Gnr :- Drama
Lang :- മലയാളം
Yadu EZr
ങളെന്ത് ഡ്രാമ്യ രവ്യട്ടാ…
എന്ന് ക്ലൈമാക്സിൽ സുരഭി അനൂപ് മേനോനോട് ചോദിക്കുന്ന രംഗമുണ്ട്! actually അതെഴുതുമ്പോൾ മേനോൻ കുട്ടി മനസ്സിലോർത്തത് കാണുന്ന പ്രേക്ഷകര്‍
”ണി ഷൂപ്പറാഡാ” ന്നൊക്കെ പറയും എന്നായിരിക്കും…
But കണ്ടവസാനിപ്പിക്കുമ്പോൾ അനൂപിന്റെ അവിഹിതം യൂണിവേഴ്സിലെ സ്ട്രക്ചറില്ലാത്ത ഒരു ബോറൻ പടപ്പായി മാത്രമേ അനുഭവപ്പെട്ടുള്ളു.
ഈ സിനിമയുടെ കഥ കേട്ട പൃഥ്വിരാജ് സുകുമാരൻ നിർദ്ദേശിച്ച ടൈറ്റിൽ ഉണ്ടായിരുന്നു…
‘ഒരു വിശുദ്ധ അവിഹിതം’… അതിൽ നിന്നും മാറി പത്മ എന്ന ടൈറ്റിൽ തിരഞ്ഞെടുത്തതിൻ്റെ ചേതോവികാരവും നിഗൂഢമാണ്.ആസ് യൂഷ്യൽ മേനോൻ പടങ്ങളിലെ ഫിലോസഫിയും ഹൈ പ്രൊഫൈൽ ക്യാരക്ടറൈസേഷനും കാമ പ്രണയ സങ്കല്പങ്ങളുമൊക്കെ കണ്ണിനും കാതിനും നല്ലൊരു മെലഡി കേൾക്കണ പോലെ സുഖം തരുന്ന കാര്യമാണ് ഉണ്ടാക്കാറ്. But ഇങ്ങത്തുമ്പോൾ,പടത്തിലെ തന്നെ ഒരു ഡയലോഗ് കൂട്ടുപിടിച്ച് കാര്യം പറയാം…
”ഇംപോർട്ടഡ് ബെൽജിയം മിററിന്റെ മുകളില്‍ തിക്കോടി ചന്തേയിലെ പൊട്ട്!”
എന്നപോലെ കാഴ്ചയിലെ റിച്ച്നസ് കഥയിലെ ദാരിദ്ര്യത്തോട് കൂടി ചേരുമ്പോൾ ഉണ്ടാകുന്ന അവിഞ്ഞ പരുവമാണ്, പത്മ.അവിഹിതം ഗ്ലോറിഫിക്കേഷൻ അതിൻറെ എക്സ്ട്രീം ലെവൽ താണ്ടുന്ന സിനിമ പറഞ്ഞുവെക്കുന്ന ഒരു കാര്യമുണ്ട്!ജീവിതത്തിലെ ചില മോശം കാര്യങ്ങൾ മറക്കാൻ സാധിച്ചാൽ സുന്ദരമാകുന്ന ഒരുപാട് നല്ല നിമിഷങ്ങൾ തിരിച്ചു കിട്ടിയേക്കാം എന്ന്.ഈ ആകെത്തുക ഒരു പോസിറ്റീവ് ആയിട്ടെടുത്താൽ ബാക്കിയെല്ലാം തട്ടിക്കൂട്ടുകളുടെ ലിസ്റ്റിൽ പെടുത്തി നെഗറ്റീവുകൾ എണ്ണിപെറുക്കാം.
🪄Story with Strong Spoilers
രവിശങ്കർ ഒരു പ്രണയനഷ്ട്ടത്തിൽ ഡിപ്രഷനായ് നടക്കുന്ന കാലം, മദ്യപാനിയായ അയാളെ വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നു… ഇതേസമയം റോഡിലൂടെ പോകുന്ന ഒരു റാൻഡം പെണ്ണിനെ(പദ്മ) ചൂണ്ടി ഇവളെ കെട്ടിയേക്കാം എന്നു പറയുന്ന രവി ഒരു കുഞ്ഞ് ജനിക്കുന്നതോടെ ഭാര്യയുടെ നിർബന്ധം കാരണം പഠിച്ച ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.അങ്ങനെ ഇന്നയാൾ കേരളത്തിൽ അറിയപ്പെടുന്ന സൈക്കോളജിസ്റ്റ് രവിശങ്കർ ആയി മാറുകയും അയാളുടെ ജീവിത വിജയത്തിൽ ഏതോ നിമിഷത്തിൽ റാൻഡമായി തിരഞ്ഞെടുത്ത അവൾ വലിയ കാരണവവുമായി മാറുന്നു… എറണാകുളത്ത് വലിയ വീടെടുത്ത് താമസം മാറുന്ന രവിയും പത്മയും മകനെ ഊട്ടിയിലെ വലിയൊരു സ്കൂളിൽ പഠനത്തിനായി വിടുന്നു.. ശേഷം ഒറ്റയ്ക്കാവുന്ന പദ്മയുംമാറ്റങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളാൻ ആവാത്ത അവളുടെ മനസ്സും ഏതോ നിമിഷത്തിൽ വന്നുചേരുന്ന അവിഹിതവും തുടർന്നുള്ള കുടുംബജീവിതവും ഒക്കെയാണ് മേനോൻ പേപ്പറിൽ എഴുതിയത്…
അതെടുത്തു മേനോൻ തന്നെ സംവിധാനം ചെയ്തു പുറത്തെത്തിയപ്പോൾ ഈ കഥയുടെ ആത്മാവ് വേറെ വഴിക്കും ദേഹം അസ്ഥിയായി സ്ക്രീനിലേക്കും മാറിയിട്ടുണ്ട്.- സുരഭിയുടെ പ്രകടനം തരക്കേടില്ലായിരുന്നു എന്നത് മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം ഗുദാഹവായാണ് പദ്മയിൽ. അനാവശ്യ രംഗങ്ങളുടെ കുത്തൊഴുക്കിൽ വരുന്ന നല്ല പാട്ടുകളോ വിഷ്വലിലെ നല്ല ഷോട്ടുകളോ ആസ്വദിക്കാൻ സാധിക്കുന്നതല്ല.
കടുത്ത മെഗാ സീരിയൽ ആസ്വാദകർക്ക് പദ്മ ഒരു ഗംഭീര ട്രീറ്റ് തന്നെയായിരിക്കും! അതല്ലാത്തവർ സമയം കൊല്ലിയായി സമീപിച്ചാൽ ഒരു മുപ്പത് ശതമാനം സാറ്റിസ്ഫാക്ഷൻ നൽകുന്ന ഒരു ഡ്രാമയായി അനുഭവപ്പെട്ടേക്കാം… Then മറന്നു കളഞ്ഞേക്കാം.