സ്വിഗി വഴി തട്ടിപ്പുമായ് പങ്കായം, വാങ്ങിയ ഭക്ഷണം തിരിച്ചു കൊടുത്ത് യുവതിയുടെ ലൈവ്.
ഭക്ഷണവ്യവസായം കൊള്ളലാഭം ഉണ്ടാക്കുന്നത് തന്നെയാണ്. മാന്യമായ കച്ചവടത്തിൽ നിന്നുതന്നെ നല്ല ലാഭം കിട്ടുമെന്നരിക്കെ ഉപഭോക്താക്കളെ വഞ്ചിച്ചുകൊണ്ടു കൊള്ളയടി നടത്തുകയാണ് പല റെസ്റ്റോറന്റുകളും. ഭക്ഷണം ഓർഡർ ചെയ്ത നമ്മിൽ പലർക്കുമുണ്ടായിട്ടുള്ള അനുഭവമാണ്. വിഡിയോയിൽ കാണുന്ന യുവതി ചെയ്തത് വളരെ നല്ല കാര്യമാണ്. ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകണം. യുവതിയുടെ വാക്കുകളും വിഡിയോയും .
“200 രൂപ കൊടുത്ത് Swiggy ല്‍ വാങ്ങിയ ചിപ്പിയാണിത്. Pankayam (trivandrum ) എന്നൊരു റെസ്റ്റോറന്റീന്നാ വാങ്ങിയത്. എനിക്ക് പൈസ പോയതിലും പ്രശ്നമായത് ഈ insult ആണ്…. എന്ത് എറിഞ്ഞുകൊടുത്താലും തിന്നുന്ന street dogനെ പോലെ ആണല്ലോ നമ്മളെ treat ചെയ്യുന്നത്.എന്റെ eago hurt ആയിട്ടുണ്ട്. എന്റെ അധ്വാനത്തേയും എന്റെ പൈസേനേം എന്നെത്തന്നേം insult ചെയ്യുന്നതാണിത്. എവിടെയാണ് ഇവര്‍ക്കൊക്കെ എതിരെ പരാതി കൊടുക്കേണ്ടത് ?”