Xavi Jim

യോനി അഥവാ വജൈന എന്ന പദം അശ്ലീലമല്ല എങ്കിലും ഒരു ഭാഷയിലെയും സാധാരണ ഉപയോഗവും അല്ല. എന്നാൽ ഒരു ഡോക്ടറുടെ അടുത്ത് സ്ത്രീ രോഗികൾ പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഒരു പദവും ആണ് ഇത്. ആ അവയവത്തിനു മലയാളത്തിൽ പറയുന്ന പേരെന്താണെന്നു പോലും അറിയാതെ മൂത്രമൊഴിക്കുന്ന സ്ഥലം എന്ന് മടിച്ച് മടിച്ച് പറയുന്ന ഭൂരിഭാഗം വരുന്ന നമ്മുടെ സ്ത്രീകൾക്കിടയിൽ അബോര്ഷൻ പോലുള്ള അവരെ ബാധിക്കുന്നതും പലപ്പോഴും പറയാൻ മടിയുള്ളതുമായ വിഷയങ്ങൾ തീർച്ചയായും തുറന്ന് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഈ വിഷയത്തിൽ ഒരു സിനിമ എടുക്കുമ്പോൾ അതിൽ അബോര്ഷനെ ഒരാളുടെ ജീവിതവിജയത്തെ ബാധിക്കുന്ന ഒരു തടസ്സം നീക്കൽ എന്ന രീതിയിൽ നിസ്സാരമായി കാണുന്നത് ശരിയാണെന്നു തോന്നിയില്ല.

അബോര്ഷനെ പറ്റി BBC യിലെ വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിബേറ്റ് ഓർക്കുന്നു. വലിയ ഹാ ളിൽ രണ്ട് വശത്തായി ഇരുന്ന് അനുകൂലിച്ചും പ്രതികൂലിച്ചും തർക്കിക്കുന്നവരിൽ ഏറിയ പങ്കും സ്ത്രീകൾ തന്നെ ആയിരുന്നു.റേപ്പ് വിക്ടിംസ് , കുട്ടിയെ വളർത്താൻ പണമില്ലാത്തവർ , വൈകല്യം ഉള്ള കുട്ടികൾ , അബദ്ധത്തിൽ ഉണ്ടാകുന്ന ഗര്ഭങ്ങൾ , പ്രായം തികയുന്നതിനു മുന്പുണ്ടാകുന്ന ഗര്ഭങ്ങൾ ഇവയാണ് അബോര്ഷന് വേണ്ടി വാദിക്കുന്നവർ ഉയർത്തിയത്.

(പ്രൊമോഷൻ നഷ്ടപ്പെടാതിരിക്കാനും ,ബിസിനസ് വളർത്താനും, സിനിമ പിടിക്കാനും ഒക്കെ നടത്തേണ്ടുന്ന അബോര്ഷനുകളെപ്പറ്റി ഒരു ഡിബേറ്റിൽ സ്വാഭാവികമായും പ്രതിപാദിക്കാൻ ആകില്ലല്ലോ?)
അബോര്ഷനെ എതിർത്തവർ ആകട്ടെ ദൈവകോപം ഉണ്ടാകും , ജീവൻ നശിപ്പിക്കുന്നത് കൊലപാതകമാണ് എന്നൊക്കെ പരിചിതമായ വാദങ്ങൾ തന്നെ നിരത്തുന്നു. അതിൽ ഒരു വനിത ഉയർത്തിയ ചില വാദങ്ങൾ thought provoking ആയി തോന്നി. റേപ്പ് മൂലമുള്ള ഗര്ഭങ്ങൾ നശിപ്പിക്കാൻ അല്ല സ്ത്രീകൾ ശബ്ദിക്കേണ്ടത്, പകരം റേപ്പ് ഉണ്ടാകാതിരിക്കാനുള്ള മാര്ഗങ്ങള്ക്കും നിയമ നിർമ്മാണങ്ങൾക്കുമാണ്. പട്ടിണിക്കാരുടെ ഗർഭം നശിപ്പിക്കാനല്ല നോക്കേണ്ടത്, പകരം പട്ടിണി ഇല്ലാതാക്കാനാണ്. അബദ്ധത്തിലും പ്രായം തികയുന്നതിനു മുൻപും ഉണ്ടായ ഗര്ഭങ്ങളെ അല്ല നേരിടേണ്ടത് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകി അത്തരം ദുരന്തങ്ങളെ ഒഴിവാക്കൽ ആണ് . ഇങ്ങിനെയിങ്ങിനെ പോയ വാദ ങ്ങൾക്കവസാനം അവർ പറഞ്ഞ ഒരു പോയിന്റ് ആണ് എന്റെ ശ്രദ്ധ ശരിക്കും ആകർഷിച്ചത് . “Abortion is a male plot ” . ഇത് കേട്ട് സദസ്സിൽ ഇരുന്നവർ മാത്രമല്ല കണ്ടിരുന്ന ഞാനും ഞെട്ടി.

പിന്നാലെ അവർ ഉന്നയിച്ച വാദം ഇങ്ങിനെ; ഏത് സമയത്തും ഒരു ഗർഭം അലസിപ്പിക്കാനുള്ള അനുവാദം ഉണ്ടെങ്കിൽ അതിന്റ ഗുണഭോക്താക്കൾ സ്ത്രീയെ ഉപഭോഗവസ്തു ആക്കുന്ന ആണുങ്ങൾ മാത്രമായിരിക്കും. ഗർഭം എന്ന ഉത്തരവാദത്തിൽ നിന്നും ഓടിയൊളിക്കാൻ എന്നും കൊതിക്കുന്നവർ ആണ് പുരുഷൻ . അഥവാ വീടിനു മുൻപിൽ ഗര്ഭസത്യാഗ്രഹം കിടക്കാൻ വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഏത് ചെറ്റ പൊക്കിയും ഏത് നിസ്സഹായ ആയ പെണ്ണിനേയും ദുരുപയോഗിക്കാനുള്ള സ്വാതന്ത്ര്യം പുരുഷന് കിട്ടും എന്ന് അർഥം. അവരാണ് ഈ അബോര്ഷൻ ക്യാംപിനു പിന്നിൽ എന്ന് വിളിച്ചു പറഞ്ഞ ആ സ്ത്രീയെ അന്ന് കൈയ്യടിച്ചു അനുമോദിച്ചവരിൽ അബോർഷനെ ആദ്യം അനുകൂലിച്ചവരും ഉണ്ടായിരുന്നു എന്നത് കൂടി ശ്രദ്ധിക്കണം.
അറുപതുകളിൽ ലൈംഗിക ബന്ധതിന്റെ നിയമപരമായ പ്രായപരിധി 12 വയസ്സ് ആക്കണം എന്നൊരു നിയമം കൊണ്ടുവരാൻ ഒത്തിരി നിഷ്കളങ്കരെ മുൻപിൽ നിറുത്തി ക്യാംപെയിൻ നടത്തിയ ബ്രിട്ടീഷ് എംപി മാർ ഒരു കുപ്രസിദ്ധ പീഡോഫൈൽ റിങ്ങിലെ മെമ്പർമാർ ആയിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിട്ടും അധിക കാലമായില്ലാത്തതുകൊണ്ട് ഇത്തരം കോൺസ്പിരസി തിയറികൾ കണ്ണുമടച്ചു തള്ളിക്കളയാനും ആവില്ല.

ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് ഈ കൊച്ചു സിനിമയിലേക്ക് വരാം .ജൂഡ് ആന്റണി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പേഴ്സനാലിറ്റി ആണ്. എപ്പോഴും സന്തോഷവാനായിരിക്കുന്ന ആ പ്രകൃതം അദ്ദേഹത്തിന്റെ സിനിമയിലും അതിലെ കഥാപാത്രങ്ങളിലും തെളിഞ്ഞു കാണാം. അതുകൊണ്ട് തന്നെ ഒരു ഹൊറർ മൂവിയോ സീരിയൽ കില്ലർ മൂവിയോ അതിന്റെ ജോണറിനോട് നീതി പുലർത്തികൊണ്ട് അദ്ദേഹത്തിനു എടുക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ പോലെ മനഃപൂർവ്വം ആളുകളെ പ്രൊവോക്ക് ചെയ്യാൻ ഒരു സിനിമയെ അദ്ദേഹം ഉപയോഗിക്കും എന്നും ഞാൻ കരുതുന്നില്ല .
നിഷ്കളങ്ക പ്രണയം മാത്രം മനസ്സിൽ ഉണ്ടായിരുന്ന നായികയുടെ കഥ പറഞ്ഞ ആദ്യ സിനിമയിൽ നിന്നും മുതിർന്ന സ്ത്രീകളുടെ സഫലമാകാത്ത പ്രണയം പറഞ്ഞ രണ്ടാമത്തെ സിനിമയിലൂടെ പ്രണയത്തിനും വിവാഹത്തിനും ശേഷമുള്ള സ്ത്രീയുടെ കഥ പറയുന്ന മൂന്നാമത്തെ സിനിമയിൽ എത്തുമ്പോൾ ജൂഡ് കൈകാര്യം ചെയ്യുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ തോൽവിക്ക് പോലും കാരണമായ, ലോകമെങ്ങും വര്ഷങ്ങളോളം നിശബ്ദമായി കത്തുന്ന ഒരു വിഷയമാണ്.

സിനിമയുടെ കഥയൊന്നും പറഞ്ഞു മിനക്കെടുന്നില്ല. അന്നാ ബെൻ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് നന്നായി അഭിനയിച്ചു. പല ഭാഗങ്ങളും, പല വേഷവിധാന ങ്ങളും കൺവിൻസിംഗ് ആക്കാൻ അന്ന ഒത്തിരി പാട് പെട്ടു. എങ്കിലും നാച്ചുറൽ ആയ അഭിനയസിദ്ധികൊണ്ട് അവയൊക്കെ ഒരു പരിധിവരെ അവർ മറികടന്നു . “നായികയുടെ ഭർത്താവ് ” ആയി അഭിനയിച്ച സണ്ണി വെയിൻ ആണ് ഈ സിനിമയെ ഒത്തിരി ആസ്വാദന ക്ഷമമാക്കിയതിൽ നന്ദി പറയേ ണ്ടിയ ഒരാൾ. സണ്ണിക്ക് എപ്പോഴും ഒരു ഫ്രഷ്‌നെസ്സ് ഉണ്ട് . അത് ഇത്തരം കൊച്ചു സിനിമകളെ ഒത്തിരി സഹായിക്കും. മറ്റാരുടെയും പ്രകടനത്തെപറ്റി പ്രത്യേകം പ്രതിപാദിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

തനിക്കു വേണ്ട കഥക്കായി ആയിരം കഥകൾ പരതി നോക്കിയ ജൂഡിനെയും ആ ആയിരം കഥകൾ ക്കിടയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ജൂഡിനെ മനസ്സിലാക്കി, അദ്ദേഹത്തിന് എന്താണോ വേണ്ടത് അത് തന്നെ വെച്ച് കഥയെഴുതിയ ബുദ്ധിമാ നായ യുവ കഥാകാരനെയും പ്രത്യേകം പ്രശംസിക്കുന്നു .
സുഖിച്ചെങ്കിൽ ഇനി അടുത്ത കാര്യത്തിലേക്ക് കടക്കാം . പാട്ടുകൾ ഭയങ്കര ബോർ ആയിരുന്നു . നാലുവരിയിൽ പറയാവുന്ന ഈ സിനിമയുടെ കഥ ഇന്റെർസ്റ്റിംഗ് ആക്കിയത് ഇടയിൽ വരുന്ന നുറുങ്ങു തമാശകളും അത് അവതരിപ്പിച്ച രീതിയും ഒക്കെയാണ് . എന്നാൽ ഓം ശാന്തിയിലെ നസ്രിയയുടെയും രഞ്ജിപണിക്കരുടെയും ഒരു സ്പിൻ ഓഫ് ആയിരുന്നില്ല ഒരുക്കേണ്ടത് . ആ താരതമ്യത്തിൽ അന്നാ ബെന്നും അച്ഛൻ ബെന്നി പി നായരമ്പലവും പരാജയപ്പെട്ടു പോയി.

ഇനി പറയാൻ ഒരു കാര്യം കൂടിയേ ഒള്ളൂ . അബോര്ഷൻ എന്ന വിഷയം അത് അർഹിക്കുന്ന ഗൗരവത്തോടെയാണോ ഈ സിനിമ കൈകാര്യം ചെയ്തത് ? അല്ല എന്ന് ഉത്തരം പറയേണ്ടി വരും . നായികയ്ക്ക് ഗർഭം വേണ്ടാതാകുന്നത് അത് തന്റെ കരിയറിന് തടസ്സം ആകും എന്നതാണെങ്കിൽ , ഗർഭിണിയായ ഒരു സ്ത്രീയ്ക്ക് മറ്റാരെയും പോലെ വർക്ക് ചെയ്യാൻ ഉള്ള ആ തടസ്സങ്ങളാണ് ആദ്യം മാറ്റേണ്ടത് എന്നതല്ലേ ശരിക്കും ശരി ?

You May Also Like

‘രാവണൻ’ എന്ന പേരിന്റെ ഭാരത്തെ നീതികരിക്കുന്നതിനപ്പുറമായിരുന്നു അയാളുടെ പ്രകടനം

രാവണന്‍’ ആദ്യമായി കാണുന്നത് റിലീസ് ചെയ്ത വർഷം തന്നെയാണെന്ന് തോന്നുന്നു. അതായത് ഏകദേശം പത്ത് വർഷം മുൻപ്. അന്ന് വല്ലാത്ത നിരാശ സമ്മാനിച്ച

സുഖലോലുപതയുടെ പര്യവസാനം – ചെറു കഥ

ഹരിതാഭമായ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശം. പാടശേഖരങ്ങളുടെ ഓരം ചേര്‍ന്നു പോകുന്ന ടാറിട്ട പഞ്ചായത്ത് റോഡിനു മറുവശം ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ അവിടിവിടെയായുള്ള വീടുകള്‍ ഗ്രാമത്തിന് ചാരുതയേകുന്നു. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ വിരളമായത് കൊണ്ട് ഗ്രാമത്തില്‍ വാര്‍ക്ക വീടുകള്‍ നന്നേ കുറവേയുള്ളൂ എന്നു പറയാം. വീടുകളില്‍ അധികവും മേല്‍ക്കൂര ഓടിട്ടതും ബാക്കിയുള്ളവ ഓലമേഞ്ഞതുമാണ്. കൃഷിയാണ് ഗ്രാമവാസികളില്‍ അധികം പേരുടേയും ഉപജീവന മാര്‍ഗ്ഗം. അതുകൊണ്ടുതന്നെ ഭൂസ്വത്തിനുടമാകളാണ് അധികം പേരും. നെല്‍ക്കൃഷിയും കേര വൃക്ഷവുമാണ് പ്രധാന വിള. പാടശേഖരങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും തൊഴില്‍ ചെയ്യുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളും താമസിക്കുന്ന ഗ്രാമത്തിലെ അറിയപെടുന്ന ഭൂസ്വത്തിനുടമയാണ് രാജശേഖരന്‍ മുതലാളി. മുപ്പത് ഏക്കറില്‍ കൂടുതല്‍ പറമ്പും അതില്‍ കൂടുതല്‍ പാടശേഖരങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നതിൽ നിന്ന് മുസ്ലീങ്ങൾക്ക് പ്രവേശനമില്ല എന്നതിലേക്കുള്ള അമിതവിഷ പരിവർത്തനം

ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഈ ബോർഡ് സ്ഥാപിച്ചിട്ടുള്ള കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രം എൻ്റെ നാട്ടിലാണ്. കണ്ണൂർ ജില്ലയിലാണ്. ഇടതുപക്ഷത്തിന് ആഴത്തിൽ

അന്‍പതാം പിറന്നാള്‍

എന്‍റെ അന്‍പതാം പിറന്നാള്‍ ,, മധുരമില്ലാത്ത ഒരു കട്ടന്‍ ചായ കുടിച്ചുകൊണ്ട് ഞാനാ സുദിനത്തിനു നാന്ദി കുറിച്ചു,, പ്രാതലിനു എനിക്ക് കഴിക്കാന്‍ അല്പം പഴേ ചോറ് ഇരിപ്പുണ്ട്, ഭാര്യക്ക്‌ ഒരു നേന്ത്രപഴവും,,,, ഉച്ചയൂണിന്നും രാത്രിഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന ചിന്തയില്‍ മുഴുകിയിരിക്കവെ, മുറ്റത്തു അടുത്ത വീട്ടിലെ ആസിയാത്ത പ്രത്യക്ഷപ്പെട്ടു,!!,,,, ; ഒരു സല്‍ക്കാരം ഉച്ചക്ക് രണ്ടുപേരും അങ്ങോട്ട്‌ഒന്ന് കടക്കണം;,,,,,