അമ്മാ…ഞാൻ ഇവിടെ സ്വർഗത്തിൽ എത്തി അമ്മാ, ഇവിടെല്ലാരും പറയാണ് അമ്മായെ അങ്ങനെ വിളിക്കരുതെന്ന്

267
Yousef Poolath
അമ്മാ…ഞാൻ ഇവിടെ സ്വർഗത്തിൽ എത്തി അമ്മാ. ഇവിടെല്ലാരും പറയാണ് അമ്മായെ അങ്ങനെ വിളിക്കരുതെന്ന് .ഒരമ്മയും എന്റെ അമ്മയെ പോലെ ചെയ്യില്ലെന്ന് പറയാ ഇവർ .ഇവരൊക്കെ പറയാ അമ്മാ ചീത്തയാണെന്നു ..അമ്മാ .. എന്തിനാ അമ്മാ എന്നെ കടൽ ഭിത്തിയിലേക്ക് എറിഞ്ഞത് .. ? കുഞ്ഞാവക്ക് എത്ര വേദനിച്ചു എന്നറിയോ അമ്മക്ക് .. വേദന സഹിക്കാൻ വയ്യാതെയാ അമ്മാ എന്ന് കരഞ്ഞു നിലവിളിച്ചത് .. ‘അമ്മ എന്നെ വീണ്ടും എടുത്തപ്പോൾ കുഞ്ഞാവക്ക് ഒത്തിരി സന്തോഷായിരുന്നു .പക്ഷെ പിന്നെയും അമ്മാ അതിനേക്കാൾ ശക്തിയോടെ വീണ്ടും ആ കല്ലിലേക്ക് എന്നെ വലിച്ചെറിഞ്ഞപ്പോൾ കുഞ്ഞാവക്ക് കരയാൻ പോലും ആയില്ല … എന്തിനാ അമ്മാ അങ്ങനെ ചെയ്തത് .. ഞാൻ അമ്മയുടെ വയറ്റിൽ കിടന്നു വളർന്ന കുഞ്ഞല്ലേ അമ്മാ .
എന്നെ കൊല്ലാൻ കൊണ്ട് പോകുമ്പോൾ ഞാൻ കുടിക്കുന്നുണ്ടായിരുന്ന പാൽ കുപ്പി മുഴുവൻ കുടിച്ചു തീർക്കാൻ പോലും എന്നെ സമ്മതിച്ചില്ലല്ലോ .എന്റെ തൊപ്പിയും കളിപ്പാട്ടങ്ങളും അവിടെ തന്നെയുണ്ടല്ലോ .എന്തിനാണമ്മാ വാവനെ കൊന്നത് .കുഞ്ഞാവക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു .ഈ ഭൂമിയും ഭൂമിയിലെ പൂവും പൂമ്പാറ്റകളും കണ്ടു കൊതി തീർന്നില്ലായിരുന്നു കുഞ്ഞാവക്ക് .. അമ്മക്ക് കാമുകനോടൊപ്പം ജീവിക്കാൻ വാവ ഒരു തടസ്സമായികുമെങ്കിൽ എന്നെ ആർകെങ്കിലും കൊടുക്കാമായിരുന്നു .അല്ലേൽ ഏതെങ്കിലും കടത്തിണ്ണയിൽ വെച്ചിരുന്നെങ്കിൽ ആരെങ്കിലും വാവയെ കൊണ്ട് പോയി വളർത്തുവായിരുന്നല്ലോ വാവനേ .. അമ്മക്ക് കാമുകനോടൊപ്പം ജീവിക്കാതിരുന്നല്ലോ .. എങ്ങനെയാണ് അമ്മാ എന്റെ കുഞ്ഞു മുഖം നോക്കി എന്നെ കല്ലിൽ അടിച്ചു അടിച്ചു കൊല്ലാൻ അമ്മക്ക് സാധിച്ചത്.
ഇവിടെ സ്വർഗത്തിൽ എന്നെ പോലുള്ള കുറെ കുഞ്ഞുങ്ങളുണ്ട് , അവരൊന്നും ഞാൻ വന്ന പോലെ വന്നവരല്ല .. അവരുടെ ആരുടേയും അമ്മ എന്റെ അമ്മയെ പോലെ അല്ല .. ദൈവം പറയാണ് മൂപ്പർ മനുഷ്യരുടെ കൂടെ കുറെ മനുഷ്യ രൂപമുള്ള പിശാശുക്കളെയും ഭൂമിയിൽ ഇറക്കിയിട്ടുണ്ടെന്നു , അതിൽ ഒരു പിശാശാണ് ശരണ്യ എന്ന നീചയായ എന്റെ അമ്മ എന്ന് .. ഇല്ല ഇനി ഞാൻ നിങ്ങളെ അങ്ങനെ വിളിക്കില്ല .. അമ്മ എന്ന് ഇനിയും വാവ നിങ്ങളെ വിളിച്ചാൽ ഒരുപാട് നല്ല അമ്മമാർക്ക് അപമാനം ആണ് .വീണ്ടും പറയാണ് .എനിക്ക് കൊതി തീർന്നിട്ടില്ല ഭൂമിയിൽ ജീവിച്ചിട്ട് .കേവലം ഒരു വർഷം മാത്രമല്ലെ വാവനെ ജീവിക്കാൻ സമ്മതിച്ചത് .എന്നെ കൊല്ലാതെ വിടമായിരുന്നില്ലേ .. ഒരിക്കലും ഒരിടത്തും ഒരുകാലത്തും നിങ്ങളെ ശല്യം ചെയ്യാതെ കുഞ്ഞാവ ഈ ഭൂമിയിൽ എവിടെങ്കിലും ജീവിക്കുമായിരുന്നില്ലേ .