Connect with us

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

‘കാണേ കാണേ’ എന്ന സിനിമയിലെ ഒരു വിഷയത്തെ പറ്റിയാണ്.ആയതിനാൽ തന്നെ സിനിമ കാണാത്തവർ വായിക്കാതെയിരിക്കൂ.’ 

 66 total views,  2 views today

Published

on

Yathin Pradeep

‘കാണേ കാണേ’ എന്ന സിനിമയിലെ ഒരു വിഷയത്തെ പറ്റിയാണ്.ആയതിനാൽ തന്നെ സിനിമ കാണാത്തവർ വായിക്കാതെയിരിക്കൂ.’

‘അലൻ ചെയ്ത ക്രൈമിന്റെ പേരിലാണ് അലനെ എതിർക്കുന്നത്, അല്ലാതെ വിവാഹേതരബന്ധം ഉണ്ടായതിന്റെ പേരിലല്ല. വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും തോന്നാവുന്ന വികാരമല്ലേ.’

‘പ്രണയം എപ്പോഴും ഒരു മനുഷ്യന് തോന്നാം,അത് ആരോടും തോന്നാം.അതിനെ സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുന്നതിനാലാണ് നിങ്ങൾക്ക് അത് അവിഹിതം ആവുന്നത്. നിങ്ങൾക്കുള്ളിലെ സദാചാരം മാറ്റിവച്ചാൽ ആ പ്രശ്നം അവിടെ അവസാനിക്കും’ അലന്റെയും സ്നേഹയുടെയും ബന്ധത്തെപ്പറ്റി മുകളിൽ അർത്ഥം വരുന്ന മാതിരി പല അഭിപ്രായങ്ങൾ പല ഇടത്ത് നിന്നും വായിക്കുകയും കേൾക്കുകയും ചെയ്തു.അതിനോട് പ്രതികരിക്കാതെ പോകരുത് എന്ന് തോന്നി.

പാർട്ട്ണർ അറിയാതെയുള്ള ബന്ധങ്ങൾ എന്നത് തെറ്റ് തന്നെയാണ്, അത് അളക്കുന്നത് മോറാലിറ്റിയുടെ ത്രാസുകൊണ്ടല്ല താനും. ഒരു റിലേഷൻ എന്ന് പറയുന്നത് രണ്ട് വ്യക്തികൾ തമ്മിലുണ്ടാക്കുന്ന ചില കരാറുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. അതിൽ വിശ്വാസം,സുതാര്യത ഇവയ്ക്കൊക്കെ വലിയ റോളുണ്ട്. ഒരാൾ ഈ കരാറുകളെ അയാൾക്ക് തോന്നുംപടി ലംഘിക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്യുന്നു.മറ്റെയാളാൾ ഇതൊന്നും അറിയാതെ, ഇയാൾക്കൊപ്പം ഇയാളെ വിശ്വസിച്ച് ജീവിക്കേണ്ടി വരുന്നു. ഇതിൽ തെറ്റില്ല എന്ന് എങ്ങനെയാണ്, ആർക്കാണ് പറയാൻ സാധിക്കുക? ഒപ്പമുള്ള ഒരു മനുഷ്യനെ ചീറ്റ് ചെയ്തുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ജീവിക്കുന്നത് എങ്ങനെയാണ് നോർമലാവുക?

പ്രണയം ആർക്കും,എപ്പോഴും,ആരോടും തോന്നാം. പക്ഷേ നിങ്ങളുടെ പ്രണയത്തിനും സന്തോഷത്തിനും വേണ്ടി വേറെ ഒരാളുടെ ജീവിതത്തെയും വിശ്വാസത്തെയും മുതലെടുക്കാൻ നിങ്ങൾക്ക് അധികാരമില്ല. ഈ പ്രോഗ്രസീവ് എന്ന വാക്കിന് എന്റെ ഇടങ്ങൾ എന്ന് മാത്രമല്ല അർത്ഥം. അപ്പുറത്ത് നിൽക്കുന്ന ആളെയും അയാളുടെ സ്‌പേസിനും ബഹുമാനിച്ച് മുന്നോട്ട് പോവുന്നതിനെയാണ് പുരോഗമനം എന്ന് പറയുന്നത്.അപ്പുറത്ത് നിൽക്കുന്ന ആളിനെയോ, അയാളുടെ വികാരങ്ങളെയോ അയാളുടെ സ്‌പേസിനെയോ അംഗീകരിക്കാത്ത ഒന്ന് എങ്ങനെയാണ് പ്രോഗ്രസീവാവുക. അതിനാൽ തന്നെ വിവാഹേതര ബന്ധങ്ങൾ പ്രശ്നം തന്നെയാണ്.

ഇത്തരത്തിൽ ചീറ്റിങ്ങ് പ്രശ്നം അല്ലെന്ന് കരുതുന്നവർ എപ്പോഴെങ്കിലും അതിന് ഇരയാവേണ്ടി വന്ന ഒരാളോട് സംസാരിക്കണം. ജീവിത്തിൽ ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത ആഴത്തിലേക്ക് നിലംപതിച്ച മനുഷ്യരെ ഒന്ന് കാണാൻ ശ്രമിക്കണം. ഒപ്പം ഉണ്ടായിരുന്നയാൾ വഞ്ചിച്ചതിന്റെ പേരിൽ വർഷങ്ങളോളം മെന്റൽട്രോമ അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്.ഓരൊറ്റയാൾ കാരണം ജീവിത്തിൽ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേരേണ്ടി വന്ന ഒരു തെറ്റും ചെയ്യാത്ത ഒട്ടനേകം മനുഷ്യർ.
.
അതിനാൽ തന്നെ പാർട്ട്ണർ അറിയാതെയുള്ള ബന്ധങ്ങൾ തെറ്റ് തന്നെയാണ്,ചീറ്റിങ്ങ് തന്നെയാണ്.

 67 total views,  3 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement