‘A’ വൃത്തത്തിൽ പൊതിഞ്ഞ് ചതുരത്തിൽ ഇട്ടു വെക്കേണ്ട ഒരു ചിത്രമായി മാത്രം ചതുരം ഒതുങ്ങുന്നില്ല….”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
451 VIEWS

‘ചതുരം’
( ‘A’ Spoiler view point)

Younas Mariyam

” ‘A’ വൃത്തത്തിൽ പൊതിഞ്ഞ് ചതുരത്തിൽ ഇട്ടു വെക്കേണ്ട ഒരു ചിത്രമായി മാത്രം ചതുരം ഒതുങ്ങുന്നില്ല….”ചതുരത്തിൻ്റെ പ്രിവ്യൂ ഷോക്ക് ജോ വിളിച്ചപ്പോൾ ‘സിദ്ധാർത് ഭരതൻ’ എന്ന ഒറ്റ പേര് തന്നെ ധാരളമായിരുന്നു. ‘നിദ്ര’ എന്ന ചിത്രത്തിൻ്റെ ഓരോ ഫ്രെയിമും സീൻസും മനസ്സിലിപ്പോഴും തങ്ങിനിൽക്കുന്ന ചിത്രങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട്.ചില വ്യക്തികളോ കഥാപാത്രങ്ങളോ ഒരു ചതുരത്തിനുള്ളിൽ അകപ്പെടും അവിടെ സർവൈവ് ചെയ്യപ്പെടേണ്ടിവരുന്നവർക്ക് ചിലരെയൊക്കെ തന്ത്രപൂർവ്വം വെട്ടി വെട്ടി ഒരു ചെസ്സ്ബോർഡിലെ കരുക്കൾപോലെ മുന്നോട്ട് പോകേണ്ടി വരും…. ! അതിലൊരു കരു ശരിക്കും ലോക്ക് ആവും…..അത്തരമൊരു കളിയാണ് ചതുരം….!

ചതുരം നിദ്ര പോലെ തന്നെ ഗംഭീര ഫ്രൈയിമുകൾ കൊണ്ട് മനോഹരമായ ഭംഗി സമ്മാനിക്കുന്നുണ്ട്. സെക്ഷ്വലൈസ് ഡായ സ്ത്രീ പോർട്രൈറ്റ് ചതുരത്തെ പിന്നോട്ടും മുന്നോട്ടും കൊണ്ട് പോകുന്നുണ്ട്. ആൾകൂട്ടങ്ങളിലേക്ക് ചർച്ചയെത്തുന്ന ‘സ്ത്രീകൾക്ക് പൊതുസമൂഹം നാമകരണം ചെയ്യപ്പെടുന്ന പല പേരുകളുണ്ട്…, ഒരു പക്ഷേ സ്ത്രീ എന്ന വാക്ക് തന്നെ പുരുഷസമൂഹത്തിനോട് സംവധിക്കപ്പെട്ടാൽ ഭൂരിഭാഗം പുരുഷൻമാരും അമ്മയും പെങ്ങളും ഒഴികെ മറ്റല്ലാ സ്ത്രീകൾക്കും സ്വയം എന്തല്ലാം വിശേഷണങ്ങളാണ് മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് സ്വയം വിലയിരുത്തേണ്ട കാര്യമാണ്.

ഇനിയിപ്പോ പ്രായമായ ഒരാളുടെ ഭാര്യയായി കേറി വരേണ്ടി വരുന്ന സ്ത്രീകളേയോ വിദേശത്ത് ജോലിചെയ്യുന്ന ഭർത്താക്കൻമാരുള്ള സ്ത്രീകളെയൊ സ്വന്തമായി ജോലി ചെയ്ത് ഒറ്റയ്ക്ക്ജീവിക്കുന്ന സ്ത്രീകളേയോ ഭർത്താവുപേക്ഷിച്ച സ്ത്രീകളെയോ ഒക്കെ സൗഹൃദ കൂട്ടങ്ങളിൽ ചർച്ചയിലേക്കെത്തുന്ന അനവധി കാര്യങ്ങൾ കേൾക്കേണ്ടിവരുന്ന അത് ആസ്വദിക്കേണ്ടി വന്നിട്ടുള്ള സിറ്റുവേഷൻസിലൂടെ തന്നെ കടന്ന് പോയിട്ടുള്ള അല്ലങ്കിൽ പോയിക്കൊണ്ടിരിക്കുന്ന വ്യക്തികളാണ് നാമല്ലാവരും എന്ന് തന്നെ പ്രതിപാതിക്കേണ്ടതായിട്ടുണ്ട്.

Swasika Vijay, Roshan Mathew and Santhy Balachandran in Sidharth Bharathan’s Chathuram

‘ചതുരവും’ അത്തരത്തിലേക്കൊരു പ്രമേയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.സെലീന ‘ യെന്ന സ്ത്രീയെ ചുറ്റിപറ്റിയാണ് ചതുരം കളിയാരംഭിക്കുന്നത്.., ആദ്യപകുതിവരെ അതിതീവ്രമായിതന്നെ ഇമോഷൻസിനപ്പുറത്തേക്ക് സ്ത്രീശരീരത്ത സെക്ഷ്വലൈസ് ചെയ്തുകൊണ്ട് തന്നെ അലോസരപ്പെടുത്തുന്ന രീതിയിൽ ചതുരം പറഞ്ഞ് നിർത്തിയപ്പോൾ രണ്ടാം പകുതി ട്രാക്ക് മറ്റൊരു ലയറിൽ പറഞവസാനിക്കുമ്പോൾ ചിത്രം റീ തിങ്ക് ചെയ്യപ്പെടേണ്ട പല ലയറുകൾ തുറന്നിട്ടിരിക്കുന്ന ടോട്ടൽ ഔട്ട്പുട്ടിലേക്ക് ചതുരം പിറകിൽ നിന്നും തുടക്കത്തിലേക്കും തുടക്കത്തിൽനിന്നും അന്ത്യത്തിലേക്കും പ്രേക്ഷരെ ചിന്തകളാൽ കളിയാരംഭിക്കുന്നുണ്ട്.

ചതുരത്തിലെ വില്ലൻ യഥാർത്ഥത്തിൽ ‘സെലീന’യെന്ന സെൻട്രിക് കഥാപാത്രമാണോ…?’ അങ്ങനെ തോന്നുമെങ്കിലും യഥാർത്ഥ വില്ലൻമാർ പുരുഷൻമാർതന്നെയാണന്ന് സ്പഷ്ഠമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്….സെലീന ശരിക്കും സർവൈവർ ആണോ എന്ന ചോദ്യത്തിന് സിദ്ധാർത്ഥ് ‘അതെ’യെന്ന് ഒന്ന് കൂടെ ഊട്ടിയുറപ്പിക്കുന്ന മറുപടി ചിത്രം കഴിഞ്ഞപ്പോൾ പ്രതികരിച്ചത് ഇഷ്ടപ്പെട്ടു..സമകാലീന സംഭവങ്ങളുമായും വ്യക്തിത്വങ്ങളുമായി ചിത്രം സംവധിക്കപ്പെട്ടേക്കാം….കാരണം സമൂഹത്തിലെ ഭൂരിപക്ഷം പേരുടേയും കണ്ണിൽ സ്ത്രീ തന്നെയാണ് തെറ്റ്..!

മാനിപ്പുലേഷൻ വില്ലത്തരം അന്ത്യത്തിൽ സ്ത്രീതന്നെ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെടും.! അകപ്പെടുത്തുന്നത് പുരുഷനും അകപ്പെടുന്നത് സ്ത്രീയുമാകുമ്പോൾ ചില കുരുക്കുകൾ സങ്കീർണ്ണമായി മുന്നോട്ട് നീക്കേണ്ടിവരും..അപ്പൻ’ സിനിമയിലെ ‘ഇട്ടി’യുടെ മറ്റൊരു വേർഷനായി അലൻസിയറിൻ്റെ അച്ചായൻ തകർത്താടുന്നുണ്ട്. സാമ്യതയുള്ള കഥാപാത്രമായി അവതരിപ്പിക്കുമ്പോൾ ദാക്ഷണ്യം അർഹിക്കുന്നതെന്തൊക്കെയോ അയാളിലെ അച്ചായൻ പകർന്നാടുന്ന ഗംഭീര ഇമോഷണൽ പ്രകടനം ചതുരത്തെ പിടിച്ചിരുത്തുന്നുണ്ട്.സെൻട്രിക് പോയിൻ്റായി സ്വാസികക്ക് അഴിഞ്ഞാടാൻ സാധിച്ചിട്ടുണ്ട്.റോഷൻ മാത്യു തൻ്റെ ഗംഭീര പെർഫോമൻസുകൊണ്ട് അയാൾ അയാളെ അടയാളപ്പെടുത്തുന്നുണ്ട്.അഭിനേതാക്കൾ ഓരോരുത്തരും അവരെ മനോഹരമായിതന്നെ അടയാളപ്പെടുത്തിയിരിക്കുന്നു…ചതുരം ഒരു A പടം മാത്രമല്ല..

Well done Sidharth Bharathan ❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ