കടപ്പാട്Muhad Vembayam

വർഗീയ വാദിയാണോ എന്ന് സ്വയം തിരിച്ചറിയാൻ 11 ചോദ്യങ്ങൾ

1) സ്വന്തം മതത്തിൽ പെട്ടവരുടെ പോസ്റ്റ് കളോട് ഒരു പത്യേക ഇഷ്ടം രഹസ്യമായെങ്കിലും തോന്നുന്നുണ്ടോ?

2) അന്യമതസ്ഥന്റെ തെറ്റിനെതിരേ പോസ്റ്റും കമന്റും ഷെയറും ചെയ്യുകയും സ്വന്തം മതക്കാരൻ തെറ്റ് ചെയ്യുമ്പോ പ്രതികരിക്കാതെ മൗനം പാലിക്കയും ചെയ്യുന്നുണ്ടോ?

Muhad Vembayam
Muhad Vembayam

3) അവനോന്റെ മതവിശ്വാസിയുടെ തെറ്റുകളുടെ വാർത്ത വരുമ്പോ പോസ്റ്റിട്ടവന്റെ മതക്കാരൻ ചെയ്ത തെറ്റുകളുടെ വാർത്ത തപ്പിയെടുത്ത് കമൻറ് ചെയ്ത് നീയും മോശമല്ലെടാ എന്ന് സ്ഥാപിക്കാൻ തോന്നുന്നുണ്ടോ?

4) ഒരു മിക്സഡ് പൊതു സമൂഹ ജീവിതത്തിന് യോജിക്കാത്ത മതാചാരങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ കോപ്പി പേസ്റ്റ് കമന്റുകൾ തപ്പി എടുക്കാൻ പരക്കം പാഞ്ഞിട്ടുണ്ടോ?

5) അന്യമതസ്ഥൻ അവന്റെ മതത്തെ കുറിച്ചിടുന്ന പോസ്റ്റ് കളിൽ എതിരഭിപ്രായങ്ങൾ വരുമ്പോൾ ലൈക്കടിക്കാൻ മനസ് കൊതിക്കാറുണ്ടോ?

6) തന്റെ മതത്തിനെതിരേ ഉള്ള ചെറുതോ വലുതോ ആയ എത് വിമർശന പോസ്റ്റ് / കമൻറുകളും നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ?

7 ) മത സംവാദ / സംഘട്ടന FB ഗ്രൂപ്പുകളിൽ എല്ലാ ദിവസവും കയറുകയും സ്വന്തം മതത്തിനെതിരേ പോസ്റ്റുകളുണ്ടോ എന്ന് പരിശോധിക്കയും ചെയ്യാറുണ്ടോ?

8 ) സ്വന്തം മതത്തിൽ പെട്ട ഒരുവൻ തങ്ങളുടെ മതത്തിലെ ഒരു തെറ്റിനെതിരേ പോസ്റ്റിട്ടാൽ അത് ന്യായമാണെങ്കിൽ പോലും ‘ശെടാ… ഇവൻ നമ്മുടെ മതത്തെ തന്നെ നാറ്റിക്കാൻ ഇറങ്ങിയിരിക്കയാണല്ലോ’ എന്ന് അസ്വസ്ഥത തോന്നാറുണ്ടോ?

9 ) മതത്തിനെതിരേ പോസ്റ്റിട്ടതിന്റെ പേരിൽ ആരെയെങ്കിലും കമന്റിലൂടെ തെറിവിളിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ?/ ചെയ്യാൻ തോന്നിയിട്ടുണ്ടോ?

10) മതേതര പോസ്റ്റുകൾക്ക് ലൈക്കടിച്ചില്ലെങ്കിൽ താൻ മതേതരനല്ല എന്ന് മറ്റുള്ളവർ ധരിക്കുമോ എന്ന് ഭയന്ന് മാത്രം ഇഷ്ടമില്ലാഞ്ഞിട്ടും എവിടെയെങ്കിലും ലൈക്കടിക്കേണ്ടി വന്നിട്ടുണ്ടോ?

11) ഈ പോസ്റ്റ് തന്നെ കുറിച്ചാണോ എന്ന് സ്വയം സംശയം തോന്നുന്നുണ്ടോ?

(ഏത് മതക്കാരനായാലും മേൽ പറഞ്ഞവയിൽ ഒന്നിനെങ്കിലും Yes എന്നാണുത്തരമെങ്കിൽ ,നിങ്ങൾക്കുള്ളിൽ ഒരു കുഞ്ഞ് വർഗീയ വാദി ഉറങ്ങിക്കിടപ്പുണ്ട്. ഉടൻ ചികിത്സ തേടുക..
ഉത്തരങ്ങളിൽ Yes ന്റെ എണ്ണം കൂടുന്തോറും ആ വർഗീയവാദിയുടെ വലിപ്പവും കുടും. ഇതേ ചോദ്യങ്ങൾ തന്നെ, മതത്തിന്റവിടെ രാഷ്ട്രീയമെന്നിട്ട് ചോദിച്ചാൽ
രാഷ്ട്രീയ തീവ്രവാദികളെയും കണ്ടെത്താം..)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.