Entertainment
മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്ഫോം ‘യെസ്മാ’

അനവധി ഒടിടി പ്ലാറ്റ്ഫോമുകൾ മലയാളത്തിൽ ഉണ്ടെങ്കിലും അഡൾട്ട് ഒൺലി സിനിമകൾക്ക് വേണ്ടിയൊരു പ്ലാറ്റ്ഫോം ഇല്ലായിരുന്നു. എന്നാലിപ്പോൾ മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്ഫോം ‘യെസ്മാ’ (yessma.com) ആരംഭിച്ചു. പ്ലാറ്റ്ഫോമിൽ നാൻസി എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്. ഒരു മാസത്തെ സ്ബ്സ്ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്, മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആഡൾട്ട് ഒൺലി സിനിമകൾക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി യെസ്മായിലൂടെ തുറക്കുകയാണെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നു . വിദേശത്തും ഇന്ത്യയിൽ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്ഫോമുകൾ ഏറെ നാൾ മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് അഡൾട്ട് ഒൺലി സിനിമകൾക്ക് വേണ്ടിയൊരു പ്ലാറ്റ്ഫോം .
5,989 total views, 4 views today