ഓണക്കാലം കീഴടക്കാൻ നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ യിലെ യള്ളാ യള്ളാ ഹബീബി ലിറിക്കൽ വീഡിയോ

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ യുടെ യള്ളാ യള്ളാ ഹബീബി എന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങി . ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

Leave a Reply
You May Also Like

ചങ്ക് പറിച്ചു തരുന്ന ജിന്നുകൾ ആണ് വിനീതിനെ പോലുള്ളവർ, സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ്

രാഗീത് ആർ ബാലൻ വിനീത് ❣️ രക്ഷധികാരി ബൈജു എന്ന സിനിമ ഇനി എത്ര വേണമെങ്കിലും…

ഏറ്റവും കൂടുതൽ വയലൻസും, ന്യൂഡിറ്റിയുമുള്ള ചരിത്ര സീരിസ്, ‘സ്പാർട്ടക്കസ്’

Mukesh Muke II  റോമൻ സാമ്രാജ്യത്തിലെ അടിമത്ത വ്യവസ്ഥക്കെതിരെ പോരാടിയ വിപ്ലവ നായകനായ സ്പാർട്ടക്കസിന്റെ പോരാട്ടങ്ങളുടെ…

സദയം മോഹൻലാലിനെ വെച്ച് സിബി ചെയ്യും, പക്ഷേ ഞാൻ വരുമ്പോൾ അടിയും ഇടിയും ഉള്ള ‘സിന്ദൂരരേഖ’ യാകും

Gladwin Sharun Shaji പാപ്പൻ സിനിമയുമായി ബന്ധപ്പെട്ടു സുരേഷേട്ടൻ കൊടുത്ത മിക്ക ഇന്റർവ്യൂസും കണ്ട് കൊണ്ടിരിക്കുകയാണ്.…

“നിങ്ങൾ എന്നെ അങ്ങനെ വിളിച്ചാൽ അത് അപമാനകരമാണ്..:” :നയൻതാര

‘ജവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നയൻതാര വിസ്മയിപ്പിച്ചു. ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂരണി’യിലൂടെയാണ് പ്രേക്ഷകർ…