ആയിഷ…. (Spoiler)
Younas Mariyam
‘ ആയിഷ ‘ തികച്ചും ഒരു ഇമോഷണൽ ട്രാപ്പാണ്……!
ആദ്യ ഷോക്ക് ടിക്കറ്റെടുക്കുമ്പോഴും, സിനിമയുടെ തുടക്കസഞ്ചാരത്തിലും ഒരു ഗദ്ധാമയുടെ ചെറുത്ത് നിൽപ്പിനും സർവൈവൽ ഇമോഷനുമപ്പുറത്തേക്ക് ആയിഷ മറ്റൊന്നും പറഞ്ഞവസാനിക്കാൻ പോകുന്നില്ല എന്ന പ്രഡിക്ഷനെ എത്രപ്പെട്ടന്നാണ് ആ ഒരൊറ്റ പേരിൽ മാറ്റി മറിക്കപ്പെട്ടത് എന്നാലോചിക്കുകയായിരുന്നു…..!
“നിലമ്പൂർ ആയിഷാത്ത….”……!!
സിനിമ തുടങ്ങി ആരാണ് ശരിക്കും ആയിഷ എന്ന് പറഞ്ഞ് തുടങ്ങും മുതലാണ് ഒരൊറ്റ ആന്തലായി ‘നിലമ്പൂർ ആയിഷ ‘ എന്ന 1950 കളിൽ ആരംഭിച്ച വിപ്ലവ- രാഷ്ട്രീയ നാടകവേദികളിൽ സ്ത്രീ സാനിധ്യമായ് ആഞ്ഞടിച്ച യഥാർത്ഥ നിലമ്പൂർ ആയിഷയുടെ കഥ തുടങ്ങുന്നത്….!
ചെറുപ്രായത്തിൽ വിവാഹിതയായ കയ്യിലെണ്ണപ്പെട്ട ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ഒരു ദാമ്പത്യത്തിൽ നിന്നും ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ ഓടിയോടി കീഴടക്കിയ ഒരു യുഗം അത്ര നിസാരമായി ചിന്തിച്ചവസാനിപ്പിക്കാൻ ഇപ്പോഴും സാധിക്കുന്നില്ല…..!
നാടകവേദികളിൽ സ്ത്രീവേഷം പുരുഷൻ തന്നെ കെട്ടിയാടപ്പെട്ട കാലത്ത് മലപ്പുറപ്പുറത്തിൻ്റെ നിലമ്പൂരെന്ന ഒരു പ്രദേഷത്തിനറ്റത്ത് നിന്നും ആയിഷയെന്ന ‘ മുസ്ലിം പാശ്ചാത്തലത്തിൽ നിന്നുമുള്ള ഒരു സ്ത്രീ’ നാടകവേദികളിൽ സജീവ സാനിധ്യമറിയിക്കുകയായിരുന്നു….! വിപ്ലവനാടകങ്ങളിലൂടെ അരങ്ങിൽ വാഴുക,….! ചിന്തിക്കാൻ പോലുമാകാതെ നിലമ്പൂർ ആയിഷ ഈ നിമിഷം വരെ കോറിവലിച്ച് എന്നിലടയാളപ്പെടുത്തുന്നുണ്ട്….!
സിനിമയിലെ നിലമ്പൂർ ആയിഷയെ തിരിച്ചറിയുന്ന ആ മാർക്കറ്റ് സീൻ….! കയ്യിലെ രോമവും ശരീരമാസകലം കോരിത്തരിപ്പിക്കുന്ന അകമ്പടിയോടെ ഒരു സാധാരണ സ്ത്രീയിൽ നിന്നും ആയിഷയെ മനസ്സിൽ ട്രാപ്പ് ചെയ്യാൻ പാകത്തിൽ നിലമ്പൂർ ആയിഷാത്തയെ റിവീൽ ചെയ്യപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഇത് ആയിഷാത്തയുടെ കഥയായിരുന്നോ എന്ന തിരിച്ചറിവ് ഇത്രയും ദിവസങ്ങൾക്കിപ്പുറം സിനിമയെക്കുറിച്ച് എന്തെഴുതണമെന്ന ശൂന്യമായൊരു സ്ഥിതി ബാക്കിവെക്കുന്നുണ്ട്….
ഒരു വിപ്ലവ ചെറുത്ത് നിൽപ്പ് രാഷ്ട്രീയത്തിലൂന്നി ഗ്ലോറിഫൈ ചെയ്യപ്പെടാൻ പാകത്തിൽ കഥ പറഞ്ഞവസാനിപ്പിക്കുന്ന ഒരു ചിത്രമല്ല ‘ ആയിഷ ‘ ഇവിടെ സ്നേഹ ബന്ധങ്ങളിൽ പ്രേക്ഷകനെയും തളച്ചിടുന്ന ‘ ഒരു ഇമോഷണൽ ട്രാപ്പ്’ ഉണ്ട്.
മനുഷ്യർ എക്കാലവും സ്നേഹബന്ധത്തിൽ കണക്ട് ചെയ്യപ്പെടുന്ന,സന്തോഷിക്കുന്ന,ജീവിക്കുന്ന ജീവിയാണ്. ആയിഷയേയും അത്തരത്തിലാണ് പ്രേക്ഷകരുമായി കണക്ട് ചെയ്യപ്പെടുത്തുന്നതും ട്രീറ്റ് ചെയ്യപ്പെടുന്നതും… ! അനേകം മനുഷ്യരിൽ ജീവിച്ചിരിക്കുന്ന ഒരു സ്നേഹമായിതന്നെ സ്നേഹമെന്ന ചങ്ങലയിൽ ബന്ധിപ്പിച്ചിരിക്കുന്നു… അതിന് സംവിധായകനും കഥാകൃത്തിനും ഒരായിരം കയ്യടികൾ……
ഒരു ഗദ്ധാമയുടെയും പ്രയാധിക്യ പരിഗണയാൽ ചുറ്റുമുള്ളവരാൽ ട്രാപ്പിലകപ്പെട്ടുപോയ ‘മാമ’ എന്ന് വിളിക്കപ്പെടുന്ന പ്രായമായ ഒരു സ്ത്രീയുടെയും ഇമോഷണൽ ബോണ്ടാണ് ആയിഷയെ തീവ്രമായി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യപ്പെടുന്നത്.
ഇവിടെ ആയിഷ ആരാണന്നും അവരുടെ വ്യക്തിത്തത്തെ, രാഷ്ട്രീയത്തെ ,സ്ത്രീത്വത്തെ, മനുഷ്യത്വത്തെ, നാട്യത്തെ അവർ നടന്നു നീങ്ങിയ പ്രതിസന്ധികളെയും എല്ലാം അമിത ഗ്ലോറിഫിക്കേഷനില്ലാതെ തന്നെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ പ്രയാണം രണ്ടു ലയറിലായാണ് ചിത്രത്തിലെനിക്ക് ഫീൽ ചെയ്തത് നിലമ്പൂർ ആയിഷാത്തയായി റിവീൽ ചെയ്യപ്പെടുന്ന നിമിഷം മുതൽ മഞ്ജുവാര്യർ എന്ന അഭിനേത്രി സീനിൽ നിന്നും പ്രേക്ഷകരിൽ നിന്നും തീർത്തും അപ്രത്യക്ഷമായതായി അനുഭവപ്പെട്ടുകാണും. ഒരു അഭിനേത്രിക്കുമേൽ ഒരു കഥാപാത്രം വന്ന് വീണ് ചിത്രത്തിൽ നിന്നും മൂടപ്പെട്ട ഒരു അവസ്ഥയിലേക്ക് നിലമ്പൂർ ആയിഷയെ പ്ലേസ് ചെയ്യുമ്പോൾ പകുതിയിൽ നിന്നും തുടക്കത്തിലേക്കും തുടക്കം മുതൽ അവസാനത്തിലേക്കും പ്രേക്ഷകനെയും ഓടിയെത്തിക്കാൻ മഞ്ജുവെന്ന അഭിനേത്രിക്കും തിരക്കഥക്കും സംവിധാനത്തിനും നിശംസം സാധ്യമായിട്ടുണ്ട്.
ആയിഷക്കപ്പുറം ഒരു സ്ക്രീൻ പ്രസൻസും തലയെടുപ്പും മാമയായി തകർത്താടിയ mona essay എന്ന അഭിനേത്രി….! അവരുടെ ഇമോഷൻസിനെ ബ്ലൻഡ് ചെയ്യപ്പെട്ട് പ്രേക്ഷകനെ ഇമോഷണലി ലോക്ക് ചെയ്യപ്പെടുന്നത് എന്ത് മനോഹരമായാണ്….
‘ നിലമ്പൂർ ആയിഷ ‘ ചരിത്രത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കപ്പുറം അവരെ ചരിത്രം അടയാളപ്പെടുത്തുന്നതും പെടുത്തേണ്ടതും അവരുടെ ജീവിതവും നിലപാടുകളും അവർ യാത്ര ചെയ്ത് ഓടിയോടി ജീവിച്ചു തീർത്ത ഒരു യുഗത്തേയും അടയാളപ്പെടുത്തിക്കൊണ്ട് തന്നെയാവട്ടേ…….!!
Ayisha is a wonder woman!!!!
Such an emotional charector…..!!!!!
Thank you for this Aamir Pallikal , Manju Warrier