അതല്ല നിങ്ങൾ ഇനി ഭരണഘടന തന്നെ വായിച്ചിട്ടില്ലേ…? – ജസ്റ്റിസ് കാമിനി ലൗ..
“പ്രതിഷേധിക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ്”,
“പ്രതിഷേധം നടന്നതിനെക്കുറിച്ച് ദില്ലി പൊലീസ് വിവരിക്കുന്നത് കേട്ടാൽ ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് തോന്നുമല്ലോ..?തുടർച്ചയായി നിരോധനാജ്ഞ നടപ്പാക്കാൻ സെക്ഷൻ 144 പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാർലമെന്റിന് പുറത്ത് നിരവധി ധർണകളും പ്രതിഷേധങ്ങളും നടക്കാറില്ലേ? അവരൊക്കെ ഇപ്പോൾ പല മുതിർന്ന നേതാക്കളാണ്, മുഖ്യമന്ത്രിമാരാണ്. ഓർക്കണം”
“ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാൾക്ക് ആരാധനാലയത്തിന് മുന്നിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിങ്ങൾ നിഷേധിക്കുന്നത്,’ നിരോധനാജ്ഞ നടപ്പിലാക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചിട്ടുള്ളതാണ്.. “
“ജുമാ മസ്ജിദ് പാകിസ്ഥാനിലാണ് എന്നപോലെയാണ് നിങ്ങൾ പെരുമാറുന്നത്. അത് പാകിസ്ഥാനിൽ തന്നെ ആണെന്നിരിക്കട്ടെ. നിങ്ങൾക്ക് അവിടെപോയും പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്ഥാനും,”
-ഡൽഹി തീസ് ഹസാരി കോടതി
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.