍ കൊവാസ്ജിയുടെ മൂക്ക് സര്‍ജറിയിലൂടെ പഴയ രൂപത്തിലാക്കുകയായിരുന്നു.നടന്ന വര്‍ഷം 1794.ലൂക്കാസ് എന്ന ബ്രിട്ടീഷുകാരന്‍ രേഖപ്പെടുത്തുകയും, ശേഷം ബ്രിട്ടീഷുകാര്‍ തന്നെ കൊവാസ്ജിയുടെ ചിത്രം വരച്ച് വയ്ക്കുകയുമായിരുന്നു… ആ ചിത്രമാണ് കൂടെ ചേര്‍ക്കുന്നത്.

ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് എന്നറിയപ്പെടുന്ന ജോസഫ് കോണ്‍സ്റ്റാന്‍റൈന്‍ കര്‍പ്യൂ തന്‍റെ ”An account of two succesful operations” എന്ന പുസ്തകത്തില്‍ ഈ സംഭവം പ്രതിപാദിക്കുകയും, ഇന്ത്യയില്‍ ചരിത്രാതീത കാലം മുതല്‍ക്ക് ഇത് നിലനില്‍ക്കുന്നുവെന്നും ”ഹിന്ദു പ്രാക്റ്റീഷ്ണേഴ്സില്‍” നിന്നാണ് ഈ വിദ്യ പഠിച്ചതെന്നും എഴുതിയിട്ടുണ്ട്.

NB- ലോകത്തെ ആദ്യ പ്ലാസ്റ്റിക് സര്‍ജറി ഇതിനും സഹ്രസാബ്ദങ്ങള്‍ മുമ്പ് മഹര്‍ഷി ശുശ്രുതന്‍ നിര്‍വഹിച്ചതാണ്… പക്ഷേ ആധുനിക രേഖയിലെ എഴുതപ്പെട്ട സര്‍ജറി ഇതാണ്.

**