1

നമ്മുടെ കണ്ണുകളെ മയക്കുന്ന പ്രകാശതോരണങ്ങളാല്‍ അലംകൃതമായ രംഗ വേദികളില്‍ നടക്കുന്ന വര്‍ണ്ണാഭമായ സംഗീത റിയാലിറ്റി ഷോകള്‍ ഒരു പാട് കണ്ടവരാണ് നാം. സമ്പന്നത ഒന്ന് കൊണ്ട് മാത്രം റിയാലിറ്റി ഷോകളിലും മറ്റും പങ്കെടുക്കാന്‍ കഴിയുന്ന അത്തരക്കാര്‍ക്ക് മുകളിലും ഒരു ലോകമുണ്ടെന്ന സത്യം നമ്മള്‍ മറക്കുന്നുവോ ? പ്രതിഭാധനരായ ഒരു പാട് ഗായകരുടെ സംഗീത “റിയാലിറ്റി” അരങ്ങേറുന്നത് തെരുവോരങ്ങളിലാണ്. അവിടെ ശ്രുതിയിടുന്നത് വിശപ്പാണ്.. താളമിടുന്നത് കേള്‍വിക്കാരുടെ കൈകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന നാണയത്തുട്ടുകളാണ്..

തെരുവില്‍ പാട്ടുപാടി നടന്നിരുന്ന സബീര്‍ ബാബു എന്ന ബാലനെ മനുഷ്യസ്നേഹിയായ, സംഗീത പ്രേമിയായ. ഒരാള്‍ കണ്ടെടുക്കുന്നിടത്താണ്‌ നാമറിയുന്ന എം. എസ്‌. ബാബുരാജ് എന്ന മഹാ സംഗീതകാരന്റെ ചരിത്രം തുടങ്ങുന്നത്‌. എന്നാല്‍ ഒരു ജന്മം മുഴുവന്‍ തെരുവില്‍ പാടിനടന്നിട്ടും ഒന്നും സമ്പാദിക്കാനാവാതെ ആരാലും അറിയപ്പെടാതെ എവിടെയുമെത്താതെ സംഗീത സാഗരത്തില്‍ സ്വയം അലിഞ്ഞില്ലാതായി പോയ എത്ര മഹാ ഗായകര്‍ കാണും ?

തെരുവില്‍ ആള്‍ക്കൂട്ടത്തിനു നടുവിലില്‍ വിയര്‍ത്ത്‌, തളര്‍ന്ന്‌, തൊണ്ടകീറി പാടുന്ന തെരുവുഗായകരുടെ ലക്ഷ്യം കേള്‍വിക്കാരണ്റ്റെ കാതിനിമ്പം കൂട്ടുക എന്നതു മാത്രമാവില്ല, മറിച്ച്‌ അവരെ പാടിയുണര്‍ത്തി തണ്റ്റെ വയറിന്റെ വിളിയെ അവരെ അറിയിക്കുക എന്നതു കൂടെയാവും …..

അവര്‍ പാടുന്നത്‌ സംഗീതത്തോടൊപ്പം തങ്ങളുടെ ദൈന്യതയെയും കേള്‍വിക്കാരന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറ്റാനായിരിക്കാം. വയറും മനസ്സുമെരിയുമ്പോള്‍ അവര്‍ ഒരു പക്ഷെ തങ്ങളുടെ പാട്ടിനെ ഒരു നിലവിളിയായി പരിണമിപ്പിക്കുകയാവാം, അല്ലെങ്കില്‍ തങ്ങളുടെ ഉള്ളിലെ നിലവിളിയെ പാട്ടാക്കി മാറ്റി പുറത്തുവിടുകയാവാം .

കാത് കൂര്‍പ്പിച്ചു കേള്‍ക്കുക ഈ പാമരനാം പാട്ടുകാരുടെ സംഗീതം…..

അറിയുക, സംഗീതം സിരകളെ ത്രസിപ്പിക്കുന്ന കേവലം വാദ്യ ഘോഷങ്ങളല്ലെന്ന്,

അനുഭവിക്കുക, യഥാര്‍ത്ഥ സംഗീതം നമ്മള്‍ പോലുമറിയാതെ നമ്മുടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതെങ്ങിനെയെന്ന്….

Courtesy: an FB post

You May Also Like

ഇവള്‍ ജൂനിയര്‍ ചിത്രയോ ?

തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ച് പാട്ടുകാരി.

അറിയുമോ ഈ നാരായണ്‍ കൃഷ്ണനെ..??

പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര. ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്. ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത് ഇങ്ങനെ..

സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിക്കണമെങ്കില്‍ ഈ ചായ വില്‍പ്പനക്കാരനെ കണ്ടു പഠിക്കണം : വീഡിയോ

ലക്ഷ്മണ്‍ റാവു എന്ന 62 കാരന്‍ ഡല്‍ഹിയില്‍ ചായ കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സാധാരണക്കാര്‍ക്ക് ഇയാളൊരു വെറും ചായക്കടക്കാരന്‍ മാത്രമാണ്.

സച്ചിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.