ഇതൊന്ന് കണ്ട് നോക്കൂ, പിന്നീട് നിങ്ങളൊരിക്കലും കോള കുടിക്കുകയില്ല…!

428

safe_image

താങ്കളുമൊരു ശീതളപാനീയ പ്രിയനാണോ? എങ്കിലിതൊന്ന് കണ്ട് ഞെട്ടാന്‍ തയ്യറായിക്കൊള്ളൂ..

ജീവിതത്തിലൊരിക്കലെങ്കിലും കോള കുടിക്കാത്തവരായി ആരുമുണ്ടാകില്ല. മിനറല്‍ വാട്ടറിനെക്കാള്‍ ഉപരി ശീതള പാനീയങ്ങളോടാണ് നമുക്ക് താല്പ്പര്യവും. എന്നാല്‍ ഒരു കോള തിളപ്പിച്ചാല്‍ എന്തായിരിക്കും കിട്ടുക? കോളയിലെ വെള്ളം വറ്റി കറുത്ത ഒരു പഞ്ചസാര മിശ്രിതമായിരിക്കും ഫലം. റോഡ് പണിയുന്ന ടാറിനേ തോല്പ്പിക്കുന്ന വസ്തുവാണ് വെള്ളം ഒഴികയുള്ള കോള നിങ്ങള്‍ക്കായ് ഒരുക്കി വച്ചിരിക്കുന്നത്.

അടുത്ത തവണ കോളകുടിക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെപ്പറ്റിയും ഒന്നു ചിന്തിച്ചേക്കുക. ഒരു ലിറ്റര്‍ കൊക്കക്കോളയില്‍ 108 ഗ്രാം പഞ്ചസാര ഉള്ളപ്പോള്‍ പെപ്‌സിയില്‍ അത് 112 ഗ്രാം ആണ്. മറ്റൊരു വസ്തുത കൂടി കേള്ക്കുക, ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ’ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1.80 ലക്ഷം പേരാണ് ശീതളപാനീയങ്ങളിലെ മധുരം കാരണം മരിക്കുന്നത്.

ഇനി ആലോചിക്കുക കോളയാണോ,ജീവനാണോ വലുതെന്ന്….