വിമാനത്തിലെ മഞ്ഞ കാര്‍ഡും , ഫുട്ബാള്‍ ഗ്രൗണ്ടിലെ മഞ്ഞ കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്ത് ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

????ഫുട്ബോളില്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് കാര്‍ഡുകളാണ് മഞ്ഞയും ചുവപ്പും. ഇംഗ്ലണ്ടുകാരനായ റഫറി കെന്‍ ആസ്റ്റണാണ് ഈ ആശയത്തിന് പിന്നില്‍. മത്സരങ്ങള്‍ക്കിടയിലെ കൈയാങ്കളി എങ്ങിനെ ഒഴിവാക്കാമെന്ന ചിന്തിച്ചു കൊണ്ടിരിക്കേ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അദ്ദേഹത്തിന് ഈ ആശയം ലഭിച്ചത്. ട്രാഫിക് സിഗ്‌നലിലെ മഞ്ഞയും ചുവപ്പും ലൈറ്റുകള്‍ ഫുട്ബാളിലും കൊണ്ടുവന്നാല്‍ എങ്ങനെ ഉണ്ടാകുമെന്നാണ് അദ്ദേഹം ചിന്തിച്ചത്.

ഇത് ഫിഫ കൂടി അംഗീകരിച്ചതോടെ 1970 മുതല്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കാല്‍പന്ത് കളിയുടെ ഭാഗമായി മാറി. അപമര്യാദയോടുള്ള പെരുമാറ്റം, മനപ്പൂര്‍വമുള്ള നിയമ ലംഘനം എന്നിവയുണ്ടായാല്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി റഫറി താക്കീത് ചെയ്യാം. എതിര്‍ടീം കളിക്കാര്‍ക്ക് നേരെ അക്രമസ്വഭാവം കാണിച്ചാല്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് റഫറിക്ക് കളിക്കാരനെ കളത്തിന് പുറത്തേക്ക് അയക്കാം. രണ്ടു തവണ മഞ്ഞ കാര്‍ഡ് കണ്ടാല്‍ അത് ചുവപ്പ് കാര്‍ഡായി മാറുകയും കളിക്കാരന്‍ മൈതാനം വിടേണ്ടി വരികയും ചെയ്യും.ഫുട്ബോളിലെ മഞ്ഞ കാര്‍ഡ് പോലെ വിമാനത്തിലും മഞ്ഞ കാര്‍ഡ് നൽകുന്നുണ്ട് .

ഫുട്‌ബോളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച കളിക്കാരന്‍ ഉടന്‍ കളം വിടേണ്ടതില്ല. അതൊരു മുന്നറിയിപ്പായി എടുത്ത് കൂടുതല്‍ പിഴവുകള്‍ വരുത്താതെ ജാഗ്രതയോടെ തുടര്‍ന്നും പന്തുതട്ടാനുള്ള അവസരം നല്‍കുകയാണ് ചെയ്യുന്നത്. ഏതാണ്ട് ഇതേ രീതി തന്നെയാണ് വിമാനങ്ങളിലും പിന്തുടരുന്നത്. എന്നാല്‍ വിമാനങ്ങളില്‍ ചുവപ്പ് കാര്‍ഡ് ഇല്ല. മഞ്ഞ കാര്‍ഡ് മാത്രമേ നല്‍കൂ.

അപമര്യാദയായോ , മോശമായോ പെരുമാറുന്ന യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റ് അറ്റന്‍ഡന്റസോ എയര്‍ഹോസ്റ്റസോ മഞ്ഞ കാര്‍ഡ് നല്‍കും. മഞ്ഞ കാര്‍ഡ് നല്‍കുന്നത് ഒരു പുതിയ സമ്പ്രദായമാണെന്ന് കരുതരുത് . ഏകദേശം 25 വര്‍ഷത്തോളമായി വിമാനങ്ങളില്‍ ഈ മഞ്ഞ കാര്‍ഡ് നടപടിക്രമം നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്.ഫുട്ബാളിലെ പോലെ വിമാനങ്ങളിലും അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കും. മഞ്ഞ കാര്‍ഡ് ലഭിച്ചതിന് ശേഷവും മോശം പെരുമാറ്റം തുടര്‍ന്നാല്‍ പിന്നീട് പിഴ വിധിക്കും.വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരനെ പൊലീസിന് കൈമാറുകയും ചെയ്യും. അതുമല്ലെങ്കില്‍ വിമാനക്കമ്പനി യാത്രക്കാരനെ അവരുടെ വിമാനങ്ങളില്‍ തുടര്‍യാത്ര വിലക്കുകയും ചെയ്യും.

വിമാനത്തിലെ കാബിന്‍ ക്രൂവിനോടോ , മറ്റ് ജീവനക്കാരോടോ , സഹയാത്രികരോടോ അപമര്യാദയായി പെരുമാറിയാലും മഞ്ഞ കാര്‍ഡ് ലഭിക്കും. അതുപോലെ തന്നെ വിമാനയാത്രക്ക് അനാവശ്യ തടസ്സം സൃഷ്ടിച്ചാല്‍ ഉടനടി മഞ്ഞ കാര്‍ഡ് നല്‍കും. അതിനാല്‍ മഞ്ഞ കാര്‍ഡ് ലഭിക്കുന്നത് ഒഴിവാക്കാന്‍ വിമാന യാത്രക്കിടെ സഹയാത്രികരോടും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരോടും മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.വിമാന യാത്രക്കാര്‍ക്ക് യാത്രയില്‍ പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ട്. ആ ചട്ടങ്ങള്‍ ലംഘിച്ചാല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുമായി നല്ല സൗഹൃദത്തിലായിരിക്കാം. എന്നാല്‍ ആ വിമാന ജീവനക്കാരെ കെട്ടിപ്പിടിക്കുകയോ ആലിംഗനം ചെയ്യുകയോ അരുത്. അവരുടെ സേവനം ഇഷ്ടമായെങ്കില്‍ പുഞ്ചിരിക്കുകയും വിനയപൂര്‍വ്വം നന്ദി പറയുകയും ചെയ്യുകയാണ് വേണ്ടത്.

വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ വഴക്കിട്ടാല്‍ ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് നല്‍കാം. അതുകൊണ്ട് ആരെങ്കിലും നിങ്ങളോട് വഴക്കിടാന്‍ വന്നാലും ശാന്തത പാലിക്കുക. അവരോട് വഴക്കിടരുത്. വിഷയം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുക. ബാക്കി കാര്യങ്ങള്‍ അവര്‍ ചെയ്യും.അടുത്ത കാലത്ത് ലോകത്തെയാകമാനം നിശ്ചലമാകിയ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ മാസ്‌ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ നടപടി. വിമാനം പോലെ അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാഹചര്യം കൂടുതലായതിനാലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌കടക്കം നിര്‍ബന്ധമാക്കിയത്.

അതിനാല്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് നിയമങ്ങള്‍ അറിഞ്ഞിരിക്കുകയും അവ പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുക. എന്നാല്‍ മഞ്ഞ കാര്‍ഡ് ലഭിക്കാതെ യാത്ര പൂര്‍ത്തിയാക്കി സ്വന്തം വീട് പിടിക്കാം.വിമാന യാത്രക്കിടെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കാരണം അവ നിങ്ങളെ മാത്രമല്ല നിങ്ങളുടെ കൂടെയുള്ള യാത്രക്കാരുടെ സുരക്ഷയെ കൂടി ബാധിക്കുന്നുണ്ട്.

 

Leave a Reply
You May Also Like

ബഹിരാകാശത്തേക്ക് പോയ ജീവികൾ

പതിനെട്ടാം നൂറ്റാണ്ട് മുതൽ ബലൂണുകളിലും വിമാനത്തിലുമുള്ള പരീക്ഷണങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നു. 1783 ൽ, പുതുതായി കണ്ടുപിടിച്ച ഹോട്ട്-എയർ ബലൂണിൽ ഒരു ആടും താറാവും കോഴിയും അയച്ചു. ബലൂൺ 2 മൈൽ (3.2 കിലോമീറ്റർ) പറന്ന് സുരക്ഷിതമായി ഇറങ്ങി.

ഇരയെ ജ്യൂസാക്കി കഴിക്കുന്ന തേളുകൾ

രാത്രിയിലെ കൂരിരുളിലും നക്ഷത്ര പ്രഭമതി ഇവർക്ക് വഴികാട്ടാൻ. അൾട്രാ വയലറ്റ് പ്രകാശ തരംഗ ദൈർഘ്യങ്ങളിൽ ഇവയുടെ ശരീരത്തിലെ ബീറ്റാ കാർബോളിൻ എന്ന ഘടകം മൂലം നീല- പച്ച നിറത്തിൽ തിളങ്ങുന്ന ഫ്ളൂറസെന്റ് പ്രതിഭാസം പ്രകടിപ്പിക്കും

സോംബികൾ കഥാപാത്രമായി വരുന്ന സിനിമകൾ കാണാത്തവർ ഉണ്ടാവില്ല, എന്നാൽ സോംബി ഉറുമ്പുകൾ എന്താണ് ?

എന്നിരുന്നാലും ജന്തുലോകത്ത് സോംബികൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്. ഒരു ജീവിയുടെ മനസ്സിന്റെ നിയന്ത്രണം മറ്റൊരു പരാദജീവി ഏറ്റെടുക്കുന്ന പ്രതിഭാസമാണിത്. പിന്നീട് ആ പരാദജീവിയുടെ നിലനിൽപ്പിനായുള്ള പ്രവർത്തികൾ ആണ് സോംബിയായി മാറിയ ജീവി ചെയ്യുക

ശുദ്ധമായ തേൻ ഒരിക്കലും കേടാവില്ല, അതിന്റെ പിന്നിലെ ശാസ്ത്രം എന്താണ് ?

പൊതുവെ ഭക്ഷണ പദാർത്ഥങ്ങൾ കേടാകുന്നതിന്റെ കാരണം ബാക്‌റ്റീരിയ മുതലായ സൂക്ഷ്മ ജീവികൾ പെരുകുകയും അവ അതിലെ ജലാശം വലിച്ചെടുത്ത് വീണ്ടും സന്താനോല്പാദനം നടത്തി അവയിലെ വിഷമയമായ വസ്തുക്കൾ ഭക്ഷണങ്ങളിൽ അവശേഷിപ്പിക്കുന്നതും ആണ്.