യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
203 VIEWS

Jeevan Kumars

യേശുദാസിന് പോലും കണ്ടെത്താൻ കഴിയാതെ പോയ ആ കീർത്തനം . യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

മഴയെത്തും മുൻപെ എന്ന ചിത്രത്തിലെ ‘എന്തിന് വേറൊരു സൂര്യോദയം’ എന്ന പാട്ടിൻ്റെ കംപോസിംഗ് കഴിഞ്ഞ് കൺസോളിലെത്തിയ യേശുദാസിനോട് സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ചോദിച്ചു ഈ പാട്ട് ഞാൻ രണ്ട് കീർത്തനത്തിൻ്റെ പല്ലവി ഉൾക്കൊണ്ട് ചെയ്തതാണ് .കീർത്തനം ഏതാന്ന് ദാസേട്ടന് പറയാമോ ?
യേശുദാസ് എത്രയാലോചിട്ടും കീർത്തനം ഏതാണെന്ന് മനസിലാകുന്നില്ല .മഹാഗായകനായ യേശുദാസ് ഒടുവിൽ സുല്ലിട്ടു

ചിരിച്ച് കൊണ്ട് രവീന്ദ്രൻ ശുദ്ധധന്യാസിയിലെ പ്രസിദ്ധമായ ‘ഹിമഗിരി തനയേ ഹേമലതേ എന്ന കീർത്തനത്തിൻ്റെ രണ്ട് വരി പാടി , പിന്നാലെ ചരണത്തിൽ ഉപയോഗിച്ച കീർത്തനമായ പ്രസിദ്ധമായ ത്യാഗരാജ ക്യതി ”എന്ത നേച്ചിനാ എന്ത നുച്ചിനാ ” കൂടി പാടി ..എന്നിട്ടൊന്ന് ദാസേട്ടനെ നോക്കി
യേശുദാസ് അമ്പരന്ന് കാണണം!. എത്രയോ തവണ ആ കീർത്തനങ്ങൾ പാടിയ യേശുദാസിനെ പോലും കബളിപ്പിക്കുമാറ് അതിനെ പുതുക്കി പണിത് മറ്റൊരു ഗാനമാക്കി ഇറക്കാൻ ഉള്ള വൈദഗ്ദ്യം രവീന്ദ്രൻ മാസ്റ്ററിലെ കാണു എന്ത് കൊണ്ടാണ് രവീന്ദ്രൻ മാസ്റ്റർ ആവുന്നത് എന്ന ചോദ്യത്തിന് ഇതിനേക്കാൾ നല്ലൊരു ഉത്തരമുണ്ടോ ?

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ