യൂട്യൂബിലെ ഒരു ചാനലിൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം വർദ്ധിക്കുമ്പോൾ ആ ചാനലിന്റെ ഉടമസ്ഥന് (ക്രിയേറ്റര്‍) യൂട്യൂബ് നൽകുന്ന പുരസ്‌കാരങ്ങൾ എന്തെല്ലാം ?

അറിവ് തേടുന്ന പാവം പ്രവാസി

യൂട്യൂബ് ക്രിയേറ്റർമാർക്ക് പ്രോത്സാഹനമായി സബ്സക്രൈബർമാരുടെ എണ്ണത്തിൽ ഓരോ ഘട്ടം പിന്നിടുന്നവർക്ക് യൂട്യൂബ് ക്രിയേറ്റർ അവാർഡുകൾ നൽകാറുണ്ട്. സിൽവർ, ഗോൾഡ്, ഡയമണ്ട് എന്നിങ്ങനെ മൂന്ന് വിധം അവാർഡുകളാണ് യൂട്യൂബ് നൽകിയിരുന്നത്.

 ഒരു ലക്ഷം സബ്സ്ക്രൈബർമാരെ ലഭിക്കുന്ന ചാനലുകൾക്കാണ് സിൽവർ ക്രിയേറ്റർ അവാർഡ് നൽകുക. വെള്ളി നിറത്തിലുള്ള യൂട്യൂബ് ലോഗോ ആണിത്.

10 ലക്ഷം സബ്സ്ക്രൈബർമാരെ ലഭിക്കുന്ന ചാനലിന് സ്വർണനിറത്തിലുള്ള ലോഗോ അടങ്ങുന്ന ഗോൾഡ് ക്രിയേറ്റർ അവാർഡ് നൽകും.

ഒരു കോടി സബ്സ്ക്രൈബർ മാരെ ലഭിക്കുന്ന ചാനലിന് വജ്രരൂപത്തിലുള്ള ലോഗോ അടങ്ങുന്ന ഡയമണ്ട് അവാർ ഡാണ് നൽകുക.എന്നാൽ അടുത്തിടെ ടിസീരീസ്, പ്യൂഡൈപീ (PewDiepie) എന്നീ യൂട്യൂബ് ചാനലുകൾ ഈ പരിധികളെല്ലാം മറികടന്ന് പത്ത് കോടി സബ്സ്ക്രൈബർമാരെ സ്വന്തമാക്കി. ഇതോടെ പുതിയ ക്രിയേറ്റർ അവാർഡ് സൃഷ്ടിച്ചിരിക്കുകയാണ് യൂട്യൂബ്.

റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് എന്നാണ് ഇതിന് പേര്. ചുവന്ന നിറത്തിലുള്ള വൈരക്കല്ലിന്റെ മാതൃകയിലുള്ള യൂട്യൂബ് ലോഗോ ആണ് ഈ പുരസ്കാരത്തിലുള്ളത്.

You May Also Like

ഫെയ്‌സ്ബുക്കിന്റെ ക്യാപ്റ്റന്‍ കൂളിന് 31: അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ഫെയ്‌സ്ബുക്ക് എന്ന നവയുഗ വിപ്ലവത്തിന്റെ സൃഷ്ടാവ് മാര്‍ക്ക് സുക്കന്‍ബെര്‍ഗ് 31 വയസ് പിന്നിടുകയാണ്. ഇത്രയും പ്രശസ്തനായ…

അപകടകരമാംവിധം വാട്സ് ആപ്പ് വളരുന്നു; പണി കിട്ടാന്‍ പോകുന്നത് ഫേസ്ബുക്കിന് തന്നെ !

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഏതെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഒരുത്തരമേ കാണൂ. ഫേസ്ബുക്ക് എന്നാകും ആ ഉത്തരം. ഫേസ്ബുക്കിനെ തടയിടാന്‍ ആരെക്കൊണ്ടും കഴിയില്ല എന്ന ശുഭാപ്തിവിശ്വാസം ആയിരിക്കാം നിങ്ങളെ കൊണ്ട് ആ ഉത്തരം പറയിപ്പിച്ചത്.

“..മേജര്‍ രവി ആര്‍മിയില്‍ കുക്കായിരുന്നു..” – വിക്കിപീഡിയയും മേജറിന് പണികൊടുത്തു..

” He was a Major in Indian army.” ഈ വരി മാറ്റി പകരം ഇങ്ങിനെ ചേര്‍ത്തു “He was a Major Cook in Indian army “. പോരെ പൂരം.

ഫേസ്ബുക്കില്‍ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാക്കാന്‍ ചില വഴികള്‍..

ഫേസ്ബുക്കില്‍ നിങ്ങളും നിങ്ങളുടെ “അക്കൗണ്ടും” സുരക്ഷിതമാണോ ? അങ്ങനെ ചോദിച്ചാല്‍, ആണെന്ന് തോന്നുന്നു..അല്ലെ ???