Nazar Malik writes

ഉത്തര്‍പ്രദേശിൽ ഖവ്വാലി അവതരിപ്പിക്കാൻ പാടില്ലെന്ന് വരെ യോഗി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി. മുസ്ളീം സമുദായത്തെ സാമൂഹികമായി അപരവൽക്കരിക്കുന്നതിന് ഒപ്പം സാംസ്കാരികമായും ഭാഷാപരമായും ചരിത്രപരമായും കൂടി അപരവൽക്കരിക്കുക എന്നത് ഹിന്ദുത്വ ഫാസിസ്റ്റുകൾ കാലങ്ങളായി തുടങ്ങിയ ജോലിയാണ് . സ്വന്തം പേരിൽ വെറുപ്പിന്റെയും ഹിംസാത്മകതയുടെയും അല്ലാത്ത ഒരു ചരിത്രവും അവകാശപ്പെടാൻ ഇല്ലാത്തവർ താജ് മഹൽ തേജോ മഹൽ ആക്കിയും , ഉറുദു ഭാഷയെ റദ്ദ് ചെയ്തും , നഗരങ്ങളുടെ പേരുകൾ മാറ്റിയും അപരവൽക്കരണത്തിന്റെ മറ്റൊരു വശം അതി സമർത്ഥമായി തന്നെ മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്.

മുസ്ളീം സാംസ്‌കാരിക പൈതൃകങ്ങളെ പേരുകൾ മാറ്റി ഹിന്ദുത്വ സാംസ്കാരികതയിലേക്ക് ചേർക്കുക എന്നത് കൊണ്ട് കൃത്യമായ ഫാസിസ്റ്റ് രാഷ്ട്രീയം തന്നെയാണ് ഹിന്ദുത്വ വാദികൾ ലക്ഷ്യം വെക്കുന്നത് . സാമൂഹികമായി മാത്രം മുസ്ളീം ജനതയെ പുറം തള്ളിയത് കൊണ്ട് മാത്രം മുസ്ളീം സമൂഹത്തിന്റെ ഈ മണ്ണിലുള്ള പാരമ്പര്യത്തെ പുറം തള്ളാൻ കഴിയില്ല കാരണം അത്രമേൽ അന്തർലീനമാണ് വാസ്തു ശില്പ മേഖലയിലും ഭാഷാ സാഹിത്യത്തിലും , സംഗീതത്തിലും അടക്കം മുസ്ളീം സാംസ്കാരിക ലോകത്തിന്റെ സംഭാവനകൾ . ഈ കാര്യം ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകൾ സാമൂഹിക അപരവൽക്കരണം എന്നതിന് അപ്പുറം ചരിത്രപരമായും സാംസ്കാരിക ഭാഷാ പരമായൊക്കെ മറ്റൊരു അപരവൽക്കരത്തിന്റെ പരമ്പര തന്നെ സൃഷ്ടിക്കുന്നത് .

ആദ്യം വാസ്തു ശില്പ പാരമ്പര്യത്തിൽ കൈ വെച്ചു , പിന്നീട് ഭാഷയിൽ കൈ വെച്ചു , അതിന് ശേഷം നഗരങ്ങളുടെ പേരിൽ കൈ വെച്ചു . ഒടുവിൽ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ക്‌ളാസിക് സംഗീത കലയെയും സാംസ്കാരിക മേഖലയിൽ നിന്നും പുറം തള്ളാൻ നോക്കുന്നു . ഇത്തരം ഒരു ഘട്ടത്തിൽ ചിലത് പറയണം എന്ന് തോന്നി . അത് കൊണ്ടാണ് ഈ കുറിപ്പ്

യോഗിക്ക് അറിയുമോ ഖവ്വാലിയുടെ ഉൽഭവം എവിടെ നിന്നാണ് എന്നത് ? ഇന്ന് യോഗി വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് മുസ്ളീം സമൂഹത്തെ കൊന്ന് ചോര കുടിക്കുന്ന യു പി യുടെ മണ്ണിൽ നിന്നാണ് ഖവ്വാലി എന്ന ഗ്ലോബൽ മ്യൂസിക് ആർട്ടിന്റെ പിറവി . യു പി യിലെ പാട്യലയിലാണ് വിശ്രുത സൂഫി ശൈഖ് അമീർ ഖുസ്രുവിന്റെ ജനനം . ഹിന്ദുസ്ഥാനി സംഗീതത്തെ പേർഷ്യൻ സംഗീത ധാരയുമായി സമന്വയിപ്പിച്ചതിൽ തുടങ്ങി ഖയാന , തരാന തുടങ്ങി ഹിന്ദുസ്ഥാനിയിലെ പേര് കേട്ട സംഗീത രീതികൾക്ക് രൂപം നൽകി ഒടുവിൽ ഖവ്വാലി എന്ന വിശ്വ വിഖ്യാതമായ സംഗീത ശാഖക്ക് വരെ അമീർ ഖുസ്രു രൂപം നൽകിയത് ഇന്ന് യോഗി ചോര ചിന്തുന്ന യു പി യിലാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം . ഇന്ത്യയുടെ തത്ത എന്നാണ് അതുല്യനായ സംഗീതജ്ഞനും കവിയുമായ അമീർ ഖുസ്രുവിനെ വിളിക്കുന്നത് എന്നാൽ അതെ യു പി യിൽ തന്നെ ഇന്ത്യയുടെ ശവം തീനി കഴുകൻ എന്ന പേരിൽ യോഗി സംഹാര താണ്ഡവമാടുന്നു .

ചരിത്രത്തിന്റെ താളുകളിൽ യോഗി ശവം തീനിയും ആമീർ ഖുസ്രു ഇന്ത്യയുടെ തത്തയുമായി തന്നെ നില നിൽക്കും അത് തന്നെയാണ് സ്വന്തമായി വംശഹത്യാ പ്രത്യേയ ശാസ്ത്രം പേറുന്ന ഹിംസയുടെ വക്താക്കളും സ്വാന്തനം വിതറുന്ന ആത്മീയ ചൈതന്യങ്ങളും തമ്മിലുള്ള അന്തരം . എത്രയൊക്കെ യോഗി ഖവ്വാലിയെ പുറം തള്ളാൻ ശ്രമിച്ചാലും ഈ മണ്ണിൽ നിന്ന് അത് പുറം തള്ളപ്പെടില്ല . അത്ര മേൽ ഈ നാടിനോട് നിഗൂഡമായി അന്തർലീനമാണ് ഖവ്വാലി എന്നത്
ഖവ്വാലി എന്ന സംഗീത ശാഖയെ വേദികളിൽ നിന്ന് മാറ്റി നർത്തിയാൽ തീരുമോ വിഡ്ഡിയായ യോഗീ ഖുസ്രുവിന്റെ ചരിത്രം . രക്തം കുടിച്ചു ശീലമുള്ള നിന്റെ പത്ത് തലമുറകൾ വിചാരിച്ചാലും നടക്കാൻ പോവുന്നില്ല ഖുസ്രുവിനെ ഈ മണ്ണിൽ നിന്ന് പിഴുത് എറിയാൻ . ഖവ്വാലി മാത്രം മാറ്റി നിർത്തിയാൽ പോരാ യോഗി ചില കാര്യങ്ങൾ കൂടി ചെയ്യണം . ഇന്ത്യൻ സംഗീതത്തിൽ നിന്ന് ലോകത്തിന് സംഭാവനയായി ലഭിച്ച രണ്ട് സംഗീത ഉപകരണങ്ങൾ ഉണ്ട് ‘ തബലയും സിത്താറും ‘ ഇവ രണ്ടും കണ്ടെത്തിയത് അമീർ ഖുസ്രുവാണ് . അത് കൊണ്ട് തബലയും സിത്താറും എല്ലാ വേദിയിലും നിരോധിക്കണം , തബലയും സിത്താറും വായിച്ച പാട്ടുകൾ നിരോധിക്കണം . ഇവ രണ്ടും വരുന്ന ഭജനകൾ പാടുന്ന അമ്പലങ്ങളിൽ നിന്ന് അതെല്ലാം എടുത്ത് എറിയണം . എന്നിട്ട് തബലക്ക് പകരം നിന്റെ മൊട്ട തല പോലെ കുറെ മൊട്ട തലകൾ ഉണ്ടാക്കി നൽകി അതിൽ കൊട്ടാൻ പറയണം ,

സിത്താറിന് പകരം കുറു വടിയിൽ വേലിക്കമ്പി കെട്ടി ശ്രുതി മീട്ടാൻ പറയണം . അമീർ ഖുസ്രു കണ്ടെത്തിയ ജോണ് പുരി എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ പിറന്ന ഇന്ത്യയിൽ നിന്നുള്ള ഗ്ലോബൽ ഹിറ്റുകളായ ഇളയ രാജയുടെ ഇഞ്ചി ഇടുപ്പ് അഴക് , ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി എന്നീ പാട്ടുകൾ നിരോധിക്കണം പകരം പട പൊരുതണം തല കൊയ്യണം എന്ന സഹിഷ്ണുതയുടെ ക്ലാസിക് പാട്ട് ലോകത്തിന് നൽകണം . അങ്ങിനെ സമസ്ത സുന്ദരമായ ഇന്ത്യ യോഗിയുടെ യു പി യുടെ പേരിൽ അറിയപ്പെടണം . അമീർ ഖുസ്രുവൊക്കെ പുറം തള്ളപ്പെട്ട ഇന്ത്യ യോഗിയുടെ പേരിൽ ലോകം മൊത്തം അറിയണം . വളരെ നല്ല ഒരിതാവും അതിന് !
#RejectNPR
#RejectNRC
#RejectCAA
#RejectTransill
#RepealUAPA

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.