ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു. എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഔസേപ്പച്ചൻ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയത്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ് ആണ്.
ഇപ്പോൾ ചിത്രമിറങ്ങി വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ നായകനായ കുഞ്ചാക്കോ ബോബൻ തന്നെ അന്ന് ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ എന്നാൽ ചിത്രത്തിൽ ഇല്ലായിരുന്ന ഒരു മനോഹര ഗാനം ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. .യേശുദാസും ചിത്രയും ചേർന്ന് പാടിയ ഗാനം സംഗീതം ചെയ്തത് ഔസേപ്പച്ചനാണ്. ഗാനരചന നടത്തിയിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗാനരചയിതാണ് രമേശൻ നായരാണ്. ആ മനോഹര ഗാനം ഇതാ …