ചൈനയുടെയും വിയറ്റ്നാമിന്റെയും കേരളത്തിന്റെയുമൊക്കെ കൊറോണ പ്രതിരോധവും മുതലാളിത്ത രാജ്യങ്ങളുടെ വീഴ്ചയും

181
Yadu Krishnan R
വികസ്വര രാജ്യങ്ങളിൽ എന്ത് തരം മെഡിക്കൽ അത്യാഹിതങ്ങൾ ഉണ്ടായാലും അവിടെ ആദ്യം ഓടി എത്തുക ക്യൂബയിൽ നിന്നുമുള്ള ഡോക്ടർമാരാണ്. വലിയ ബൂർഷ്വാ പ്രതാപങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ക്യൂബയ്ക്ക് എന്നും അഹങ്കരിക്കാവുന്ന ഒന്നുണ്ട്. അവരുടേത് ലോകത്തെ ഏറ്റവും മികച്ച പൊതു ആരോഗ്യമേഖലയാണ്.
ഫിഡൽ കാസ്ട്രോ തന്റെ രാജ്യത്തെ ഡോക്ടർമാരെ വിശേഷിപ്പിച്ചത് വെള്ള കോട്ടണിഞ്ഞ സൈന്യം എന്നാണ്. ലോകത്ത് ഏതാണ്ട് 160 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം ക്യൂബൻ ഡോക്ടർമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1959ൽ വെറും 6000 ഡോക്ടർമാർ മാത്രം ഉണ്ടായിരുന്നു ദ്വീപിൽ ഇന്ന് ഓരോ പതിനായിരം പേർക്കും 68 ഡോക്ടർമാരുണ്ട്. ഇൗ അവസ്ഥയിലേക്ക് അവരെ എത്തിക്കുന്നതിൽ ഫിഡൽ കാസ്ട്രോയുടെ പങ്ക് ചെറുതൊന്നുമല്ല. പല ഇന്റക്‌സുകളിലും വികസിത രാജ്യങ്ങളെക്കാളോ അവരോടൊപ്പമോ നിക്കുന്ന നിലവാരമാണ് ക്യൂബ വെച്ച് പുലർത്തുന്നത്.
എന്നാൽ കേവലം പൊതു ആരോഗ്യരംഗത്ത് മാത്രമല്ല, മെഡിക്കൽ രംഗത്തെ പല നൂതനമായ കണ്ട് പിടിത്തങ്ങളും ക്യൂബയ്ക്ക് അവകാശപ്പെട്ടതാണ്. മസ്തിഷ്കജ്വരത്തിന് (Meningitis) ആദ്യമായി പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്ത രാജ്യം. കരൾ വീക്കം (Hepatitis B) പ്രമേഹം മൂലം കാലുകൾക്ക് ഉണ്ടാകുന്ന ഇൻഫെക്ഷൻ (Diabetic foot), വെള്ളപ്പാണ്ട് (Vititigo) എന്നീ അസുഖങ്ങൾക്ക് പുതിയ തരം ചികിത്സാ രീതികൾ കണ്ടെത്തിയ രാജ്യം. ശ്വാസകോശ അർബുദത്തിന് പ്രതിരോധ മരുന്ന് കണ്ട് പിടിച്ച രാജ്യം. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എച്ച്ഐവി പകരുന്നത് തടയാനുള്ള മരുന്ന് വികസിപ്പിച്ചെടുത്ത രാജ്യം. അങ്ങനെ ഒരുപാട് നേട്ടങ്ങൾ.
ഇന്ന് ലോകം കൊറോണക്ക്‌ പകച്ച് നിന്നപ്പോൾ അതിനെ പ്രതിരോധിക്കാനും അവർ മരുന്ന് വികസിപ്പിച്ചെടുത്തു. ഇൻർഫെറോൺ ആൽഫ 2B എന്ന ക്യൂബൻ മരുന്നുപയോഗിച്ച് ഏതാണ്ട് 1500 രോഗികളെ ചികിത്സിച്ച് ഭേദമാക്കാൻ ചൈനക്ക് കഴിഞ്ഞു. കൊറോണ പ്രതിരോധിക്കാൻ ചൈനീസ് ഭരണകൂടം തിരഞ്ഞെടുത്ത മുപ്പത് മരുന്നുകിൽ ഒന്നും ഇതായിരുന്നു.
ക്യാപിറ്റലിസത്തിൻെറ ശ്രീകോവിലായ അമേരിക്കയിൽ കൊറോണ ടെസ്റ്റ് ചെയ്യാനുള്ള ഉപകരണം പോലും ലഭിക്കാത്ത അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യരെ ലാഭം ഉണ്ടാക്കാനുള്ള ഉപകരണമായി മാത്രം കാണാത്ത ഒരു ആശയത്തിന് മാത്രമേ അവരുടെ ക്ഷേമത്തിന് വേണ്ടി ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ കഴിയൂ എന്നാണ്. ചൈനയുടെയും വിയറ്റ്നാമിന്റെയും കേരളത്തിന്റെയുമൊക്കെ കൊറോണ പ്രതിരോധവും അത് തന്നെയാണ് കാണിക്കുന്നതും.
Socialism is kicking Covid-19’s ass!