ഈ മെസേജ് അയച്ച് ഏതൊരാളുടെയും ഐഫോണ്‍ നിങ്ങള്‍ക്ക് ക്രാഷ് ചെയ്യാം !

0
384

ഒരു സിമ്പിള്‍ ഇമോജി സിംബലുകള്‍ അടങ്ങിയ ഒരു മെസേജ് അപ്പിള്‍ മെസേജ് പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ സുഹൃത്തിന് അയക്കുന്നതോടെ അദ്ദേഹത്തിന്റെ ഫോണ്‍ അനങ്ങാന്‍ കഴിയാത്ത വിധം നിങ്ങള്‍ക്ക് ആക്കിത്തീര്‍ക്കാം.

യൂട്യൂബ് സ്റ്റാര്‍ ആയ EverythingApplePro ആണ് ഈ കുരുട്ടുബുദ്ധി അടങ്ങിയ വിദ്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതാണ്ട് മൂന്നു മിനുട്ട് മുതല്‍ അഞ്ചു മിനുട്ട് വരെ സമയത്തേക്ക് നിങ്ങളുടെ സുഹൃത്തിന്റെ ഫോണ്‍ നിങ്ങള്‍ക്ക് ഫ്രീസ് ചെയ്യാന്‍ സാധിക്കും ഈ വിദ്യ ഉപയോഗിച്ച്.

ഇനി എന്താണ് നിങ്ങളുടെ സുഹൃത്തിന് അയക്കേണ്ടതെന്നോ

ആദ്യം ഒരു വെള്ള ഫ്ലാഗ് ഇമോജി, പിന്നെ “0” അക്കം, അവസാനമായി ഒരു റൈന്‍ബോ ഇമോജിയും.

ഇത്രയും ചേര്‍ത്ത് ഒരു പണി അങ്ങ് കൊടുത്തേക്കാം. എന്താ സംഗതി പൊളിക്കില്ലേ ?

ഇനി എന്താണ് ഇതിന്റെ പിറകിലുള്ള കാര്യം എന്നറിയേണ്ടേ ? ഈ സിമ്പിള്‍ മേസേജിലുള്ള ഇമോജികള്‍ കൂട്ടി ചേര്‍ത്തപ്പോള്‍ അതെന്താണെന്ന് ഐഓഎസ് 10 നു മനസിലാവാത്തതാണ് കാരണം. അത് കാരണം ഐമെസേജ് ക്രാഷ് ആവുന്നതാണ് ഫോണ്‍ ഹാംഗ് ആയി നില്‍ക്കുവാന്‍ കാരണം. ഫോണ്‍ യൂസര്‍ ഈ മെസേജ് ഓപ്പണ്‍ ചെയ്യണമെന്നില്ല എന്നതാണ് ഈ ബഗിന്റെ സീരിയസ്നസ്സ് വ്യക്തമാക്കുന്നത്. അല്ലാതെ തന്നെ ഫോണ്‍ ക്രാഷ് ആകും.

അപ്പോള്‍ ആരംഭിച്ചോളൂ നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പണി കൊടുക്കുവാന്‍.

Advertisements