12 കിലോയ്ക്കും, 21കിലോയ്ക്കും ഇടയിലാണ് ഒരു സാധാരണ ഇന്ത്യൻ ആനയുടെ ഹൃദയത്തിന്റെ ഭാരം. ആനയുടെ ഭാരമോ 2000 കിലോ മുതൽ 4500 കിലോ വരെയും. അതായത് സ്വന്തം ശരീരഭാരത്തിന്റെ അര ശതമാനം പോലും ഭാരമില്ല ആനയുടെ ഹൃദയത്തിന്. ഈ ഘടാഘടിയൻ ശരീരത്തിലെങ്ങും ഓടിയെത്താനുള്ളത്ര രക്തം പമ്പുചെയ്യാനുള്ള കപ്പാസിറ്റി ആനയുടെ കുഞ്ഞു ഹൃദയത്തിനില്ല.

പ്രധാനപ്പെട്ട ആന്തരികാവയവങ്ങളിലേക്കുള്ള രക്തത്തിന്റെ കാര്യത്തിൽ പിശുക്കാൻ കഴിയാത്തതുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാൻ സ്വാഭാവികമായും ആനയുടെ ഹൃദയം വിട്ടുവീഴ്ച ചെയ്യുന്നത് തന്റെ ത്വക്കിലേക്കുള്ള ചോരയോട്ടത്തിൽ പിശുക്കു കാട്ടിയിട്ടാണ്. അതുകൊണ്ടു തന്നെ ആനയുടെ തൊലിപ്പുറത്തുണ്ടാവുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല.

മുറിവുണ്ടാവുമ്പോൾ ചോര വന്ന് കട്ടപിടിച്ച് ആ മുറിവടച്ച് കരിയിച്ച് ഭേദമാക്കുന്ന മനുഷ്യ ശരീരങ്ങളിൽ വളരെ സ്വാഭാവികമായി നടക്കുന്ന പക്രിയ ആനയുടെ കാര്യത്തിൽ നടക്കില്ല. അതുകൊണ്ടുതന്നെ മുറിവുകൾ വ്രണമാവും. പഴുക്കും. പുഴുക്കളരിക്കും. മുറിവുണങ്ങാതെ അനുനിമിഷം വേദന തിന്നുതിന്ന് കഴിയേണ്ടി വരും ആനയ്ക്ക്. മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച് ആനകൾക്കു മുൻകാലിൽ പരുക്കേറ്റാൽ ഭേദമാകാൻ പ്രയാസമാണ്. അവരുടെ ശരീരഭാരത്തിന്റെ 70–80 ശതമാനവും താങ്ങുന്നതു മുൻകാലുകളാണ്.

(അറിവിന് കടപ്പാട് )

You May Also Like

കിപുക: ഒരു വ്യത്യസ്ത തരം അഗ്നിപർവ്വത ദ്വീപ്

കിപുക: ഒരു വ്യത്യസ്ത തരം അഗ്നിപർവ്വത ദ്വീപ് Sreekala Prasad ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും തുടർന്നുള്ള…

സൂര്യന്റെ അവസാനം എങ്ങനെ ആയിരിക്കും ?

Basheer Pengattiri സൂര്യൻ- പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒരു സാധാരണ നക്ഷത്രം. പക്ഷേ, സൗരയൂഥത്തിൽ സൂര്യന്…

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ധാരാളം ആളുകൾ ഒരേ സമയം സിനിമകൾ കാണാൻ ഇടിച്ചു കയറുമ്പോഴും ആമസോൺ പ്രൈം പോലെയുള്ള OTT പ്ലാറ്റ്ഫോമുകൾ ഡൗൺ ആവാതിരുന്നത് എന്ത്കൊണ്ടാണ്?

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ധാരാളം ആളുകൾ ഒരേ സമയം സിനിമകൾ കാണാൻ ഇടിച്ചു കയറുമ്പോഴും…

ലോകത്തെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ, അനുദിന വരുമാനവും ആസ്തിയും അറിഞ്ഞാൽ ഞെട്ടും

നമ്മുടെ രാജ്യത്തു ഭിക്ഷാടനം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൈയില്ലാത്തവരും കാലില്ലാത്തവരും കണ്ണില്ലാത്തവരുമെല്ലാം ഭിക്ഷയെടുക്കാനെത്തുമ്പോള്‍ ആരുടെയും ഹൃദയം അലിയും.എന്നാല്‍,…