ലോകത്തിലെ ഏറ്റവും കുത്തനെയുള്ള തെരുവ്(World’s Steepest Streets) എന്ന ഗിന്നസ് ബഹുമതി കരസ്ഥമാക്കിയ സ്ഥലം എവിടെയാണ്?

അറിവ് തേടുന്ന പാവം പ്രവാസി

കുത്തനെയുള്ള മലഞ്ചെരുവും, റോഡുമൊക്കെ ലോകത്തിന്റെ പലയിടത്തും കാണാം.എന്നാൽ ഒരു തെരുവു മുഴുവൻ കുത്തനെയുള്ള സ്ഥലവും ലോകത്തുണ്ട്. ഇതിലൂടെ നടക്കുമ്പോൾ നിങ്ങൾ മറിഞ്ഞു വീഴാൻ പോകുന്നത് പോലെ തോന്നും .വീടുകളും, കെട്ടിടങ്ങളും എല്ലാം ഒരു വശത്തേയ്ക്ക് ചരിഞ്ഞ് ഇപ്പോൾ വീഴും എന്ന നിലയിൽ നിൽക്കുന്നതായി തോന്നും. ലോകത്തിലെ ഏറ്റവും കുത്തനെയുള്ള തെരുവ് കിവി പക്ഷികളുടെയും, റഗ്ബിയുടെയും കേന്ദ്രമായ ന്യൂസിലൻഡിലെ ചെറിയ പട്ടണമായ ഡുനെഡിൻ ആണ് ലോക ശ്രദ്ധ ആകർഷിച്ചത്.

  ഡുനെഡിൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹ്രസ്വ പാർപ്പിട തെരുവാണ് ബാൾഡ്വിൻ സ്ട്രീറ്റ്. 1,150 അടി നീളമുള്ള തെരുവ് താരതമ്യേന ചെറുതാണെങ്കിലും 19 ഡിഗ്രി ചരിവുള്ള ലോകത്തിലെ ഏറ്റവും കുത്തനെയുള്ള ജനവാസ കേന്ദ്രമായി അറിയപ്പെടുന്നു.ന്യൂസിലൻഡിലെ ബാൽ‌ഡ്വിൻ‌ സ്ട്രീറ്റിലെത്തിയാൽ ആദ്യം കാണുന്നത് ഗിന്നസ് ലോക റെക്കോർഡിന്റെ ബോർഡ് ആയിരിക്കും. ലോകത്തിലെ ഏറ്റവും കുത്തനെയുള്ള തെരുവ് എന്ന ബഹുമതി ഈ സ്ഥലത്തിനാണ് ഗിന്നസ് ബുക്ക് നൽകിയിരിക്കുന്നത്. തെരുവിന്റെ ചിത്രങ്ങൾ നമ്മുടെ മനസ്സിനെ വളച്ചൊടിക്കുന്നതാണ്,

പ്രത്യേകിച്ചും കുന്നിലേക്ക്‌ നിർമിച്ച വീടുകൾ‌ നോക്കുമ്പോൾ‌. തെരുവിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ശരിക്കും വിസ്മയിപ്പിക്കുക.
ഒറ്റനോട്ടത്തിൽ, ഇവിടുത്തെ വീടുകൾ മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. തെരുവിന് നടുവിലൂടെയുള്ള റോഡാണ് ശരിക്കും ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഈ വഴിക്ക് ഇരുവശവുമുള്ള വീടുകൾ പെട്ടെന്ന് നോക്കിയാൽ ആ വഴി പോലെ തന്നെ ഒരു വശത്തേക്ക് ചരിഞ്ഞു ഇരിക്കുന്നതായി തോന്നുമെങ്കിലും അത് കണ്ണുകളെ കബളിപ്പിക്കുന്ന ഒരു കാഴ്ച മാത്രമാണെന്ന് പിന്നിട് മനസിലാകും. കെട്ടിടങ്ങളെല്ലാം തന്നെ സാധാരണപോലെ നേരെയാണ് പണിതിരിക്കുന്നത്. എന്നാൽ തെരുവിന്റെ ചരിവ് ഇവിടുത്തെ എല്ലാ കാഴ്ചകളിലും അനുഭവപ്പെടും.

ഈ സ്ഥലത്തിന്റെ ആഗോള പ്രശസ്തി കാരണം, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന നിരവധി വാർഷിക പരിപാടികൾക്ക് ബാൾഡ്വിൻ സ്ട്രീറ്റ് ആതിഥേയത്വം വഹിക്കുന്നുണ്ട്. ബാൽഡ്‌വിൻ സ്ട്രീറ്റ് കാഡ്‌ബറി ജാഫ റേസ് ആണ് ഇതിൽ ഏറ്റവും പ്രസിദ്ധമായത്. കുത്തനെയുള്ള ചരിവിലൂടെ മിഠായികൾ താഴേക്ക് ഉരുട്ടി വിടുന്ന ഒരുതരം കായികവിനോദമാണിത്.ശ്രദ്ധേയമായ മറ്റൊരു സംഭവമാണ് വാർഷിക ബാൾഡ്വിൻ സ്ട്രീറ്റ് ഗട്ട്ബസ്റ്റർ. പ്രായഭേദമെന്യേ ഇതിൽ ആർക്കും പങ്കെടുക്കാം.

തെരുവിന്റെ താഴെ നിന്നും മുകളിലേക്ക് ഓടിക്കയറുന്ന മത്സരമാണിത്.പങ്കെടുക്കുന്നവർ തെരുവിലൂടെ ഓടിച്ചെന്ന് 1994 മുതൽ നിലവിലുണ്ടായിരുന്ന 1:56 മിനിറ്റ് എന്ന റെക്കോർഡ് എന്ന സമയം തകർക്കാൻ ശ്രമിക്കുന്നു. ഇതുവരെ ഈ റെക്കോർഡ് ആരും തകർത്തിട്ടില്ല. ലോകത്തെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികളടക്കം ഈ മത്സരത്തിൽ പങ്കെടുക്കാറുണ്ട്.

You May Also Like

സ്പ്ലിറ്റ് ആപ്പിള്‍ റോക്ക് എവിടെയാണ്, എന്താണതിന്റെ പ്രത്യേകത ?

ഒരു ഗോളത്തെ അക്ഷരാര്‍ത്ഥത്തില്‍ പകുതിയായി വിഭജിച്ചിരിക്കുന്ന ഈ കാഴ്ച തേടി നിരവധി സഞ്ചാരികളും , ജിയോളജി സ്റ്റുകളും ഇവിടെ എത്തിച്ചേരാറുണ്ട്

എന്തുകൊണ്ടാണ് വ്യത്യസ്ത വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികളെ ഡ്രൈവര്‍, പൈലറ്റ്, ക്യാപ്റ്റന്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകള്‍ വിളിക്കുന്നത് ?

എന്തുകൊണ്ടാണ് വ്യത്യസ്ത വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികളെ ഡ്രൈവര്‍, പൈലറ്റ്, ക്യാപ്റ്റന്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകള്‍ വിളിക്കുന്നത്…

ഇതാണ് ലോകത്തിൽ ആദ്യമായി ഒരു ഇ-മെയിലിനൊപ്പം അറ്റാച്ച്മെന്റായി അയച്ച ചിത്രം

Multipurpose Internet Mail Extension (MIME) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ – മെയിലിനൊപ്പം ചിത്രങ്ങൾ, വീഡിയോകൾ, ഗ്രാഫിക്സുകൾ, ശബ്ദങ്ങൾ തുടങ്ങിയ മൾട്ടി മീഡിയകൾ അറ്റാച്ച് ചെയ്ത് അയക്കുന്നത്.

എന്താണ് സെഗ് വേ പി ടി?

ഒരു ആധുനിക ഇരുചക്ര വാഹനമാണ് സെഗ് വേ പി ടി. സ്വയം ബാലൻസു ചെയ്യുന്ന ഒരിനം വൈദ്യുത വാഹനമാണിത്