Connect with us

Entertainment

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Published

on

Devasiachan Jomon സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഷോർട്ട് മൂവിയാണ് ‘യെമൻ’. ഒരു വ്യക്തിയുടെ സബ്കോൺഷ്യസ് മൈൻഡ് അഥവാ ഉപബോധമനസിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണ് ഇതിൽ. സാങ്കേതികമായി വളരെ മികവ് പുലർത്തുന്ന ഈ ഷോർട്ട് മൂവിയിലെ ഗാനവും സംഗീതവും ആസ്വാദകർക്ക് വളരെ പ്രിയപ്പെട്ടതാകുന്നു.

എന്താണ് ബോധമനസ് ? എന്താണ് ഉപബോധമനസ് ? ഒരു സാധാരണ മനുഷ്യൻ ഉണർന്നിരിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന 10% മനസാണ് ബോധമനസ് . എന്നാൽ ഉണർവിലും ഉറക്കത്തിലും അങ്ങനെ 24 മണിക്കൂറും നിർത്താതെ പ്രവർത്തിക്കുന്ന 90% മനസാണ് ഉപബോധമനസ്‌. നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന പ്രത്യക്ഷ തീരുമാനങ്ങൾ, കണക്കുകൂട്ടൽ ഇതെല്ലാം ബോധമനസിന്റെ പ്രവർത്തനമാണ്. ഈ ബോധമനസു നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ കൂടെ സുഖനിദ്രയിൽ ആയിരിക്കും. എന്നാൽ ഉപബോധമനസു അങ്ങനെയല്ല അത് സദാസമയവും വിശ്രമം ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കും.

എന്നാൽ ഉപബോധമനസിനു ഒരുപാട് പരിമിതികൾ ഉണ്ട്. സ്വയം ചിന്തിക്കാനോ തീരുമാനങ്ങൾ എടുക്കാനോ അതിനു കഴിവില്ല. ബോധ മനസിന്റെ തീരുമാനങ്ങളെ അനുസരിക്കുക മാത്രമാണ് അക്കാര്യത്തിൽ ഉപബോധമനസ് ചെയുന്നത്. നമ്മുടെ ശരീര പ്രവർത്തനങ്ങൾ പലതും നിയന്ത്രിക്കുന്നത് ഉപബോധമനസാണ്‌, ഉദാ : ഹൃദയമിടിപ്പ്, തലച്ചോറിന്റെ പ്രവർത്തനം ഒക്കെ. നമ്മുടെ ഉപബോധമനസ് ഒരുപാട് ചിന്തകളുടെ ഒരു ഉദ്യാനവുമാണ്. ബോധമനസു ആകട്ടെ ഉദ്യാനപാലകനും.

ഉപബോധമനസിനെ അതീന്ദ്രീയ ശക്തിയുടെ ഉറവിടം എന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ശരിക്കും ഉപബോധമനസിനെ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മനസിന്റെ പല പ്രവർത്തനാനാത്ഭുതങ്ങളും കാണാൻ സാധിക്കുമത്രേ. ചെറുപ്പം മുതൽ നമ്മൾ നല്ലതിനെയും ചീത്തയേയും വേർതിരിച്ചു അറിയാൻ പഠിക്കുന്നു. അത് ബോധം ഉപബോധത്തിനു കൈമാറിയ ചില അറിവുകളാണ്. ഉപബോധം അതിനെ സൂക്ഷിച്ചുവയ്ക്കുന്നു. പിന്നീട്ട് നമ്മുടെ സുദീർഘമായ ജീവിതത്തിനു മുഴുവൻ ആ അറിവുകളെ തന്നുകൊണ്ടേയിരിക്കുന്നതു ബോധമല്ല, ഉപബോധമാണ്. അതുപോലെ നമ്മുടെ മനസ്സിൽ എന്നൊക്കെയോ രൂപപ്പെട്ടു കിടക്കുന്ന ഭയങ്ങൾ , ആശങ്കൾ..ഇവയൊക്കെ ഉപബോധത്തിന്റെ കളികൾ തന്നെയാണ്.

ഉപബോധമനസ് ഇല്ലാത്ത വ്യക്തി സെക്കന്ററി മെമ്മറി ഇല്ലാത്ത കമ്പ്യൂട്ടർ പോലെയാണ്. ഈ ഉപബോധമാണ് ഈ ഷോർട്ട് മൂവിയിലെ യഥാർത്ഥ നായകൻ. യാഥാർഥ്യത്തിൽ നിന്നും സ്വപ്നത്തിലേക്കും സ്വപ്നത്തിൽ നിന്നും പിന്നെയും പിന്നെയുമുള്ള സ്വപ്നങ്ങളിലേക്കും പോകാനുള്ള ഉപബോധത്തിന്റെ കഴിവ് അത്ഭുതാവഹമാണ്. നമ്മുടെ ഉപബോധമനസിനു സാധിച്ചു തരാൻ കഴിയാത്തതായി ഒന്നുംതന്നെയില്ല. അത് യാഥാർഥ്യത്തിന്റെ ഭൂഭാഗത്തു നിന്നും മനസാഗ്രഹിക്കുന്ന അപരവിസ്മയങ്ങളിലേക്കു നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു. ഏവരുടെയും ഉപബോധ മനസിനുള്ളിൽ വിജ്ഞാനത്തിന്റെ അമൂല്യമായൊരു നിധി ശേഖരം ഉണ്ട്. പ്രശ്നമേതായാലും അതിനുള്ള ഉത്തരം കണ്ടെത്താൻ നിധി ശേഖരത്തിലേക്ക് ഒന്ന് നോക്കിയാൽ മതി. മഹാൻമാരായി തീർന്ന നമ്മുടെ ചില പൂർവ്വസൂരികൾ തങ്ങളുടെ ഉപബോധമനസ്സിന്റെ കഴിവുകൾ ഉണർത്താനും പരിധിയില്ലാതെ തുറന്നുവിടാനും കഴിഞ്ഞവരാണ്.

ഈ ഷോർട്ട് മൂവിയിൽ കഥാപാത്രം തന്റെ ബോധമനസിൽ നിന്നുകൊണ്ട് ഉപബോധത്തിന്റെ കൈപിടിച്ചുള്ള പ്രയാണമാണ്. അതിലെ കാപ്‌ഷൻ തന്നെയാണ് ആശയവും. അതായത് , ‘ഉണർവുള്ള മനസ്സിൽ കെട്ടുകഥകൾ ആയി തോന്നുന്നതെല്ലാം ഉപബോധമനസിൽ യാഥാർഥ്യമാകുന്നു. അവിടെ ഒറ്റയ്ക്ക് കുന്നും കാടും മലകളും കയറി യമനെയും മറികടന്ന് ഒറ്റയ്‌ക്കൊറ്റയ്ക്ക് യാത്രയാകും . പിന്നെയും പുത്തൻ ഉണർവെന്ന യഥാർത്ഥ ലോകത്തേയ്ക്ക് …. ‘

മാനസിക സങ്കീര്ണതകളെ മനോഹരമായ ദൃശ്യാവിഷ്കാരത്തിലൂടെ വരച്ചുകാണിച്ച ഈ മൂവി ഒരു പ്രത്യക ആസ്വാദതലത്തിലേക്കു പ്രേക്ഷകരെ കൈപിടിച്ചുയർത്തുന്നു. ശരീരം ഭൂമിയിലെ വിരസനരകങ്ങളിൽ ചിലവഴിക്കുന്ന നിങ്ങൾ മനസ്സുകൊണ്ടെങ്കിലും ഒരു യാത്രയ്‌ക്കൊരുങ്ങിയിട്ടുണ്ടോ ? നിങ്ങളുടെ ബോധം കല്പിച്ച പരിധികൾ വിട്ടുകൊണ്ട് ഒരുയാത്ര, അത്ര അത്രമാത്രം അനിർവ്വചനീയമായൊരു ആനന്ദമാകും സമ്മാനിക്കുക. നിങ്ങളുടെ ആ യാത്രയിൽ നിങ്ങളെ മോഹിപ്പിക്കുന്ന ഭൂഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്കുള്ളിലെ ഭൂതകാലത്തിന്റെ പര്യവേഷകൻ നിങ്ങൾക്കായി ഉദ്ഖനിച്ചു കണ്ടെത്തുന്നത് എന്നോ മറന്നുവെന്നു നിങ്ങൾ കരുതുന്ന ചിലതുതന്നെയാകും. ഇത്രകാലം അതെവിടെ ഒളിഞ്ഞു കിടന്നു എന്ന് സ്വയം ചോദിക്കും. ഒരിടത്തും ഒളിഞ്ഞു കിടന്നിട്ടില്ല..അതെല്ലാം നിങ്ങളിൽ തന്നെ ഉണ്ടായിരുന്നു എന്ന് ആ പര്യവേഷകൻ നിങ്ങളോടു പറയും.

ചില ഗന്ധങ്ങളും രുചികളും നിറങ്ങളും ഉദ്ഖനിച്ചിട്ട ഭൂഭാഗങ്ങളിലൂടെ നിങ്ങൾ മുന്നേറി മുന്നേറി സ്വപ്ന ശാദ്വലങ്ങളിൽ വിശ്രമിച്ചു വന്യതയുടെ ഭീകരാരവങ്ങളിൽ ഭയപ്പെട്ടു ബാല്യത്തിന്റെ പാദങ്ങൾ വച്ച പാതകളിലൂടെ ഓടിയോടി സ്വപ്നങ്ങളുടെ ഒരു സഞ്ചയത്തെ തന്നെ മറികടന്നു നിങ്ങൾ വീണ്ടും തിരിച്ചെത്തും. മനസെന്ന മായാപ്രഹേളികളയുടെ ഒടുങ്ങാത്ത വിസ്മയം. ആ വിസ്മയത്തിലേക്കു നിങ്ങളെ ഞങ്ങൾ ക്ഷണിക്കുകയാണ് ‘യെമൻ’ കാണാൻ . ഈ ഷോർട്ട് മൂവിയുടെ അണിയറപ്രവർത്തകർക്കെല്ലാം ആശംസകൾ…

Advertisement

Yemen സംവിധാനം ചെയ്ത Devasiachan Jomon ബൂലോകം ടീവിയോട് സംസാരിക്കുന്നു.

“ഞങ്ങൾ ഫ്രണ്ട് സർക്കിളിൽ ചുമ്മാതൊരു സ്റ്റോറി നരേറ്റ് ചെയ്തപ്പോൾ മൂന്നുവർഷം മുൻപ് ഞങ്ങളിതിന് വേണ്ടി ഒരു അറ്റംപ്റ്റ് നടത്തിയിരുന്നു, പക്ഷെ അത് പരാജയപ്പെട്ടു. അത് കഴിഞ്ഞിട്ട് ഞങ്ങൾ കഴിഞ്ഞ വര്ഷം ലോക് ഡൌൺ സമയത്തൊക്കെ ഇരുന്നപ്പോഴാണ് ഇതിനെ പറ്റി ഒരു ഷോർട്ട് ഫിലിമിന്റെ രീതിയിൽ ചിന്തിക്കുകയും പിന്നീടത് എക്സിക്യൂട്ട് ചെയ്യാമെന്ന രീതിയിൽ എത്തുകയും ചെയ്തത്. ഇതിന്റെ റൈറ്റർ Manu kp ആണ് സ്റ്റോറി എനിക്ക് പറഞ്ഞു തന്നത്. പുള്ളി പറഞ്ഞപ്പോൾ എനിക്കും കൺവിൻസിങ്‌ ആയി തോന്നി. ഞാൻ ആണ് അതിന്റെ DOP യും ഡയറക്ഷനും ചെയ്തിരിക്കുന്നത്. സാധാരണ ഒരു ഷോർട്ട് ഫിലിം എന്നതിലുപരി കുറച്ചു വ്യത്യസ്തമായ രീതിയിൽ ചെയ്യണം എന്നുണ്ടായിരുന്നു.”

യെമന്റെ സംവിധായകൻ Devasiachan Jomon, യെമന്റെ തിരക്കഥാകൃത്ത് Manu kp എന്നിവരുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewYEMEN Malayalam shortfilm Devasiachan Jomon|Manu K Prabhakaran

“ഈ ഷോർട്ട് ഫിലിം കാണുമ്പൊൾ മനസിലാകും.. തുടക്കത്തിൽ ഒരു പ്രസന്റ് സിറ്റുവേഷനിൽ നിന്ന് ഒരു പാസ്റ്റിലേക്കു നടത്തുന്നൊരു ടൈം ട്രാവൽ ആണ്. അയാൾ പാസ്റ്റിലേക്കു പോയി ആ പാസ്റ്റിൽ ഇരുന്നിട്ട് പുള്ളി വേറൊരു ഡ്രീമിലേക്കു പോകുന്നു . ലാസ്റ്റ് അത് റിയാലിറ്റിയിലേക്കു വരുന്നു. ഈ ഷോർട്ട് ഫിലിം ഫുൾ ഷൂട്ട് ചെയ്തിരിക്കുന്നത് ഐ ഫോണിൽ ആണ്. ടെക്നിക്കൽ സൈഡിൽ മറ്റൊന്നും നമ്മൾ യൂസ് ചെയ്‌തിട്ടില്ല. ഫുൾ ഐ ഫോണിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.”

“എന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് യെമൻ. ഇതിനു മുൻപൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു ഓണത്തേര് . അത് കോമ്പറ്റിഷന് വേണ്ടിയായിരുന്നു. ടോമിൻ എന്ന എന്റെയൊരു ഫ്രണ്ട് സംവിധാനം ചെയ്തതായിരുന്നു. അതുകഴിഞ്ഞിട്ടു യെമന്റെ സ്‌ക്രീൻ പ്ളേ ചെയ്ത manu kp എന്ന എന്റെ ഫ്രണ്ട് ചെയ്ത ഒരു ഷോർട്ട് മൂവിയിൽ ഞാൻ DOP ചെയ്തിരുന്നു . അങ്ങനെയാണ് ഞങ്ങൾ കമ്പനി ആകുന്നതും പിന്നെ ഈ പ്രൊജക്റ്റിലേക്കു വരികയും ചെയ്തത്. അടുത്ത വർക്ക് എന്ന് പറയാവുന്നത്… ഒരു ഷോർട്ട് ഫിലിം വരുന്നുണ്ട്. അഞ്ചു മിനിറ്റ് ഡ്യുറേഷൻ ഉള്ളത്. അടുത്ത ഫാദേഴ്‌സ് ഡേയ്ക്ക് എല്ലാ ഫാദേഴ്സിനും ഒരു ട്രിബ്യൂട്ട് ആയി ഒരു ഷോർട്ട് ഫിലിം പ്ലാൻ ചെയുന്നുണ്ട്.”

“ഇതിലെ ടൈം ട്രാവൽ എന്നത് അയാൾ മനസുകൊണ്ട് ചെയ്യുന്നതാണ്. അയാൾ വീട്ടിൽ ഇരുന്നൊരു പുസ്തകം വായിക്കുന്നുണ്ടല്ലോ… ‘the power of subconscious mind’ . ആ ബുക്ക് വായിച്ചു അയാൾ ആ ബുക്കിലെ ഫീലിലേക്ക് ആയിപ്പോയിട്ടു ആ ഒരു ഡ്രീമിലേക്കു പോകുന്നതായിട്ടാണ് കാണുന്നത്. ഒരു റിയാലിറ്റിയിൽ നിന്നും സബ് കോൺഷ്യസ് മൈൻഡിലേക്കു പോകുന്നു , ആ സബ് കോൺഷ്യസ് മൈൻഡിൽ നിന്നും മറ്റൊരു ഡ്രീമിലേക്കു പോകുന്നു . അതിൽ നിന്നാണ് പിന്നെ റിയാലിറ്റിയിലേക്കു വരുന്നത്. അതൊക്കെയാണ് ആ ഫോറസ്റ്റിനകത്തെ വിഷ്വൽസ് എല്ലാം.”

“ഈ ഷോർട്ട് മൂവി എത്രപേർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നറിയില്ല.. ഒരുപക്ഷെ ഒരു പ്രത്യേക ഏജ് ഗ്രൂപ്പിൽ ഉള്ളവർക്കു സാധിച്ചുകാണും. ഒത്തിരി പെർസ്പെക്ടീവിൽ കണക്റ്റ് ചെയ്യാൻ പറ്റും ഈ മൂവി. ഞാൻ പറഞ്ഞ സ്റ്റോറി വച്ചാണ് ഞാൻ എടുത്തത്, പക്ഷെ ചിലൽ അവരുടേതായ രീതിയിൽ മറ്റൊരു ഫീലായി തോന്നിയെന്നൊക്കെ പറയുകയുണ്ടായി.എല്ലാ ഏജ് ഗ്രൂപ്പുകാർക്കും ഈ മൂവി കണക്റ്റ് ചെയ്യാൻ പറ്റില്ലെങ്കിലും നമ്മുടെയൊക്കെ ഏജ് ഗ്രൂപ്പുകാർക്കു കണക്റ്റ് ചെയ്യാൻ പറ്റിയെന്നു തന്നെ കരുതുന്നു .എല്ലാർക്കും മനസിലാക്കാൻ എങ്കിൽ ഒരു ഫാമിലി ഫ്രാമായോ മറ്റോ ചെയ്താൽ മതിയായിരുന്നു.

ഞങ്ങളുടെ ക്രൂവിൽ ഉണ്ടായിരുന്ന നാലഞ്ചുപേർക്കു ഒഴികെ ഈ സ്റ്റോറി അങ്ങനെ മറ്റാർക്കും അറിയില്ലായിരുന്നു. ക്രൂവിൽ ഉള്ളവരെല്ലാം പറഞ്ഞു ഇത് വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു ഷോർട്ട് മൂവിയാണ്. ഇതിലെ ഡയലോഗ്ഡ് തന്നെ നോക്കൂ… ഡയലോഗ് ഇല്ലാതെ ഫുൾ വിഷ്വലി കണക്റ്റ് ചെയ്തും മ്യൂസികിൽ കണക്റ്റ് ചെയ്തും അങ്ങനെ പോകുന്നൊരു സംഭവമാണത്. ഇതിനു വേണ്ടി മാത്രമാണ് ഒരു സോങ് നമ്മൾ ക്രിയേറ്റിവ് ആയി കൊണ്ടുവന്നത്. ഇതിന്റെ മ്യൂസിക് ചെയ്തത് wraith v എന്നൊരാൾ ആയിരുന്നു. ലിറിക്സ് എഴുതിയതും പാടിയതും എന്റെയൊരു ഫ്രണ്ടായിരുന്നു Ameekha Liyana.

Advertisement

Yemen
Production Company: Fotografia59 films
Short Film Description: Yemen is a shortfilm which is based on the sub conscious mind of a person…this shortfilm takes to the another world of mind travelling from reality to a dream and from that dream to another dream and finally comes out to the reality. Shot on iPhone
Producers (,): Tom george
Directors (,): Devasiachan Jomon

Screenplay and Content creator :- manu K Prabhakaran
Editors (,): faizal, govind ani
Music Credits (,): josin bab,wraith v,VENO MISS
Cast Names (,): Heamanth
Genres (,): Phycologic drama
Year of Completion: 2021-06-30

 3,306 total views,  129 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement