കോടാനുകോടി രൂപ പറ്റിച്ചുണ്ടാക്കി ആഡംബരത്തിൽ നിർവൃതികൊള്ളുന്ന സ്വയംപ്രഖ്യാപിത ബിഷപ്പ് കുഞ്ഞാടുകളെ ലളിതജീവിതത്തിന്റെ ആവശ്യകതയെ കുറിച്ച് ഉദ്ബോധിപ്പിക്കുന്നു

66

ബിഷപ്പ് യോഹന്നാന്റെ വാക്കുകൾ കേട്ട് ഇന്ന് മുതൽ ഞാനും ലളിത ജീവിതം സ്വീകരിക്കുന്നു. ആഡംബരങ്ങൾ ഇല്ലാതെ ആത്മീയ പാതയിൽ. ആദ്യ പടിയായി ജോലി രാജിവെച്ചു താറാവ് കൃഷി തുടങ്ങണം നാട്ടിൽപ്പോയി. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെളുപ്പിനെ അഞ്ചുമണിക്ക് റേഡിയോയിൽ “ഇത് യോഹന്നാന്റെ സുവിശേഷം” എന്ന പരിപാടി ദിവസവും കേൾപ്പിച്ചിരുന്ന എന്റെ പാവം അപ്പൻ” ശോ! എന്നാലും അങ്ങേര് ഇങ്ങനെയൊക്കെയായിരുന്നോ” എന്ന് രോദിച്ചു നടക്കുന്നത് കാണുമ്പോൾ ഇപ്പോൾ ചിരി വരുന്നു, തന്നിലേക്ക് വന്നുചേർന്ന പണം തന്റെ അധീനതയിൽ തന്നെ നിലനിർത്തുവാൻ വേണ്ടി സ്വന്തമായി ഒരു സഭ ഉണ്ടാക്കുകയും സ്വയം അതിന്റെ മെത്രാനായി അവരോധിക്കുകയും ചെയ്ത വ്യക്തി എന്നതാണ് ഇയാളെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രം..
രാജ്യത്തെ വിദേശ പണം സ്വീകരിക്കൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ഇദ്ദേഹം ഈ കാലമത്രെയും ശതകോടികൾ സാമ്പാദിച്ച് കൂട്ടിയത്.ഒൻപതിനായിരം ഏക്കർ ഭൂമി ഇദ്ദേഹം കേരളത്തിൽ വാങ്ങിക്കൂട്ടിയിട്ടുണ്ടത്രേ.മറ്റ് സംസ്ഥാനങ്ങളിൽ വേറെയും…
രണ്ടായിരം കോടി രൂപയോളം റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മുടക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.കൂടാതെ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി അനേകം ആശുപത്രികളും സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അടക്കം വിപുലമായ ഒരു ബിസിനസ് സാമ്പ്രാജ്യം തന്നെ ഇദ്ദേഹത്തിനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇത്രയൊക്കെ ആയിട്ടും അദ്ദേഹം അനുയായികളെ ലളിത ജീവിതത്തെ കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ കോമഡി, ഡിവൈൻ കോമഡി