വെറുതെ ഇരുന്നാൽ പൈസ കിട്ടുന്ന കൗതുകകരമായ ജോലി എവിടെ ആണ് ?

അറിവ് തേടുന്ന പാവം പ്രവാസി

പല ഓഫീസുകളിലും ജോലി കൂടിയാൽ അതിന് പരാതി പറയുകയും, ശമ്പളം കിട്ടാന്‍ വൈകിയാൽ ചീത്തവിളിക്കുകയും ചെയ്യുന്നവരുണ്ട്. ലോകത്ത് ഇത്തരത്തിലും ജോലി ഉണ്ടോ എന്ന് ചിന്തിക്കുന്ന ചില ജോലികൾ ഉണ്ട് .റഷ്യക്കാരിയായ അന്ന സെര്‍ദാന്‍ സെവ എന്ന 26 കാരിയുടെ ജോലി ദിവസവും പത്ത് മണിക്കൂർ വെറുതെ സോഫയിൽ ഇരിക്കുക എന്നതാണ്. ലോകത്തിൽ പല ഭാഗത്തും ഇത്തരത്തിൽ കൗതുകകരമായ പല ജോലികളും ഉണ്ട്.

അതിൽ ഒന്നാണിത്.സോഫയിലിരുന്ന് എന്ത് ചെയ്താലും കുഴപ്പമില്ല. സോഫയില്‍ നിന്ന് താഴെ ഇറങ്ങരുതെന്ന് മാത്രമേ ഉള്ളു. ‘സോഫാ ടെസ്റ്റര്‍’ എന്നാണ് ഈ ജോലിയുടെ പേര്. റഷ്യയിലെ ഏറ്റവും വലിയ ഫര്‍ണ്ണീച്ചര്‍ കടയായ എം ഇസഡ് ഫൈവ് എന്ന കടയിലാണ് അന്ന എന്ന ഈ പെൺകുട്ടിയുടെ ജോലി. 5000 അപേക്ഷകരില്‍ നിന്നാണ് അന്നയെ ഈ കമ്പനി തിരഞ്ഞെടുത്തത്.സോഫയിൽ ഇരിക്കുകയോ ,കിടക്കുകയോ ഒക്കെ അന്നയ്ക്ക് ചെയ്യാം. ഒരു കാര്യം സോഫയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വ്യക്തമായി അധികാരികളെ അറിയിച്ചിരിക്കണം. ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷമാണ് കമ്പനി അടുത്ത ഡിസൈനില്‍ സോഫ ഉണ്ടാക്കുക. പ്രൊബേഷണറി പീരിഡിൽ തന്നെ കമ്പനി നൽകുന്നത് ഏകദേശം 64000 രൂപയാണ്.

You May Also Like

ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച

ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച ഏത്? അറിവ് തേടുന്ന പാവം പ്രവാസി ഒരേ…

റോൾസ് റോയ്‌സ് കമ്പനിയോടുള്ള പ്രതികാരം, തന്റെ റോൾസ് റോയ്‌സ് കാറുകളെ ചവറുവണ്ടിയാക്കി മാറ്റിയ ഇന്ത്യൻ രാജാവിൻ്റെ അഭിമാന പോരാട്ടത്തിന്റെ കഥ

10 റോൾസ് റോയ്‌സിനെ മാലിന്യ വാഹകരാക്കി മാറ്റിയ ഇന്ത്യൻ രാജാവിൻ്റെ കഥ ആൽവാറിലെ മഹാരാജാവായ ജയ്…

ഈ ബാർബറിന്റെ പണിയായുധം കത്രികയൊന്നും അല്ല… “ചുമ്മാ തീ “

നമ്മളിൽ പലരും മുടി വെട്ടാനും ഷേവ് ചെയ്യാനും മറ്റും ബാർബർ ഷോപ്പുകളെയാണ് ഉപയോഗിക്കുന്നത്. വീടുകളിൽ ഷേവ്…

ഈ വീടിനകത്തു കയറിയാൽ നിങ്ങൾ തലകീഴായി നിൽക്കുന്നതുപോലെ തോന്നും, കാരണം ഇതാണ്

തലകുത്തി നിൽക്കുന്ന വീട് എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി ജർമ്മിനിയിലെ പ്രധാനപ്പെട്ട കൗതുകങ്ങളിലൊന്നാണ്…