നരച്ച മുടിയാണോ പ്രശ്‌നം – ഇതാ ഇതൊന്ന് പരീക്ഷിക്കൂ..

0
948

beauty-hair

തലമുടി നരയ്ക്കുന്നത് മുമ്പ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. അമിതമായ ടെന്‍ഷനും പരിസര മലിനീകരണവും ഒപ്പം താളം തെറ്റിയ ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നു നോക്കൂ,

ഇഞ്ചി – ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

തേന്‍ – കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിയ്ക്കും.

അല്‍പം ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം സ്വാഭാവികമായി ലഭിയ്ക്കും.

തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.

സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും.

കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും ഇതിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.

തൈരും മൈലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.

നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടിയ്ക്കു കറുപ്പുനിറം നല്‍കും.