Gnr :- Survival Thriller
Lang :- മലയാളം

Yadu EZr

മലയാള സിനിമയിൽ ഈ വർഷം പുറത്തിറക്കിവിട്ട ബഹുഭൂരിപക്ഷം മാലിന്യങ്ങൾക്കിടയിൽ വലിയ ബഡ്ജറ്റിലൊരു ഡോക്യുമെൻററി,, ജൂഡ് ആൻറണിയെ പോലൊരു സംവിധായകന് എടുത്താൽ പൊങ്ങാത്ത ഹിമാലയൻ ടാസ്ക് ചോരത്തിളപ്പിൽ കൈവച്ച് അബദ്ധമാക്കിയ കാഴ്ച.പക്ഷേ പടമിറങ്ങാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴും മനസ്സിൽ കയറിയ ഇക്കണ്ട പ്രതീക്ഷകളെ മാറ്റിമറിച്ചവസാനം പടം കേറി കൊളുത്തിയത് മനം തൊട്ട് മനസ്സിലേക്കാണ്.സകല മേഖലകളും ഒരുപോലെ മികവെടുത്ത കിടുക്കൻ ചിത്രം.മലയാള സിനിമയിൽ തന്നെ മുൻ മാതൃകകളില്ലാത്ത , അടുത്തറിഞ്ഞൊരു ദുരന്തത്തിൻ്റെ അതിന്റെ സത്യം ചോരാതെയുള്ള അവതരണം (എഴുത്തിൽ ഇല്ലെങ്കിലും). പടമൊന്നാകെ ചേർത്തുനിർത്തിയൊരു അഭിനന്ദനം അർഹിക്കുന്നുണ്ട്.

 Story with Strong Spoilers

2018ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയം… അതിനു തൊട്ടുമുൻപും ശേഷവും നടക്കുന്ന കാര്യങ്ങൾ നല്ലൊരു കഥയുടെ പിൻബലത്തിൽ സ്ക്രീനിൽ എത്തിക്കുന്ന സിനിമയാണിത്.ഒരു യഥാർത്ഥ കേരള സ്റ്റോറി എന്ന് പറഞ്ഞു വെക്കാവുന്ന ഗൗരവമായ ഒരു വിഷയത്തെ അതിൻറെ സകല കൊമേഴ്സ്യൽ സാധ്യതകളും നിലനിർത്തിക്കൊണ്ട് സ്ക്രീനിൽ എത്തിച്ചപ്പോൾ പ്രളയത്തെ അതിജീവിച്ചവർക്കും അടുത്തറിഞ്ഞവർക്കും ദൂരെ നിന്ന് നോക്കി കണ്ടവർക്കും സിനിമ നൽകുന്ന ഇമോഷൻ പറഞ്ഞറിയിക്കാവുന്നതിലും വലുതായിരിക്കും.

സിനിമയുടെ പോരായ്മകൾ പറഞ്ഞു തുടങ്ങാം

2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി സിനിമ ഒരുക്കുമ്പോൾ, ജൂഡ് ആൻറണി എന്ന സംവിധായകനും അഖിൽ പി ധർമ്മജൻ എന്ന എഴുത്തുകാരനും സേഫ് സോണിൽ സിനിമയുണ്ടാക്കാൻ മാത്രമാണ് ശ്രമിച്ചത്, അത് പക്ഷേ മേക്കിങ്ങിൽ അല്ല എന്ന് പ്രത്യേകം പറയുകയും വേണം.പ്രളയത്തിന് കാരണമായ് വിലയിരുത്തപ്പെടുന്ന രാഷ്ട്രീയ നീക്കങ്ങളും അതിനെ അതിജീവിക്കാൻ ഉദ്യോഗസ്ഥരും അധികാരികളും വലിയൊരു സമൂഹവും ഒന്നായി നിന്ന കാഴ്ചയും സിനിമയിൽ അതിന്റെ ഏറ്റവും ചെറിയ മിനിമലായി സ്ക്രീനിൽ എത്തിച്ചതും എന്നെ സംബന്ധിച്ച് പോരായ്മയാണ്.കാരണം ഇതുപോലൊരു വിഷയം പ്രതിപാദിച് കഥ പറയുമ്പോൾ അതിന്റെ രാഷ്ട്രീയത്തിനും അതിജീവനത്തിനും തൊട്ടു തലോടിയുള്ള സമീപനം പാടില്ല.

കൂടാതെ കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്യാൻ എടുക്കുന്ന ആദ്യപകുതിയുടെ നല്ലൊരു ഭാഗവും വേഗത കുറഞ്ഞ പേസ് കൊണ്ട് ചെറുതായി മുഷിപ്പിക്കുന്നു.ജൂഡ് ആൻറണി , താങ്കളുടെ കരിയർ ബെസ്റ്റ് എന്ന് മാത്രമല്ല മലയാള സിനിമയുടെ തന്നെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകുന്ന സിനിമകളിൽ ഒന്നു കൂടിയാണ് 2018… ഈ സിനിമയിൽ നിങ്ങൾക്ക് മതിയാവോളം അഭിമാനിക്കാം. അത്ര ഗംഭീരമായി നിങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്.

അഖിൽ പി ധർമ്മജന്റെ എഴുത്ത് രാഷ്ട്രീയമായി ചെറുതായി വിയോജിപ്പുണ്ടെങ്കിലും ഇത്രയും കഥാപാത്രങ്ങളെ വളരെ മനോഹരമായി കഥയിൽ ഒരുക്കിവെച്ചതും ചില സന്ദർഭങ്ങൾ ക്രിയേറ്റ് ചെയ്തതും അതുവഴി സിനിമ ഒന്നാകെ നൽകുന്ന ഇമോഷനും ആദ്യവസാനം കാണുന്ന പ്രേക്ഷകരെ കൂടി സ്ക്രീനിൽ നിർത്തി പറയുന്ന എൻഗേജ് ചെയ്യിപ്പിക്കുന്ന എഴുത്ത് സിനിമയുടെ നട്ടെല്ല് ആണ്… ഉയരുന്ന വലിയ കയ്യടികൾ വലിയൊരു പരിധിവരെ അഖിൽ പി ധർമ്മജന് അവകാശപ്പെട്ടതാണ്.

സിനിമോട്ടോഗ്രഫിയും കളറിങ്ങും വിഎഫ്എക്സ് വർക്കും നല്ല എഡിറ്റിങ്ങും കഥയുടെ ഭാഗമായ് മുഴുവൻ ഇമോഷനും ആവാഹിച്ച പാട്ടും പശ്ചാത്തലസംഗീതവും സൗണ്ട് എഫക്ടുകളും സിനിമയെ മാറ്റിക്കൊണ്ടുപോകുന്നത് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സർവ്വൈവർ സ്റ്റോറിയുടെ ഗംഭീര ഔട്ട്പുട്ടിലേക്കാണ്.ടൊവിനോ അവതരിപ്പിച്ച അനൂപ് എന്ന ആർമിയിൽ നിന്ന് പേടിച്ചോടി വന്ന കഥാപാത്രം. സിനിമയിൽ എല്ലാവരും നായകന്മാരാണെങ്കിലും ടോവിനോയുടെ കഥാപാത്രവും പെർഫോമൻസും അതിൻ്റവസാനവും ഗംഭീരമായിരുന്നു.

കൂടാതെ ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ ബോബൻ, കലൈയരസൻ, ഇന്ദ്രൻസ് , അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ തുടങ്ങി അഭിനേതാക്കളുടെ നിരയെല്ലാം അവരുടെ ബെസ്റ്റ് തന്നെ സിനിമയ്ക്ക് വേണ്ടി നൽകിയിട്ടുണ്ട്.ചെറിയൊരു മഴയിൽ തുടങ്ങി പ്രളയവും അതിൻറെ ദുരിതവും ദുരന്തവും നേർക്കാഴ്ച പോലെ മുന്നിലൂടെ കാണിച്ചു പോകുമ്പോൾ അതിനൊടുക്കം നൽകുന്ന ടെൻഷനും ഇമോഷനും ഒത്തൊരുമയുടെ രോമാഞ്ചവും രണ്ടര മണിക്കൂറിൽ അതിഗംഭീരമായി പറഞ്ഞു വെച്ച സിനിമയാണിത്… നിർബന്ധമായും ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമ.ഒരുതരത്തിലും തിയേറ്ററിൽ നിന്ന് മിസ്സ് ചെയ്യരുത്.

“My Rating 4.5/5”

Leave a Reply
You May Also Like

പുരുഷ ഫെമിനിസ്റ്റുകളും സ്ത്രീ ഫെമിനിസ്റ്റുകളും മനഃപൂർവം വിട്ടു കളഞ്ഞ ഒരു പുരുഷ വിരുദ്ധതയെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ പറ്റിയും

ഹൃദയം സിനിമയിലെ പുരുഷ വിരുദ്ധത Author Lawrence Blooming Blossom പുരുഷ ഫെമിനിസ്റ്റുകളും സ്ത്രീ ഫെമിനിസ്റ്റുകളും…

ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്ക് തീപ്പൊരി തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു

ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്ക് തീപ്പൊരി തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു പ്രഖ്യാപനം മുതൽ ശ്രെദ്ധിക്കപ്പെട്ട…

സമുദ്രം ഏറ്റവും സന്തോഷകരമായ സ്ഥലം, കോവളം ബീച്ചിൽ നിന്നും പിറന്നാൾ ദിന ചിത്രങ്ങൾ പങ്കിട്ട് ശ്രിയ

ജനപ്രിയ തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്ര നടിമാരിൽ ഒരാളായ ശ്രിയ ശരണിന് അടുത്തിടെ 41 വയസ്സ്…

ശുഭ പൂഞ്ച- വശ്യസൗന്ദര്യത്താൽ ആരാധകരെ ത്രസിപ്പിച്ച കന്നട അഭിനേത്രി

ശുഭ പൂഞ്ച വശ്യസൗന്ദര്യത്താൽ ആരാധകരെ ത്രസിപ്പിച്ച കന്നട അഭിനേത്രി Moidu Pilakkandy സവിശേഷമായ ലാവണ്യസൗന്ദര്യത്താൽ സൗത്ത്…