ഒരു ആക്രമണത്തിന് ഇരയായിട്ടുള്ള ഇര, അവര് നുണ പറയുകയാണെന്നും ഇരയെന്ന് ഭാവിക്കുകയാണെന്നും അതിന് വേണ്ടി പണം വാങ്ങിയിട്ടുണ്ടെന്നും സംഭവത്തിലുള്ള അവരുടെ പങ്ക് മറയ്ക്കാന് അഭിനയിക്കുകയാ ണെന്നുമെല്ലാം ആരോപിക്കുന്നത് പീഡനമായാണ് കണക്കാക്കുക.

അറിവ് തേടുന്ന പാവം പ്രവാസി

ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ പേരിൽ വലിയ വിമർശനങ്ങളാണ് ഫേസ്ബുക്കിലിന് നേരിടേണ്ടി വരുന്നത്. വ്യാജ വാർത്തകളും പരസ്യ ങ്ങളും ഉൾപ്പെടെ ഗുണകരമല്ലാത്ത പലതും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ടെന്ന ആരോ പണം ശക്തമാണ്. ഈ സാഹ ചര്യത്തിലാണ് 7500 കണ്ടന്റ് മോഡറേറ്റർമാരെ നിർത്തി ഫേസ്‌ബുക്ക് ഉള്ളടങ്ങൾ പരിശോധിച്ച് അവയില് ഉചിതമായത് അനുവദിക്കുകയും അല്ലാത്തവ നീക്കം ചെയ്യുകയും ചെയ്തുവരുന്നത്. ഇതിനായി 27 പേജുകളുള്ള മാർഗ്ഗ നിർദേശങ്ങൾ ഫേസ്‌ബുക്ക് പുറത്തു വിട്ടത്.ഫേസ്‌ബുക്കിൽ ഏതെല്ലാം പോസ്റ്റുകൾ അനുവദിക്കണം-ഒഴിവാക്കണം എന്നും വിദ്വേഷപ്രസംഗം, നഗ്നത, തട്ടിപ്പ്, തോക്ക് വിൽപ്പന, തീവ്രവാദം പോലുള്ള വിഷയങ്ങൾ വിലയിരുത്തുന്നതും നടപടികൾ സ്വീകരി ക്കുന്നതും ഫേസ്‌ബുക്കിന്റെ കണ്ടന്റ് മോഡറേറ്റർമാരാണ്. ഉപയോക്താക്കളിൽ നിന്നുള്ള പരാതികൽ പരിഹരിക്കുന്നതും അവരാണ്.അപ്പോൾ ഫേസ്‌ബുക്കിൽ എന്ത് വേണം എന്ത് വേണ്ട എന്നതി നെ കുറിച്ച് കൃത്യമായ മാർഗ്ഗനിർദേശ ങ്ങളുണ്ട് . ഫേസ്‌ബു ക്കിന്റെ സ്ഥിരം ഉപയോക്താക്കളായ ജനങ്ങൾ അത് തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫേസ്‌ബുക്കിൽ ഒരിക്കലും അനു വദിക്കാത്ത ചില ഉള്ളടക്കങ്ങളാണ് ഇവിടെ പരിചയപ്പെടു ത്തുന്നത്.

⚡1) കുട്ടികളുടെ നഗ്നചിത്രങ്ങൾ – അത് കുട്ടികളുടെ മാതാപിതാക്കള് പോസ്റ്റ് ചെയ്യുകയാണെങ്കിലും,ദുരുദ്ദേശമൊന്നുമില്ലാതെ തങ്ങളുടെ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവെക്കുന്ന മാതാപിതാ ക്കളുണ്ട്. എന്നാല് അവ മറ്റുള്ളവർ ദുരുപ യോഗം ചെയ്യാനും അവ മോശം രീതിയിൽ ആവിഷ്കരി ക്കാനും സാധ്യതയുള്ളതിനാൽ അത്തരം ചിത്രങ്ങൾ ഫേസ്‌ബുക്ക് നീക്കം ചെയ്യും. ബാലികമാരുടെ സ്തനം കാണിക്കുന്ന തും ഫേസ്‌ബുക്കിൽ അനുവദനീയമല്ല.

⚡2) സ്തീകളുടെ സ്തനങ്ങൾ, എന്നാൽ അത്തരം എല്ലാ ചിത്രങ്ങൾക്കും നിരോധനമില്ല-
സ്ത്രീകളുടെ സ്തനങ്ങൾ കാണിക്കുന്ന ചില ചിത്രങ്ങൾ ഫേസ്‌ബുക്ക് നീക്കം ചെയ്യും. എന്നാ ൽ മറ്റു ചില ചിത്രങ്ങൾ ഫേസ്‌ബു ക്കിൽ അനുവദനീയവുമാണ്. പ്രതി ഷേധത്തിന്റെ ഭാഗമായുള്ള ചിത്ര ങ്ങൾ, മുലയൂട്ടുമ്പോൾ , സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രങ്ങൾ ഉൾപ്പടെയു ള്ളവയാണ് ഇത്തരത്തിൽ ഫേസ്‌ബു ക്കിൽ അനുവദ നീയമായിട്ടുള്ളത്. മുലയൂട്ടൽ അല്ലാതെ സ്തനങ്ങൾ അമർത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും പാടുള്ളതല്ല.

⚡3) ഒരു ദുരന്തത്തിന്റെ ഇരയെ അധി ക്ഷേപി ക്കുന്നതും, തരംതാഴ്ത്തുന്നതും.-ഒരു ആക്ര മണത്തിന് ഇരയായി ട്ടുള്ള ഇര, അവര് നുണ പറയുകയാ ണെന്നും ഇരയെന്ന് ഭാവിക്കുകയാ ണെന്നും അതിന് വേണ്ടി പണം വാങ്ങിയിട്ടു ണ്ടെന്നും സംഭവത്തി ലുള്ള അവരുടെ പങ്ക് മറയ്ക്കാന് അഭിനയിക്കുകയാണെന്നുമെല്ലാം ആരോപിക്കുന്നത് പീഡനമായാണ് കണക്കാ ക്കുക. ഉദാഹരണത്തിന് ഒരു ലൈംഗിക പീഡന ത്തിന് ഇര യായ പെണ്കുട്ടിയെ അധിക്ഷേപി ക്കുകയും അപമാനിക്കുകയും അവളുടെ വിശ്വാ സ്യത ചോദ്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ ഫെയ്സ്ബുക്കിന്റെ നിയമം പ്രകാരം അനുവദനീയമല്ല.

⚡4)കുറ്റകൃത്യങ്ങൾ തുറന്നു പറയുന്നത്.
മോഷണം മുതൽ ലൈംഗികാതിക്രമം വരെ യുള്ള കുറ്റകൃത്യങ്ങൽ വിളിച്ചു പറയാനുള്ള വേദിയല്ല ഫേസ്‌ബുക്ക് . എന്നാല് കുറ്റകൃത്യ ങ്ങളുടെ നിയമവശങ്ങളെ കുറിച്ച് ചർച്ച നടത്താനും അത്തരം സംഭവങ്ങളെ സാഹിത്യ രൂപേണയോ ആക്ഷേപഹാസ്യപരമോ ആയി അവതരിപ്പിക്കുന്നതും അനുവദിക്കും.

⚡5) കഞ്ചാവും മറ്റ് മരുന്നുകളും വില്ക്കാനും വാങ്ങാനുമുള്ള ശ്രമം:
ഫേസ്‌ബുക്ക് മുഖേന കഞ്ചാവും മറ്റ് ഫാർമ സ്യൂട്ടിക്കൽ മരുന്നുകളും വില്ക്കുന്നതോ വാങ്ങുന്നതോ അവനുവദിക്കുന്നതല്ല. കഞ്ചാവ് പോലുള്ളവ വാങ്ങാനുള്ള താല്പര്യം അറി യിക്കു ന്നതും ആരോടെങ്കിലും അവ ആവശ്യ പ്പെടുകയും ചെയ്യുന്നത് അനുവദിക്കില്ല.

⚡6) തോക്കുകളുടെ വില്പനയിലേക്ക് വരുമ്പോൾ: ചില കമ്പനികളെ തോക്കുകളും അനുബന്ധ ഉല്പ്പന്നങ്ങളും വില്ക്കുന്നതിന് അനുാവദം നല്കുന്നുണ്ട് എന്നാൽ . രാജ്യങ്ങ ളുടെ നിയമങ്ങളുടെയും ഉപയോക്താക്കളുടെ വയസിന്റെയും അടിസ്ഥാനത്തില് അവ പ്രദര്ശി പ്പിക്കുന്നതിൽ നിയന്ത്രണമുണ്ട്.

⚡7) മറ്റുള്ളവരുടെ കുറവുകളെ കളിയാക്കുന്നത്
മറ്റുള്ളവരുടെ പരിമിതികളെ ലക്ഷ്യമിട്ടുള്ള പോസ്റ്റു കൾ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെടാം.

⚡8) മറ്റുള്ളവരുടെ ശാരീരിക പരിക്കുകൾ , രോഗങ്ങൾ , വൈകല്യം ഉൾപ്പ ടെയുള്ള പരിമിതകളെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഇട രുതെന്നാണ് കമ്പനിയുടെ നിർദേശം.

⚡9) നഗ്നത, ലൈംഗികാവയവങ്ങൾ: നഗ്നരായ സ്ത്രീപുരുഷന്മാർ , സ്ത്രീ പുരുഷ ലൈംഗികാവയവങ്ങൾ , ലൈംഗിക ബന്ധം, ലൈംഗികോപ കരണങ്ങളുടെ ഉപയോഗം എന്നിവ യൊന്നും ഫേസ്‌ബുക്ക് ഉള്ളടക്ക ത്തിൽ അനുവദിക്കുന്നതല്ല. എന്നാൽ ആക്ഷേപഹാസ്യം, തമാശ പോലു ള്ള സാഹചര്യങ്ങളിൽ , വിദ്യാഭ്യാസം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെ ട്ടോ നഗ്നത അവതരിപ്പിക്കുന്നത് ചിലപ്പോൾ അനുവദിക്കപ്പെട്ടേക്കാം.

⚡10) കലാപം/ അക്രമണം എന്നിവ യ് ക്കുള്ള ആഹ്വാനം: തിരഞ്ഞെടുപ്പു കളുടെ ഭാഗമായും മറ്റുമുള്ള ആക്രമ ണങ്ങൾക്കും കലാപങ്ങ ൾക്കുമുള്ള ആഹ്വാനം ഒരിക്കലും അനുവദി ക്കില്ലെന്ന് ഫേസ്‌ബുക്ക് ഉറപ്പിച്ചു പറയുന്നുണ്ട്

Leave a Reply
You May Also Like

ജവാൻ ബോക്‌സ് ഓഫീസ് കളക്ഷൻ ഒന്നാംദിനം : ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന ചിത്രം ലോകമെമ്പാടും ₹150 കോടി നേടുമെന്ന് പ്രതീക്ഷിക്കുന്നു

വ്യാഴാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്ത ജവാൻ ആഭ്യന്തര ബോക്സോഫീസിലും ആഗോള ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്.…

വിജയ് ദേവരക്കൊണ്ട ഇപ്പോൾ ധരിക്കുന്നത് 199 രൂപയുടെ ചെരുപ്പ്, കാരണം വെളിപ്പെടുത്തി താരം

പുരി ജഗന്നാഥ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ലൈഗർ. വിജയ് ദേവരകൊണ്ട ആണ് നായകനായെത്തുന്നത്.…

സിദ്ധിഖ്-ലാൽ കോമ്പിനേഷൻ ബ്രേക്കാവുന്നത് കാബൂളിവാലയോടല്ല, ശരിക്കും ഇപ്പോഴാണ്

Jithesh Mangalath റാംജിറാവ് സ്പീക്കിംഗിന്റെ കഥ പറയാൻ വേണ്ടി സിദ്ധിഖും, ലാലും ഗുരുവായ ഫാസിലിനെ കാണാൻ…

നാട്ടിൽ നല്ലവനായ ദിലീപ് ശരിക്കും കള്ളനും കൊലപാതകിയുമാണെന്ന വസ്തുത അറിയുന്നവർക്കുണ്ടാകുന്ന പരിണാമങ്ങൾ

ജാത വേദൻ നാട്ടിൽ നല്ലവനായ ദിലീപ് ശരിക്കും കള്ളനും കൊലപാതകിയുമാണെന്ന വസ്തുത ഓരോ കഥാപാത്രങ്ങളിലേക്കും എത്തുമ്പോൾ…