CBI 5 the brain
(Spoilers ഉണ്ട്)

Writerz Sol

ട്രെയിലർ ഇറങ്ങിയപ്പോഴും ഓരോ പോസ്റ്റർ കാണുമ്പോഴും ഉണ്ടായിരുന്ന പ്രതീക്ഷ കുറഞ്ഞു വന്നപ്പോഴും എവിടെയൊക്കെയോ ചെറിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു, സിബിഐ ചതിക്കില്ലെന്ന്. സിബിഐയുടെ മറ്റു ഭാഗങ്ങൾ പോലെ, ഒരു റിപ്പീറ്റ് വാച്ചിന് പറ്റിയ ഒരു സിനിമയല്ല സിബിഐ 5.
ഒറ്റത്തവണ കാണാം, കണ്ട് മറക്കാം. അതിനുള്ളത് മാത്രമാണ് സിബിഐ 5 ദ ബ്രെയിൻ.ബുദ്ധിരാക്ഷസനായ സേതുരാമയ്യർ ഏറ്റെടുത്തതിൽ ഏറ്റവും വിഷമമേറിയ കേസ് എന്ന നിലയ്ക്കാണ് ഈ കഥ പറഞ്ഞു തുടങ്ങുന്നതെങ്കിലും, മുൻ ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ സേതുരാമയ്യരെ കൂടുതൽ പണിയെടുപ്പിക്കാതെ കേസ് കോംമ്പ്ലിക്കേറ്റഡ് ആക്കുകയാണ് എന്ന് മനസ്സിലാവും.സിനിമയിൽ എനിക്ക് ഇഷ്ടമായതും ഇഷ്ടപ്പെടാത്തതുമായ ചില കാര്യങ്ങൾ പറയാം…

സത്യദാസിനെ കാണിക്കുമ്പോഴുള്ള മ്യൂസിക്ക് വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്ത കാരണം കൊണ്ട് തന്നെ നല്ലതായിട്ടുണ്ട്, വളരെ നാളുകൾക്ക് ശേഷം ജഗതി ശ്രീകുമാറിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് സന്തോഷമാണ്, മാത്രമല്ല വിക്രം എന്ന കഥാപാത്രത്തെ പ്ലേസ് ചെയ്ത രീതിയും കൊള്ളാമായിരുന്നു.
സിബിഐ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ഐക്കണിക് ബിജിഎം വികൃതമാക്കി എന്നത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.മേക്കപ്പിനെ പറ്റി എന്താണ് പറയേണ്ടത് എന്നറിയില്ല. അത്രയും മോശം ആയിരുന്നു.

രഞ്ജി പണിക്കർ ഇതിന് മുൻപ് അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി തന്നെയാണ് ഇതിലും ഉള്ളത്.ഇടയ്ക്ക് ചിലയിടങ്ങളിൽ ഓവറായെങ്കിലും സായികുമാർ തന്റെ വേഷം നന്നാക്കി എന്ന് പറയാം.ഇടവേള ബാബു, സുരേഷ്കുമാർ, സൗബിൻ, രമേഷ് പിഷാരടി, ആശാ ശരത്, മാളവിക, അൻസിബ തുടങ്ങിയവരുടെ കാസ്റ്റിങ്ങ് വളരെയധികം ബോറായിരുന്നു.

സുദേവിന്റെ കഥാപാത്രം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. എവിടുന്നോ വന്ന് എങ്ങോട്ടോ പോയ ഒരു പ്രത്യേക കഥാപാത്രം.അന്വേഷണത്തിനിടയ്ക്ക് ഒരു മൊബൈൽ ഫോണിനെ പറ്റി ചോദിക്കുന്നു. അതിലെ കോൺടാക്ട് മുഴുവനും ഡിലീറ്റ് ചെയ്തു എന്ന് പറയുന്നതോടെ “ok bei” എന്ന രീതിയിൽ പറഞ്ഞവസാനിപ്പിക്കുന്നു. റിക്കവറി എന്നൊരു ഓപ്ഷനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. പിന്നീടെവിടെയും ആ ഫോണിനെപ്പറ്റി പരാമർശിക്കുന്നു പോലുമില്ല. കേസന്വേഷിക്കുന്നത് ബുദ്ധിരാക്ഷസനായ സേതുരാമയ്യർ സിബിഐ ആണെന്ന് ഓർക്കണം.

ആ ഫോണിലെ കോൺടാക്ടുകൾ റിക്കവർ ചെയ്തിരുന്നെങ്കിൽ പ്രതികൾ തമ്മിലുള്ള ബന്ധം നേരത്തേ തന്നെ മനസ്സിലാക്കാമായിരുന്നു, കുറച്ചും കൂടി സ്ട്രോങ്ങായ തെളിവുകളും ആകുമായിരുന്നു.വാഹനങ്ങളിൽ സഞ്ചരിക്കുന്നത് കാണിക്കുന്ന ഭാഗങ്ങൾ ഭൂരിഭാഗവും സ്റ്റുഡിയോയിൽ തന്നെ ഷൂട്ട് ചെയ്തതാണെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കഥയ്ക്ക് ഒരു തരത്തിലും ആവശ്യമില്ലാത്ത അത്തരം രംഗങ്ങൾ ഇത്ര കഷ്ടപ്പെട്ട് ഉൾപ്പെടുത്തുന്നത് എന്തിനാണ് ?

നല്ലൊരു തുടക്കം കിട്ടിയിട്ടും അത് എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ എങ്ങനെയൊക്കെയോ പതിവ് ക്ലീഷേയിൽ കൊണ്ടെത്തിച്ച് തട്ടിക്കൂട്ടി അവസാനിപ്പിച്ചത് എന്തിനായിരുന്നു ? ഇതിന് മുൻപിറങ്ങിയ സിബിഐ സിനിമയ്ക്ക് ശേഷം ഒരുപാട് ഇൻവെസ്റ്റിഗേഷൻ സിനിമകളും, മറ്റു ഭാഷകളിലേതടക്കം സിനിമകളും സീരീസും തപ്പിപ്പിടിച്ച് കാണാനും തുടങ്ങിയ മലയാളികൾക്ക് മുന്നിലേക്ക് പാതി വെന്ത കഥയുമായി ഇങ്ങനെയൊരു സേതുരാമയ്യർ സിബിഐ അവതരിക്കേണ്ടായിരുന്നു എന്ന തോന്നലോടെയാണ് തിയ്യേറ്റർ വിട്ടത്.

*************

Jittin Jacob Kalathra

ഇത് ഒരു തള്ള് കഥയോ ,കെട്ട് കഥയോ ,എഴുത്തിന് വേണ്ടി എഴുതുന്ന കഥയോ അല്ല. നാട്ടിൽ ഒരു ആൽത്തറയുണ്ട് ,വൈകുന്നേരങ്ങളിൽ , ചെറുപ്പക്കാർ അവിടെ കൂടും …തലമുറകൾ മാറി മാറി ഇരുന്ന ആൽത്തറയാണ്.ചെറുപ്പത്തിൽ അപ്പന്റെ അനിയന്റെ കൂടെ അവിടെ പോയി ഇരിക്കും , യുവത്വത്തിന്റെ പല കഥകളും അവിടെ പങ്ക് വയ്ക്കപ്പെടും ചിലത് വന്നപ്പോഴൊക്കെ എന്റെ ചെവി ആരെങ്കിലും പൊത്തും. ഒടുവിൽ ഏതെങ്കിലും സിനിമ കഥയിൽ എത്തും ,അപ്പോൾ മാത്രം ആരും ചെവി പൊത്തിയിരുന്നില്ല അന്ന് എപ്പോഴോ പറഞ്ഞു കേട്ട ഒരു സിനിമ കഥയിൽ ജാഗ്രതയും ,ഒരു cbi ഡയറി കുറിപ്പും കടന്ന് വന്നിരുന്നു .

പിന്നെ 2004,2005 ൽ എത്തിയപ്പോൾ ആ ആൽത്തറയിൽ സിനിമ കഥ പറഞ്ഞവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു …സേതു രാമയ്യരെ കുറിച്ചും,നേരറിയാൻ cbi കുറിചും ആ കഥ പറച്ചിലുകളിൽ വന്ന് പോയിട്ടുണ്ട്. ..മുഖ്യമായും അയ്യർ നടന്ന് പോകുമ്പോഴുള്ള tune ആണ് അന്ന് ഞങ്ങളെ ഹരം കൊളിച്ചിരുന്നത് ..

ഇപ്പോഴും വൈകുന്നേരങ്ങളിൽ ആ വഴി പോകുമ്പോഴൊക്കെ ,പിള്ളാര് സെറ്റുണ്ട് …അവരും അവിടെ നിന്ന് ഒഴിഞ്ഞ് അതിലും പുതിയ തലമുറ അവിടേക്ക് എത്തി തുടങ്ങിയിട്ടുണ്ട് . അവരും cbi 5 നേ പറ്റി പറയുന്നുണ്ടാവും ഉറപ്പാണ് .കാരണം അതിലും hardcore ഏട്ടൻ ,ഇക്ക ഫാൻസ് ഉണ്ട് .പറഞ്ഞു വന്നത് മനസിലായിട്ടുണ്ടാകും .തലമുറകൾ സഞ്ചരിച്ച ബ്രാൻഡ് ആണ് ഏട്ടൻ ,ഇക്കമാർ , അത് പോലൊരു ഒരു ബ്രാൻണ്ടാണ് cbi .

പ്രതീക്ഷ ഒരുപാട് ഉയരെയായിരുന്നു . കാലത്തിന് ഒപ്പം ,കഥ എഴുതുന്ന സ്വാമിയുടേ എഴുത്തിലും ,കഥയിലെ സ്വാമിയുടെ കഥയ്ക്കും കുറച്ചോക്കേ പുതുമകൾ പ്രതീക്ഷിച്ചു .ആ പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കി എന്ന് മാത്രമാണ് ഫീൽ ചെയ്തത് .കാരണം ഏറ്റവും ഒടുവിൽ 21 ഗ്രാം പോലുള്ള സർപ്രൈസ് ഹിറ്റും ,ടെലഗ്രാമിൽ നിന്നും ott platforms ൽ നിന്നും കൊറിയനും അലാത്തതുമായ ഇവൻസ്റ്റിഗേഷൻ സിനിമകളും ,സീരിസുകളും കണ്ട് ആസ്വാദനം കുറേയേറെ പടവുകൾ കയറിയ ഒരു തലമുറയുടെ മുന്നിലാണ് സിനിമ അവതരിക്ക പെടുന്നത് എന്ന് എങ്കിലും ഓർക്കണമായിരുന്നു .ഏതാണ്ടൊക്കെ എവിടെയൊക്കയോ എന്തൊക്കയോ കൊണ്ട് വരാൻ നല്ല ശ്രമമം ഉണ്ടായിട്ടുണ്ട് .

കേസിലേക്ക് cbi യേ താൻ ചെയ്ത crime തെളിയില്ല എന്ന ഓവർ കൊണ്ഫിഡൻസിന്റെ പേരിൽ എത്തിക്കുന്ന ഒരു ജെന്റിൽമാൻ ഒടുവിൽ അയ്യരുടെ മുന്നിൽ അയാളുടെ തനി നിറം അഴിഞ്ഞു വീണു കേസ് ക്ളോസാകുന്ന ക്ലിഷേ ..പിന്നേ പ്രേക്ഷകനിലേക്ക് ഉത്തരങ്ങൾ എത്തിക്കാനും ,വഴി തെറ്റിക്കാനും കേറ്റി വിട്ട സീനുകൾ continuity നഷ്ടപ്പെടുത്തുന്നുണ്ട് .എന്നാൽ അത് ഒരു പോരായ്മയായി മാറിയത് കൊണ്ടാണോ എന്നറിയില്ല , അത്തരത്തിലുള്ള ഒരു സീനിൽ കണക്ഷൻ ഞാൻ പൂരിപ്പിച്ചു, ആള് ഇന്നയാൾ എന്ന ഉത്തരത്തിൽ എത്തിയിരുന്നു.

എന്നാലും പ്രേക്ഷകനേ വട്ടം ചുറ്റിക്കാൻ സ്വാമി നോക്കിയിട്ടുണ്ട് .പക്ഷേ മുകളിൽ പറഞ്ഞ ആസ്വാദന നിലവാരത്തിലേക്ക് ഉയർന്ന തലമുറയുടെ മുന്നിൽ അത് മതിയോ എന്നതാണ് പ്രശ്നം. പിന്നേ ഒരു excuse ഈ പടത്തിന് കൊടുക്കാം cbi സിനിമകളിൽ ഒരു pattern , already സെറ്റാണ് .അത് strict ആയ ഒരു അന്വേഷണ രീതിയിൽ ഉള്ള track ആണ് .അത് ഈ സിനിമകളുടെ സ്വഭാവമാണ് .അതിനെ ആ രീതിയിൽ എടുത്താൽ മുകളിൽ പറഞ്ഞ പോരായ്മകൾ എന്ന് എനിക്ക് തോന്നിയവയ്ക്ക് ഒരു പരുതി വരേ excuse ആക്കാം ..
രോമാഞ്ചിഫിക്കേഷൻ ഉണ്ടായത് ജഗതി ചേട്ടന്റെ സീനാണ് ..ഉള്ള് ഒന്ന് നീറി സ്‌ക്രീനിൽ ആ രൂപം തെളിഞ്ഞപ്പോൾ ..ചുമ്മ വെറുതേ കൊണ്ട് ഇരുത്താതെ കഥാ ഗതിയിലെ ഒരു പ്രാധാന സീനിന്റെ ഭാഗമാക്കി എന്ന് മാത്രമല്ല cbi 6 ലേക്കുള്ള ഒരു പാലവുമാക്കി അതിന് ഒരു salute .

പ്രധാന പോരായ്മ മിസ്സ് കാസ്റ്റിങ്സാണ് അതിന്റെ നിറകുടമാണ് ഈ സിനിമ …പലരും ,പല കഥാപാത്രങ്ങളും ചേരാത്തവർ പോലെ ..എടുത്ത്‌ പറയേണ്ടത് സൗബിനാണ് ..നല്ല ബോറായി തോന്നി ഇതിൽ അഭിനയം …
അത് പോലെ ബോറായത് editing ആണ് , പുതിയ കാലഘട്ടത്തിന് ഒപ്പം മാറാൻ കുറച്ച് ഡാർക്ക് ടോൻ കൊണ്ട് വന്നിട്ടോ ,സ്പീഡ് സ്‌പേസ് കാണിക്കാൻ വേണ്ടിയിട്ട് കള കള കള കട്ട് ചെയ്തിട്ടൊ കാര്യമില്ല …പിന്നെ ക്യമറ ഒന്ന് രണ്ട് ,അല്ല മൂന്നോളം സീനുകൾ ആണ് എന്ന് ഓർമ്മ സ്റ്റേബിൾ ആകാതെ 360 യോ മറ്റോ തിരിയുന്ന സീനുകൾ ഫോക്കസ് നഷ്ടപ്പെട്ടപോലെ ഫീൽ ചെയ്ത് എനിക്ക് തല കറങ്ങി …

പക്ഷേ പ്രധാന പോസിറ്റീവ് അന്നും ഇന്നും ഈ വേഷത്തിൽ മമ്മൂട്ടി എന്ന പേരും ,രൂപവും അല്ലാതെ വേറൊരാളെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് .ആ വേഷത്തിൽ പുള്ളി വന്ന് നിൽക്കുബോൾ ഒരു വലാത്ത ഫീലാണ് .ഇത് ഡിഗ്രിഡിങ്‌ അല്ല …പ്രതിക്ഷയോളം ഉയരാതെ പോയതിന്റെ സങ്കടമാണ് .ഒരു വട്ടം കാണാം പടം അതാണ് ..അഭിപ്രായം ..6 ലേക്ക് സൂചനയുണ്ട് ,കാലത്തിനൊപ്പം മാറി എത്തും ആ സിനിമ എന്നാണ് പ്രതീക്ഷ .

Leave a Reply
You May Also Like

സന്തോഷിക്കുന്ന രണ്ടുപേർ തമ്മിൽ ചേർന്നാലോ പെരുത്ത സന്തോഷം, അതാണ് ആരാധകർ കാത്തിരിക്കുന്നതും

കെജിഎഫ് ചാപ്റ്റർ 2 നേടിയ ബ്രഹ്മാണ്ഡ വിജയം കാരണം പ്രശാന്ത് നീലും രാജമൗലി സംവിധാനം ചെയ്ത…

സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന…

“നല്ലൊരു ഭർത്താവായതിന് നന്ദി”, കാജൽ പ്രിയതമനെഴുതിയ സ്നേഹക്കുറിപ്പ്

അമ്മയാകാനുള്ള കാത്തിരിപ്പിലാണ് നടി കാജൽ അ​ഗർവാൾ. ആദ്യമായി അമ്മയാകുന്നതിന്റെ ത്രില്ലിൽ ആണ് താരം . തന്റെ…

ഐറ്റം ഡാൻസിനെ കുറിച്ചുള്ള രജിഷയുടെ അഭിപ്രായം വൈറലാകുന്നു

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് മേടിച്ച താരമാണ് രജീഷ വിജയൻ. അനുരാഗകരിക്കിൻ…