റാം – നിവിൻ പോളി ഒന്നിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ ‘ അഞ്ജലി ഫസ്റ്റ്ലുക്ക്..നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിയുടെ മൂന്നാം തമിഴ് ചിത്രമാണിത്. തമിഴിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ഏഴു കടൽ ഏഴു മലൈ നിർമ്മിച്ചിരിക്കുന്നത്. പേരന്‍പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എൻ.കെ ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്‌ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം മതി വി.എസ്., ആക്‌ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി സാന്‍ഡി. ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. പട്ടണം റഷീദാണ് ചമയം.
**