പത്താംവളവ് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോൾ ചിത്രീകരണത്തിനിടയിൽ സംഭവിച്ച വലിയ തടസങ്ങൾ പറയുകയാണ് ചിത്രത്തിനു വേണ്ടി രചന നിർവഹിച്ച അഭിലാഷ് പിള്ള. കോവിഡിന്റെ തടസങ്ങളും അത് നീങ്ങിയപ്പോൾ സംഭവിച്ച കാലവർഷക്കെടുതികളും വലിയ പ്രശ്നമുണ്ടാക്കിയെന്നു അദ്ദേഹം കുറിക്കുന്നു. ചിത്രത്തിന് വേണ്ടി ഒരുക്കിയ സെറ്റ് കാലവർഷത്തിൽ നശിക്കുന്ന വീഡിയോ സഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപവും വിഡിയോകളും കാണാം
Writer : Abhilash Pillai
സിനിമയ്ക്കു പിന്നിലെ നമ്മൾ അറിയാതെ പോകുന്ന ‘ഗതന ഗതകൾ’
**
“പത്താംവളവിലെ ചായക്കട യഥാർത്ഥ ചായക്കട ആണോ എന്ന് ചോദിച്ചവർക്ക് വേണ്ടി. ഷൂട്ടിംഗിന് ഇടയിലാരുന്നു കേരളത്തിൽ അതിശക്തമായ മഴയെത്തിയത് ഇടുക്കി അടക്കം ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലങ്ങളെല്ലാം റെഡ് സോൺ ആയി പ്രഖ്യാപിച്ചു, കോവിഡ് കാരണം ഷൂട്ടിംഗ് പ്രശനം നേരിട്ട ഞങ്ങൾക്ക് മഴയും കൂടി വന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെയായി , അന്ന് ഞങ്ങൾ കടന്നു പോയത് വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെയാരുന്നു .”
“സെറ്റിനു മഴയിൽ കാര്യമായ നാശനഷ്ടം സംഭവിച്ചു, മുഴുവൻ യുണിറ്റും ഷൂട്ടിംഗ് മുടങ്ങി എന്ത് ചെയ്യും എന്നറിയാതെ ഇരുന്ന സമയത്തു അത് കുഴപ്പമില്ല നമ്മുക്ക് സെറ്റ് വീണ്ടും ഇടാം എന്ന് ധൈര്യം നൽകി പ്രൊഡ്യൂസേഴ്സ് കൂടെ നിന്നു ഒപ്പം ആർട്ട് ഡയറക്ടർ രാജീവ് ഏട്ടനും പിന്നെ മുഴുവൻ crew മെംബേർസും. ഇന്ന് തിയേറ്ററിൽ പത്താം വളവ് കണ്ട് ആളുകൾ വിളിച്ചു നല്ല സിനിമയാണ് എന്ന് പറയുമ്പോൾ അത് 100 കണക്കിന് ആളുകളുടെ കഷ്ടപ്പാടിന് ദൈവം തന്ന ഫലമാണ്. നന്ദി ദൈവത്തിനും പിന്നെ പ്രേക്ഷകർക്കും.ഈ വീഡിയോ പറയും ഞങ്ങൾ കടന്നു പോയ അവസ്ഥ.”