ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ നേർപകുതിയിൽ മുറിച്ച ഒരു വൃക്ഷം സഞ്ചാരികളെ ആകർഷിക്കാൻ കാരണം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

????ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഒരു വൃക്ഷം ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുകയാണ്. 25 വർഷം പഴക്കമുള്ള മരത്തിന്റെ പുതിയ രൂപമാണ് സഞ്ചാരികൾക്ക് പ്രിയമേറുന്നത്. നേർപകുതിയിൽ മുറിച്ചു മാറ്റിയിരിക്കുകയാണ് മരം. ഒരു വശത്ത് മാത്രം ശിഖരങ്ങളും ഇലകളും. മറുപകുതി ശൂന്യം.. വളരെ രസകരമായ കാലങ്ങൾ നീണ്ട വഴക്കിന്റെ പരിണിത ഫലമാണ് ഇങ്ങനെ മരത്തിന്റെ പകുതി നഷ്ടമാകാൻ കാരണം.

രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു വർഷത്തെ തർക്കത്തിന്റെ ഫലമാണിത്. മരത്തിൽ പ്രാവുകൾ വന്നിരുന്ന് ശബ്ദമുണ്ടാക്കുന്നെന്നും , അവരുടെ ഡ്രൈവ് വേയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ പ്രാവുകൾ കാഷ്ഠിക്കുന്നുവെന്നും പറഞ്ഞാണ് വഴക്കിന്റെ ആരംഭം. വർഷങ്ങളായി ഇരു വീട്ടുകാരും സംയുക്തമായി പരിപാലിച്ചിരുന്ന മരം അടുത്തിടെയാണ് ഒരു അയൽവാസിക്ക് പ്രശ്നമായി മാറിയത്.എന്തായാലും പ്രാവുകളെ തുരത്താൻ വേറെയും മാർഗങ്ങൾ ഉണ്ടെന്നിരിക്കെ ഈ പ്രവൃത്തി വിമർശനവും നേരിടുന്നുണ്ട്. മരത്തിന്റെ ബാക്കി പകുതിയുടെ ഒരു ഫോട്ടോ ഓൺ‌ലൈനിൽ വൈറലായതോടെയാണ് ഇങ്ങോട്ടേക്ക് സഞ്ചാരികളും എത്തിയത്.

Leave a Reply
You May Also Like

ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ

ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ sabu jose ജൂൺ 30 അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (International Asteroid Day)…

ഒരു അസുഖവും ഇല്ലാതെ ഒരാൾ ആശുപത്രിയിൽ ചുമ്മാ മരിക്കുന്നു, ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കൊലപാതകത്തിന്റെ കഥ അംമ്പ്രല്ല അസാസിനേഷൻ

അന്വേഷണം നീണ്ടത് 30 വർഷം manunethaji ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി…

അണ്ണാൻ രക്തം കുടിക്കുമോ ?

അണ്ണാൻ രക്തം കുടിക്കുമോ ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????ഏവർക്കും ഇഷ്‌ടമുള്ള ഇത്തിരിക്കുഞ്ഞൻമാരായ ജീവിയാണ്…

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭൂമി സംബന്ധമായ അറിവുകൾ

ഭൂമി സംബന്ധമായ അറിവുകൾ 📌 കടപ്പാട്: റവന്യൂ വകുപ്പ് വെബ്ബ്സൈറ്റ് ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…