തെന്നിന്ത്യൻ സിനിമകൾ ഈ വര്‍ഷം നേടിയ വലിയ വിജയത്തിന്റെ അടിസ്ഥാനത്തിൽ ബോളിവുഡിനെ പരിഹസിക്കരുതെന്നു നടൻ യാഷ് പറഞ്ഞു. അതുപോലൊരു കാലം നമുക്കും ഉണ്ടായിരുന്നെന്നും ഇതൊരു ഘട്ടം മാത്രമാണെന്നും അതിനാൽ ബോളിവുഡിനെ അനാദരിക്കരുതെന്നും യാഷ് പറഞ്ഞു. ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ചിത്രമായ കെജിഎഫ് 2 ലെ നായകന്റെ വാക്കുകൾ ഇങ്ങനെ…
“കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലാവരും ഞങ്ങളോട് ഒരേ രീതിയിൽ പെരുമാറിയപ്പോൾ ഞങ്ങളും ഇതേ പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ആ ബഹുമാനം ലഭിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുശേഷം, നമുക്ക് ആരെയും ആനാദരിക്കാന്‍ ആകില്ല. നമ്മൾ എല്ലാവരെയും ബഹുമാനിക്കണം. ബോളിവുഡിനെ ബഹുമാനിക്കുക. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല”അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല. അതൊരു ഘട്ടം മാത്രമാണ്. അവർ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്” – യാഷ് പറഞ്ഞു.