തിഹാർ ജയിലിൽ നിന്നും​ രാവൺ എഴുതുന്നത്​…
പ്രിയ​െപ്പട്ട ഇന്ത്യക്കാരെ,
ജയ്​ ഭീം, ​ഭരണഘടന ജയിക്ക​ട്ടെ…
നമ്മുടെ ​പോരാട്ടം എത്രമാത്രം ശക്​തവും, ഭരണഘടനാപരവും, ബഹുജൻ താൽപര്യങ്ങളെ തൊടുന്നതാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ സർക്കാർ അതിനോട്​ പ്രതികരിച്ച രീതി. ആർഎസ്​എസി​​​െൻറ സമ്മർദ്ദഫലമായി എസ്​സി/എസ്​ടി(അതിക്രമ നിരോധന) നിയമം ദുർബലപ്പെടുത്താൻ ​നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചപ്പോൾ, ഭീ ആർമിയും മറ്റ്​ ദലിത്​ സംഘടനകളും ചേർന്ന്​ നടത്തിയ പോരാട്ടമാണ്​ അവരെ അതിൽനിന്നും പിന്തിരിപ്പിച്ചത്​. ദൽഹിയിലെ സന്ത്​ ശിരോമണി രവിദാസ്​ മഹാരാജ്​ ഗുരുഗഢ്​ തകർക്കാൻ ശ്രമിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. ആ സമരത്തി​​​െൻറ മുൻനിരയിൽ ബഹുജൻ വിഭാഗങ്ങളായിരുന്നു. ബഹുജൻ വിഭാഗത്തി​​​െൻറ സമരം നയിച്ചതിന്​ ശിക്ഷയായി അന്നവർ എന്നെ​ ജയിലിലടച്ചു.
വീണ്ടും സമാനമായൊരു സാഹചര്യം നേരിടുകയാണ് നാം​. ഭരണഘടന വിരുദ്ധരായ ബിജെപി സർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നിരിക്കുകയാണ്​. ഈ കരിനിയമം മുസ്​ലിംകൾക്കെതിരെ മാ​ത്രമല്ല, എസ്​സി/എസ്​ടി/ഒബിസി, മറ്റു മത ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ ബഹുജൻ വിഭാഗങ്ങൾക്കുമെതിരാണ്​. അതുകൊണ്ട്​ നാം അതിനെതിരെ പ്രതിഷേധിക്കുകയും വീണ്ടും ജയിലിലെത്തുകയും ചെയ്​തിരിക്കുന്നു.
ഉത്ത​ർപ്രദേശിൽ നിരവധി പ്രതിഷേധക്കാർ ദാരുണമായി കൊല്ലപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഈ പ്രയാസഘട്ടത്തിൽ എ​​​െൻറ ബഹുജൻ സഹോദരങ്ങളോടൊപ്പം ചേരാനാവുന്നില്ലെന്നതിൽ വേദനയുണ്ട്​. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കുനേരെ വെടിവെക്കുന്നതിൽനിന്നും, യോഗി ആദിത്യനാഥ്​ സർക്കാർ പൂർണമായും സ്വേഛാധിപത്യമായെന്ന്​ വ്യക്​തമാണ്​. എന്നാൽ, ഈ വെടിയുണ്ടകളൊന്നും തന്നെ ലക്ഷ്യംവെക്കുന്നത്​ ബഹുജൻ വിഭാഗത്തെയല്ലെന്നും, ഭരണഘടനയെയാണെന്നും നാം മനസിലാക്കണം. ഭരണഘടനയുടെ അനുയായികളായ നാം അതേ മാർഗത്തിലൂടെ തന്നെ പോരാടണം.
അധികാരത്തിലേറിയപ്പോൾ തന്നെ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കാൻ ബിജെപി തീരുമാനിച്ചതാണ്​. അംബേദ്​കർ പറഞ്ഞത്​ പോലെ, ഹിന്ദുരാഷ്​ട്രമാവുന്നതോടെ ഇന്ത്യയുടെ പതനം തീർച്ചയാണ്​. ആ നിലയിലേക്കാണ്​ ബിജെപി രാജ്യത്തെ നയിക്കുന്നത്​. എന്നാൽ, ഏറെ സന്തോഷത്തോടെ പറയ​ട്ടെ, ഞാനടക്കം നൂറുകണക്കിന്​ പ്രതിഷേധക്കാർ തടവിലായിട്ടും ഈ പോരാട്ടത്തെ നിങ്ങൾ കൈയ്യൊഴിഞ്ഞിട്ടില്ല. ഒരിക്കൽകൂടി ആവർത്തിക്ക​ട്ടെ, ഇത്​ മുസ്​ലിം സമുദായത്തിന​്​ മാത്രമായുള്ള പോരാട്ടമല്ല. ബഹുജൻ വിഭാഗത്തിലെ ഓരോ അംഗങ്ങളെയും പൗരത്വ ഭേദഗതി നിയമം ബാധിക്കും.
അതിനാൽതന്നെ ഈ നിയമം ഇന്ത്യക്കും ഭരണഘടനക്കുമെതിരെയുള്ളതാണെന്നും എ​​​െൻറ ബഹുജൻ സഹോദരങ്ങൾ മനസിലാക്കണം. ദേശീയ പൗരത്വ രജിസ്​റ്റർ പ്രകാരം മോദി സർക്കാർ പൗരത്വത്തിന്​ ​തെളിവു ചോദിക്കു​േമ്പാൾ അവരുടെ ലക്ഷ്യം മുസ്​ലിംകൾ മാത്രമായിരിക്കില്ല. പട്ടികജാതി, പട്ടികവിഭാഗം, പാവപ്പെട്ടവർ, വീടില്ലാത്തവർ, നാടോടികൾ, കർഷകർ, ആദിവാസികൾ അടക്കമുള്ളവർ ഇവിടുത്തുകാരാണെന്നതിന്​ തെളിവ്​ ചോദിക്കപ്പെടും. അതായത്​, വീടില്ലാത്തവനും വനവാസിയും, നാടോടിയും, നിരക്ഷരരായ ബഹുജൻ വിഭാഗങ്ങളും, ആദിവാസികളും ഒറ്റരാത്രികൊണ്ട്​ വോട്ടവകാശവും സംവരണവും നഷ്​ടപ്പെട്ടവരാവും.
ഇതാണ്​ ആർഎസ്​എസി​​​െൻറ പ്രധാന അജണ്ട. ഏതുവ്യവസ്ഥക്കെതിരെയാണോ ബാബ സാഹേബ്​ അംബേദ്​കർ പോരാടിയതും ത​​​െൻറ ജീവൻ പണയപ്പെടുത്തിയതും അതേ വ്യവസ്​ഥയിലേക്ക്​ നമ്മെ ഇവർ കൊണ്ടുപോവും. അതിനാൽ ഈ യുദ്ധം നാം ഒരുമിച്ച്​ പോരാടേണ്ടതുണ്ട്​. നമ്മെ ജയിലിലടച്ചതുകൊണ്ട്​ ഈ പോരാട്ടം അടിച്ചമർത്താനാവില്ലെന്ന്​ ബിജെപി സർക്കാർ ഓർക്കണം. ഈ പോരാട്ടം പ്രത്യയശാസ്​ത്രങ്ങൾ തമ്മിലുള്ളതാണ്​: മനുസ്​മൃതിയും ഭരണഘടനയും തമ്മിലുള്ളത്​​. ഈ പോരാട്ടം ബഹുജൻ വിഭാഗത്തി​​​െൻറ നിലനിൽപുമായി ബന്ധപ്പെട്ടതാണ്​. അതിനായി ജീവിതാവസാനംവരെ തന്നെ ജയിലിൽ കഴിയണമെന്നാണെങ്കിൽ, ഞാൻ അതിനൊരുക്കമാണ്​.
ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാൻ എല്ലാം ത്യജിക്കാൻ ഞാൻ തയാറാണ്​. എ​​​െൻറ ബഹുജൻ സഹോദരങ്ങളിൽനിന്നും ഞാൻ ആഗ്രഹിക്കുന്നതിതാണ്​: ഈ പോരാട്ടം അവസാനിപ്പിക്കരുത്​​. അത്​ അക്രമാസക്​തമാവാതിരിക്കാൻ കരുതലുണ്ടാവണം. ഈ പോരാട്ടം വളരെ വലുതാകയാൽ, അക്രമാസക്​തമാവുന്നതോടെ അത്​ ദുർബലമാവും. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ട കുടുംബങ്ങളോട്​ ഹൃദയത്തിൽതൊട്ട്​ എ​​​െൻറ അനുശോചനം രേഖപ്പെടുത്ത​ട്ടെ. ജയിൽമോചിതനാകുന്ന നിമിഷം എല്ലാ കുടുംബങ്ങളിലും ഞാനെത്തും.
ഉത്തർപ്രദേശ്​ സർക്കാരി​​​െൻറ പെരുമാറ്റം സംശയാസ്​പദമാണ്​. ആർഎസ്​എസി​െന പോലെ വിവേചനപരമായാണ്​ അത്​ പ്രവർത്തിക്കുന്നത്​. ഒടുവിലത്തെ ഉദാഹരണമാണ്​, ഒരു വീഡിയോയിൽ കണ്ടത്​ പ്രകാരം, മുസ്​ലിംകളെ ഭീഷണിപ്പെടുത്തി അവരോട്​ പാകിസ്​താനിലേക്ക്​ പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന മീററ്റ്​ സിറ്റി എസ്​പി അഖിലേഷ്​ സിങ്​. സുപ്രീംകോടതി ഈ വിഷയം ഉടൻ പരിഗണിക്കുകയും, പൊലീസ്​ അതിക്രമങ്ങളെ കുറിച്ച്​ അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്​ജിമാർ അടങ്ങുന്ന സമിതിയെ നിയോഗിക്കുകയുംവേണം.
പ്രതീക്ഷയല്ല, എനിക്ക്​ ഉറച്ച വിശ്വാസമുണ്ട്​, ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ ​പൊലീസ്​ വ്യാജ കേസുകൾ ചുമത്തിയ ഇരകളെ നിങ്ങൾ പിന്തുണക്കുമെന്ന്​. സാധാരണക്കാരായ ഭീം ആർമി പ്രവർത്തകരുടെ ആത്​മവിശ്വാസം കെടാതെ നിർത്തുക. പൊലീസി​​​െൻറ മനുഷ്യത്വവിരുദ്ധ നടപടികളിൽനിന്നും തന്ത്രങ്ങളിൽനിന്നും നിങ്ങളുടെ പ്രസ്​ഥാനത്തെ സംരക്ഷിക്കുക. ഭരണഘടന മൂലമാണ്​ നാം നിലനിൽക്കുന്നത്​. നമ്മൾ ബഹുജൻ വിഭാഗങ്ങളുടെ അടിസ്​ഥാനപരമായ ചിന്തയാണത്​. നമ്മുടെ സംരക്ഷണകവചമാണത്​. അതിനാൽ ഭരണഘടനക്കെതിരായ ഏതൊരു നീക്കവും തോറ്റുവെന്ന്​ എപ്പോഴും ഉറപ്പുവരുത്തുക. അവസാനമായി, ജാർഖണ്ഡ്​ ജനതക്ക്​ എ​​​െൻറ അനുമോദനങ്ങൾ. മനുവാദി സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റിനിറുത്തിയതുവഴി, പ്രതിസന്ധികൾക്കിടയിൽ പ്രതീക്ഷയുടെ ഒരു കിരണമാണ്​ നിങ്ങൾ കാണിച്ചത്​​.
നിങ്ങളുടെ സ്വന്തം,
ചന്ദ്രശേഖർ ആസാദ്,​
ഭീം ആർമി.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.