Connect with us

ഒരു സ്ത്രീ താൻ ആരുടെ കൂടെ എപ്പോൾ സെക്സിലേർപ്പെടണം എന്ന് നിശ്ചയിക്കുന്നത് അവൾ തന്നെ ആണ്

ആദ്യ കഥ സാവിത്രി മാടമ്പി വീട്ടിൽ വേലക്കാരിയായി ഒളിച്ചു താമസിക്കുന്ന കമ്യുണിസ്റ് തീവ്രവാദിനിയുടെ കഥയാണ് . സന്തോഷ് എച്ചിക്കാനത്തിന്റെ ഈ കഥയിലെ നായികയെ

 55 total views,  1 views today

Published

on

Xavi Jim

ഒരു സ്ത്രീ താൻ ആരുടെ കൂടെ എപ്പോൾ സംഭോഗത്തിനു തയ്യാറാവണം എന്ന് നിശ്ചയിക്കുന്നത് അവൾ തന്നെ ആണ് എന്ന ആശയത്തെ അൽപ്പം കഥയുടെ മധുരം പുതപ്പിച്ച് മൂന്ന് കാലഘട്ടങ്ങളിലൂടെ മൂന്ന് രീതിയിൽ അവതരിപ്പിക്കുന്ന സിനിമ. ആഷിക്ക് അബുവിന്റെയും പാര് വതിയുടെയും പേരിൽ മാർക്കറ്റ് ചെയ്യപ്പെട്ട ഈ ആന്തോളജിയിൽ മൂന്ന് ചെറു സിനിമകൾ ആണുള്ളത്.

ആദ്യ കഥ സാവിത്രി മാടമ്പി വീട്ടിൽ വേലക്കാരിയായി ഒളിച്ചു താമസിക്കുന്ന കമ്യുണിസ്റ് തീവ്രവാദിനിയുടെ കഥയാണ് . സന്തോഷ് എച്ചിക്കാനത്തിന്റെ ഈ കഥയിലെ നായികയെ സംയുക്തമേനോൻ അവതരിപ്പിക്കുന്നു. കൂടെയുള്ള മറ്റൊരു കമ്യുണിസ്റ് തീവ്രവാദിയുടെ തുറിച്ചുനോട്ടത്തെയും വീട്ടിലെ വലിയ തമ്പുരാന്റെ കടന്നു കയറ്റത്തെയും ചെറുക്കുന്ന അവൾ ഒരു മുന്നറിയിപ്പും ഇല്ലാതെ കൊച്ചു തമ്പുരാന്റെ മുൻപിൽ ഉടുതുണി അഴിക്കുന്നു. സംയുക്ത തന്റെ ഏറ്റവും മികച്ച കഴിവായ കിസ് ഓൺ ദി ലിപ്സ് ഈ സിനിമയിലും അവതരിപ്പിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും അവരിൽ നിന്ന് പ്രതീക്ഷിക്കണോ എന്നത് നിങ്ങൾക്ക് വിടുന്നു. ജോജു ഓരോ വേഷത്തിലും മെച്ചപ്പെട്ടു വരുന്നുണ്ട് എന്നതാണ് ഈ അപക്വമായ ബോറൻ സിനിമയുടെ ഒരേയൊരു പ്ലസ് പോയിന്റ്.

രണ്ടാമത്തേത് ഉറൂബിന്റെ പ്രശസ്ത കഥ “രാച്ചിയമ്മ”. കരിങ്കല്ല് പോലത്തെ രാച്ചിയമ്മ, ആരെയും കൂസാത്ത രാച്ചിയമ്മ, മൂരിക്കുട്ടനെപോലെ ദേഹത്ത് കേറാൻ വന്ന കൊച്ചു മുതലാളിയോട് എന്നെ പിഴപ്പിക്കരുതേ വേണമെങ്കിൽ പൊറുപ്പിച്ചോ എന്ന് പറഞ്ഞ രാച്ചിയമ്മ. അത് കേട്ടപാടെ ജോലി പോലും കളഞ്ഞു കൊച്ചു മുതലാളി ഓടി രക്ഷപെട്ടത് എന്തിനാണെന്ന് ഇന്നും മനസ്സിലാക്കാത്ത രാച്ചിയമ്മ. വർഷങ്ങൾക്ക് ശേഷം മടങ്ങി വന്ന അയാളോട് ഇനി പൊറുപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നെ വേണോങ്കിൽ ഒന്ന് പിഴപ്പിച്ചോളൂ “നമ്മളൊക്കെ മനുഷ്യരല്ലേ?” എന്ന് പറഞ്ഞ രാച്ചിയമ്മ. പക്ഷെ ഒരു ചെറുകഥ എന്ന നിലയിൽ വായനയിൽ ആവോളം ലഹരി പകർന്ന, കാലത്തെ പോലും അതിജീവിച്ച ഈ കൃതി സിനിമയാക്കിയപ്പോൾ വേണുവിനും പിഴച്ചു. കഥയിലെ കഥാപാത്രത്തെ അല്ല സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് , പാർവതി അതിനു കൊടുത്ത അതിനാടകീയമായ പരിഭാഷ്യം ആണ്. സെക്സ് അപ്പീൽ ഒട്ടുമേ ഇല്ലാത്ത പാർവതി അത് കവർ ചെയ്യാൻ എന്നമട്ടിൽ രൂപപ്പെടുത്തിയ രാച്ചിയമ്മയുടെ വേഷവും ഭാഷയും ഭാവവും എല്ലാം കാണികളിൽ ഒരു അസഹനീയത സൃഷ്ടിക്കുന്നുണ്ട്. പാർവതി കഥയെക്കാളും വലിയ കഥാപാത്രമാകാൻ ശ്രമിക്കുന്നിടത്താണ് തെറ്റ് പറ്റുന്നത് എന്ന് തോന്നുന്നു.

ഈ സിനിമ പ്ലാൻ ചെയ്യുമ്പോഴേ കറുത്ത രാച്ചിയമ്മയെ അവതരിപ്പിക്കാൻ വെളുത്ത പാർവതി കറുത്ത മേക്കപ്പിടുന്നു എന്നും അത് കറുത്തവരോടുള്ള അവഗണന ആണെന്നും ഒരു വിവാദമുണ്ടായത് ഓർമ്മയുണ്ടാവും. അതെന്തായാലും മനോഹരമാകേണ്ടിയിരുന്ന ഈ സിനിമയ്ക്ക് പാർവതി ഒരു ഭാരമായി മാറി എന്നതാണ് പരിണിതഫലം.

അവസാനത്തെയും ഏറ്റവും മികച്ചതുമായ “റാണി” ഉണ്ണി R ന്റെ ചെറുകഥയെ അവലംബം ആക്കി ആഷിക്ക് അബു എടുത്തിരിക്കുന്നതാണ്. അപൂർണ്ണമാണെങ്കിലും കഥ രസിപ്പിക്കുന്നുണ്ട് എന്നത് സമ്മതിക്കാതെ വയ്യ. ആ രസത്തിൽ അതിനു മുൻപിലത്തെ അരസികത നമ്മൾ പാടെ മറന്നും പോകും. ഇണച്ചേരുക എന്ന ഒറ്റ ഉദ്ദേശവുമായി ഒരു മലമ്പ്രദേശത്തേക്ക് യാത്ര പോകുന്ന കാമുകീ കാമുകന്മാരാണ് കഥയിൽ. കാലങ്ങൾക്ക് മുൻപ് നടന്ന മറ്റു രണ്ടു കഥയെ സംബന്ധിച്ച് ഈ കാലം എത്തുമ്പോഴേക്കും പെണ്ണിനെ അതി സമർത്ഥമായി കബളിപ്പിക്കാൻ ആണുങ്ങൾ നന്നായി പഠിച്ചിട്ടുണ്ട് . “നിന്റെ സെക്സ് , നിന്റെ സ്വാതന്ത്ര്യം” എന്ന് പറഞ്ഞു അവളെ ജ്വലിപ്പിച്ച് ആ ജ്യാലയുടെ ചൂട് പറ്റി കിടന്നു കണ്ണടച്ചു പാൽ കുടിക്കുന്ന പൂച്ചയായി പുരുഷൻ എന്നേ മാറി കഴിഞ്ഞു? കുറ്റിക്കാട്ടിൽ നഗ്നരായി കിടന്നു ബന്ധപ്പെടുന്നതിനിടെ അൽപ്പം ദൂരെ മാറ്റി ഇട്ടിരുന്ന തങ്ങളുടെ വസ്ത്രങ്ങൾ ഒരാൾ എടുത്തുകൊണ്ടു പോയത് അവർ അറിഞ്ഞില്ല.

അല്ലെങ്കിലും ആ തുണി വിരിച്ചിട്ട് അതിന്റെ മേൽ കിടന്നിരുന്നെങ്കിൽ ഈ അപകടം കൂടാതെ വേറെ രണ്ടു ഗുണം കൂടി ഉണ്ടായിരുന്നു. പുറത്തും പ്രധാന സ്ഥാനങ്ങളിലും പുല്ല് കൊണ്ടുള്ള ചൊറിച്ചിൽ ഒഴിവാക്കാം , പിന്നെ തുണിയിൽ വല്ല പാമ്പോ പഴുതാരയോ കയറി ഇരിക്കുന്നതും ഒഴിവാക്കാം. കഥയുടെ അവസാനരംഗത്തു കട്ടിലിൽ തളർന്നു കിടക്കുന്ന കവിയൂർപൊന്നമ്മയോട് നെടുമുടി താൻ അവരുടെ ലൈംഗിക വേഴ്ച കണ്ട കഥ രസമായി വിവരിക്കുന്നതാണ്. ആ കൂടെ താൻ എന്തിനാണ് അവരുടെ തുണി എടുത്തു കൊണ്ട് വന്നത് എന്നതിനുള്ള വിശദീകരണവും. ഒരു ചെറുകഥയ്ക്ക് ഏറ്റവും മികച്ച രീതിയിലുള്ള അവതരണം കൊടുത്തിരിക്കുന്ന ആഷിഖിന്റെ സംവിധാനശൈലിയാണ് ഈ ചിത്രത്തിന്റെ മേന്മ. കൂടെ ഒരു കൂട്ടം സ്വാഭാവിക പെര്ഫോമന്സുകളും.

Advertisement

കേരളാ കഫെ കഴിഞ്ഞു എത്ര ആന്തോളജി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടാവും ? മമൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയും ,ഷാജി കൈലാസ് മുതൽ ശങ്കർ രാമകൃഷ്ണൻ വരെയുമുള്ള പ്രതിഭകൾ മാറ്റുരച്ച ആ സിനിമയെക്കാളും നല്ല ഒരു ആന്തോളജി അതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല , ഇനി ഉണ്ടാകുമെന്ന് ഒട്ടു വിശ്വസിക്കുന്നുമില്ല.

 56 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement