റിലീസിനൊരുങ്ങുന്ന ‘കാപ്പ’യിലെ ആദ്യ ഗാനം പുറത്തുവിട്ടു . ‘യാമം വീണ്ടും വിണ്ണിലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നത്. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിർവഹിച്ചത് ഡോൺ വിൻസെന്റ് .വിനായക് ശശികുമാറിന്റേതാണ് വരികൾ .
കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. പൃഥ്വിരാജ്, ആസിഫലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത് . തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ജി ആർ ഇന്ദുഗോപൻ ആണ് തന്റെ തന്നെ നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കി കാപ്പയുടെ തിരക്കഥ നിർവഹിച്ചത്. ക്രിസ്മസിനു റിലീസ് ചെയ്യുന്ന കാപ്പ ഡിസംബർ 22 നാണ് പ്രേക്ഷകരുടെ മുന്നിലെത്തുക
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.ഛായാഗ്രഹണം- ജോമോൻ ടി ജോൺ, എഡിറ്റർ-ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പി.ആർ.ഒ-ശബരി.