Yadu EZr
എതിർക്കും തുനിന്തവൻ
Gnr :- Action Drama
Lang :- തമിഴ്
സൂരറൈപൊട്രു , ജയ് ഭീം എന്നീ നല്ല സിനിമകൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയത് അവ സൂര്യയുടെ സിനിമകളാണെന്ന് കൂടി കണക്കിലെടുത്താണ്, കാരണം ഒരുകാലത്ത് നല്ല സിനിമകളുടെ മാത്രം ഭാഗമായിരുന്ന സൂര്യ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരിപ്പുവട ഐറ്റംസിൽ PHd ചെയ്തുകൊണ്ടിരിക്കുകയാണ്. അവയിൽ മെച്ചപ്പെട്ട പ്രകടനവും പ്രതീക്ഷയും നൽകിയ രണ്ട് സിനിമകളായിരുന്നു അവ. തുടർന്ന് തീയേറ്ററുകളിലെത്തിയ ‘ET’ ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ ലൈനിൽ തട്ടിക്കൂട്ടിൻ്റെ തറലെവൽ പ്രേക്ഷകൻ്റെ കണ്ണിലേക്കിറക്കി വിടുന്ന കാഴ്ചയാണ് ആകെത്തുകയിൽ അനുഭവപ്പെടുത്തുന്നത്.
പരസ്പരവും സാന്ത്വനവും മേക്കിങ്ങിൽ ETക്ക് എതിരാളികളാണ്, നടിപ്പിൻ നായകൻ്റെ ഓവർ പാസം പത്തലയിൽ ഉണ്ണാമെന്നല്ലാതെ കാഴ്ചയിൽ ഒന്നിനും കൊള്ളാത്ത സിനിമയാകുന്നു എന്നതാണ് പ്രധാന പോരായ്മയും.Sex tapes, Hidden Clips എന്നിവയോട് സിനിമ മുന്നോട്ടുവെക്കുന്ന ചിന്താഗതി കൊള്ളാമെങ്കിലും രണ്ടരമണിക്കൂർ എന്ന വലിയ ദൈർഘ്യം അമ്പേ ബോറടിപ്പിക്കും നിരാശപ്പെടുത്തും എന്നുറപ്പ്.
നായകൻ നന്മയിൽ ഗോപാലനും നായിക കുറുമ്പിയും ക്യൂട്ടുമാകുബോൾ വില്ലൻ ആളൊഴിഞ്ഞ ബിൽഡിംഗിൽ പഴയ നമ്പ്യാര് പടം പോലെ ഭീകര വില്ലനാവുകയാണ്. ചറപറ വില്ലത്തരം, എന്നാൽ ഇത് കഥയിൽ പ്രേക്ഷകനെ തൊടണമെങ്കിൽ കോൺഫ്ലിക്റ്റ് ശക്തമാകണം അതനുഭവപ്പെടണം. എന്നാൽ സിനിമയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന അഭിനേതാക്കളെ മാറ്റിനിർത്തിയാൽ വലിച്ചു നീട്ടി ക്ലൈമാക്സിൽ എത്തിച്ച് പിന്നീടതൊരു നാടകമായി രൂപാന്തരപ്പെടുകയാണ്.
സിനിമ കണ്ട ഭൂരിഭാഗം പേരും നായികയെ തെറി വിളിക്കുന്നത് കേട്ടിരുന്നു, എന്നാൽ കൊടുത്ത കഥാപാത്രം അവർ വൃത്തിയിൽ ചെയ്തതായാണ് എനിക്ക് തോന്നിയത്, സൂര്യയുടെ കരിയറിൽ യാതൊരു ഗുണവും നൽകാതെ ഒരു പക്ഷേ ടയർ 3 ആക്ടർ ചെയ്യേണ്ടിയിരുന്ന സ്ക്രിപ്റ്റിൽ താരമൂല്യം കൊണ്ട് ഇപ്പോഴതിലും താഴെയാണെങ്കിലും അഭിനേതാവെന്ന നിലയിൽ ഒരുകാലത്ത് അമ്പരപെടുത്തിയ സൂര്യ ഇന്ന് ഈ അവസ്ഥയിൽ നിൽക്കുന്നത് സങ്കടമാണ്.
പുട്ടിനു പീര പോലെ തമാശയും പ്രണയവും വേറെ ട്രാക്കിലോടിക്കുന്ന പത്തുവർഷം മുൻപേയുള്ള തമിഴ് സിനിമ പാറ്റേൺ തന്നെയാണ് പാണ്ടിരാജ് ഇത്തവണയും പയറ്റുന്നത്, അമീർഖാന് ചൈന പോലെ സൂര്യക്ക് സിങ്കപൂര് കളക്ഷനടിക്കുന്ന ആരാധകരെ മാറ്റിവെച്ച് സാമാന്യ യുക്തിയുള്ളവർക്ക് പടം പരാജയമാണ്. സൂര്യയുടെ വെടി തീർന്നെന്ന് കരുതുന്നില്ല. എന്നാൽ ഇതുപോലുള്ള പരിപ്പുവട ഐറ്റംസ് ഇനിയിറക്കിയാൽ തീയേറ്ററുക്കാർ പച്ചയ്ക്ക് പ്രതികരിക്കുന്നത് നാലും മൂന്ന് ഏഴാരാധകർ വിഷമത്തോടെ കാണേണ്ടിവരും.
My_Rating – 1/5
അണ്ണാത്തൈ, വലിമൈ , ബീസ്റ്റ് , ദാ ഇപ്പോൾ ETയും.’പൊളി ശരത്തെ ട്രാക്ക് മാറ്റ്’.ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
Yadu EZr BLOG > http://yaduezr.blogspot.com/2022/04/1170.html