interesting
ജീവന്റെ ചുംബനം
വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ റാൻഡൽ ചാമ്പ്യൻ എന്ന ലൈൻമാൻ അബദ്ധത്തിൽ ഉയർന്ന വോൾട്ടേജ് ലൈനിൽ സ്പർശിച്ചു, വൈദ്യുതഘാതം ഏൽക്കുകയും
433 total views

ജീവന്റെ ചുംബനം
വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ റാൻഡൽ ചാമ്പ്യൻ എന്ന ലൈൻമാൻ അബദ്ധത്തിൽ ഉയർന്ന വോൾട്ടേജ് ലൈനിൽ സ്പർശിച്ചു, വൈദ്യുതഘാതം ഏൽക്കുകയും ഹൃദയസ്തംഭനം ഉണ്ടാകുകയും ചെയ്തപ്പോൾ മെഡിക്കൽ സഹായം എത്തും വരെ സഹ ലൈൻമാൻ ജെഡി തോംസൺ വായിൽ നിന്ന് വായിലേക്ക് ശ്വാസം നൽകി സിപിആർ നൽകുന്ന ദൃശ്യം. ജെഡി തോംസൺന്റെ സമയോചിതമായ പ്രവർത്തനം ചാമ്പ്യന്റെ ജീവൻ രക്ഷിച്ചു. റോക്കോ മൊറാബിറ്റോയുടെ 1967 ലെ വളരെ പ്രശസ്തമായ ഈ ഫോട്ടോ “ജീവന്റെ ചുംബനം”(“The Kiss of Life.”) എന്നറിയപ്പെടുന്നു. എല്ലാവർക്കും CPR പഠിക്കാനും CPR പരിശീലനം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ 16 നു World Restart a Heart Day പ്രചരണ പരിപാടികൾ ലോകം മുഴുവനും നടത്തിവരുന്നു.
**
434 total views, 1 views today