ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം

0
67

Accusing Dr Zafarul Islam Khan of sedition, is an attempt to ...Yousef Trithala

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം

Who killed Karkare, Half widows തുടങ്ങിയ പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത വ്യക്തിയാണ് Dr Zafarul Islam Khan. അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്ത ഏജൻസികളിൽ വർക്ക് ചെയ്ത, ഫലസ്തീൻ പ്രശ്നം അടക്കമുള്ള കാര്യങ്ങളിൽ ഇടപെട്ട സധൈര്യം യാഥാർത്ഥ്യം പറയുന്ന ഡോക്ടർ ഡൽഹി മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ആണ്. മുസ്ലിം വിരുദ്ധ ഭരണകൂട നീക്കങ്ങളെ തുറന്നെത്തിർക്കുന്ന, സ്വാധീനമുള്ള ഇത്തരം വ്യക്തികളെ പൊറുപ്പിക്കുക എന്നത് സംഘപരിവാറിന് സഹനീയമല്ല. ഡൽഹി വംശഹത്യ അക്രമങ്ങളെ നിശിതമായി വിമർശിച്ച ശേഷം കൊറോണ കാലത്ത് ഔദ്യോഗിക സംവിധാനങ്ങളും ഇന്ത്യൻ മീഡിയയും ചേർന്ന് നടത്തിയ ഇസ്ലാമോഫോബിയ തുറന്നു കാട്ടിയ ഗൾഫ് നേതാക്കളെയും ഭരണകൂടങ്ങളെയും എടുത്തുപറഞ്ഞ് നന്ദി വാക്ക് എഴുതിയതാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ വാളോങ്ങാൻ കാരണമെന്ന് മനസ്സിലാകുന്നു. സമകാലിക ഇന്ത്യയിലെ മാപ്പുസാക്ഷിത്വമില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന മുസ്ലിം പണ്ഡിത വ്യക്തിത്വത്തെ രാജ്യദ്രോഹം ചാർത്തി ഇല്ലാതാക്കാം എന്നത് ആരുടെ പ്ലാനാണെങ്കിലും വെറുതായാവാതിരിക്കില്ല. ഡോക്ടർ സഫറുൽ ഇസ്ലാം നൽകുന്ന പ്രചോദനങ്ങൾ നെഞ്ചേറ്റുന്ന ആയിരങ്ങൾ പുനർജ്ജനിക്കുന്നുണ്ട്. നിങ്ങൾക്ക് അവയെ ഇല്ലാതാക്കാൻ കഴിയില്ല തന്നെ