കെജിഎഫ് രണ്ടിൽ ഒന്നാം ഭാഗത്തെ കവച്ചുവയ്ക്കുന്ന രംഗങ്ങളെന്ന് യാഷ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
185 VIEWS

കെജിഎഫ് ചാപ്റ്റർ 2 റിലീസ് ആകാൻ മൂന്നുദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്. റോക്കി ഭായിയെയും അധീരയെയും വരവേൽക്കാൻ. റോക്കിയായി ഒന്നാം ഭാഗത്തിലും മികച്ച പ്രകടനം പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെ യാഷ് വരുമ്പോൾ അതിനൊത്ത വില്ലനായി അധീര വരുന്നു. അനവധി ലെയറുകൾ ഉള്ള കഥാപാത്രമാണ് അധീര. ആരാധകരുടെ നിരന്തര ആവശ്യം പരിഗണിച്ചു കെജിഎഫ് ചാപ്റ്റർ 1 തിയേറ്ററുകളിൽ റീ റിലീസ് ആയിരുന്നു. എന്നാൽ കേരളത്തിൽ ഒരൊറ്റ സെന്ററിൽ മാത്രമായിരുന്നു റീ റിലീസ്. കൊച്ചി ലുലുമാളിൽ.

എന്നാൽ ഒന്നാം ഭാഗത്തെ കവച്ചുവയ്ക്കുന്ന പലതും രണ്ടാം ഭാഗത്തിൽ ഉണ്ടെന്നു യാഷ് പറയുന്നു. യാഷിന്റെ വാക്കുകളിലൂടെ . ” രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികളും ആരാധകരും ഈ ചിത്രം കാണാൻ കാത്തിരിക്കുന്നുണ്ട് എന്നതാണു പ്രധാനം. അതൊരു ഭാരമല്ല. അവർ കെജിഎഫ് ടീമിലർപ്പിച്ചിട്ടുള്ള വിശ്വാസമാണ്. ഞാനും സംവിധായകൻ പ്രശാന്ത് നീലും നടീനടൻമാരും അണിയറപ്രവർത്തകരുമുൾപ്പെടെ എല്ലാവരും മികച്ച ആത്മവിശ്വാസത്തിലാണ്. കെജിഎഫ് ഒന്നാം ഭാഗത്തിന്റെ വിജയമോ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണമോ ഒന്നും കെജിഎഫ് രണ്ടിനോടുള്ള പ്രേക്ഷകരുടെ സമീപനം മാറ്റില്ല. മറ്റേതൊരു ചിത്രത്തെപ്പോലെയും അതു തനതു മികവു തന്നെ പുലർത്തണം, ശ്രദ്ധിക്കപ്പെടണം. അതിനു വേണ്ടതെല്ലാം സംവിധായകൻ ചെയ്തിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കെജിഎഫ് ഒന്നാം ഭാഗത്തെ കവച്ചുവയ്ക്കുന്ന രംഗങ്ങളാണു രണ്ടിലുള്ളത്. പ്രീറിലീസ് ബുക്കിങ് തന്നെ പ്രേക്ഷകർ ഈ ചിത്രത്തിലർപ്പിക്കുന്ന പ്രതീക്ഷയാണു തെളിയിക്കുന്നത്.” യാഷ് പറഞ്ഞു.

ഇന്ത്യൻ സിനിമാ രംഗം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ലോകത്തെ ഏതൊരു ഇന്ഡസ്ട്രിയോടും കിടപിടിക്കാവുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. മാത്രമല്ല വിരലിലെണ്ണാവുന്നവ ഒഴിച്ചുനിർത്തിയാൽ ബോളിവുഡിന്റെ വിരസമായ സിനിമകളാണ് ഇന്ത്യൻ സിനിമകൾ എന്ന മട്ടിൽ ലോകം കണ്ടുകൊണ്ടിരുന്നത്. എന്നാൽ കുറച്ചുകാലമായി ഇന്ത്യയുടെ സിനിമാവ്യവസായം ദക്ഷിണേന്ത്യയിലേക്ക് മാറിയിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടർച്ചകൾ ആണ് ഇവിടെ സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST