ആരാണ് യൂട്യൂബർമാർ ?ഒരു മികച്ച യൂട്യൂബറാവാനും അത് വഴി പണം സമ്പാദിക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത്? യൂട്യൂബർമാർ തങ്ങളുടെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരിക്കാനുള്ള കാരണങ്ങൾ എന്തായിരിക്കും?

അറിവ് തേടുന്ന പാവം പ്രവാസി

യൂട്യൂബ് എന്ന വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോം ഇന്ന് പലരുടെയും വരുമാന മാർഗ്ഗമാണ്. യൂട്യൂബിൽ കണ്ടന്റ് ഉണ്ടാക്കുകയും അതുവഴി പണം സമ്പാദിക്കുന്നവരെയും പൊതുവേ യൂട്യൂബർമാർ എന്നാണ് പറയാറുള്ളത്. പലതരം വീഡിയോകളിലൂടെ പണം ഉണ്ടാക്കുന്ന ആളുകളെ നമുക്കറിയാം. എല്ലാവർക്കും അവരവരുടെ മേഖലകളുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകൾ ഉണ്ടാക്കാനും അതുമായി ബന്ധപ്പെട്ട വീഡിയോകൾ ഷെയർ ചെയ്യാനും യൂട്യൂബ് നമ്മെ അനുവദിക്കുന്നുണ്ട്. ഷോർട്ട്ഫിലിമുകൾ, സിനിമകളുടെ ട്രെയിലറുകൾ എന്നിങ്ങനെയുള്ള കൂടുതൽ ആളുകൾ കാണുന്ന വീഡിയോകൾക്ക് പുറമേ സാധാരണക്കാരായ ആളുകൾ ഷൂട്ട് ചെയ്യുന്ന രസകരമോ, വിഞ്ജാനം നൽകുന്നതോ ആയ വീഡിയോകൾക്കും ധാരാളം കാഴ്ച്ചക്കാരെ ലഭിക്കുന്നുണ്ട്. യാത്രകളുമായും, പാചകവുമായുമൊക്കെ ബന്ധപ്പെട്ട വീഡിയോകൾക്ക് ലഭിക്കുന്ന വ്യൂസ് പലപ്പോഴും അതിശയകരമായി തോന്നും.

ഒരു യൂട്യൂബർ ശ്രദ്ധിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യം പ്രേക്ഷകരെ സമ്പാദിക്കുക എന്നതാണ്. കാണാൻ ആളുകളില്ലെങ്കിൽ ഏതൊരു തരം കണ്ടന്റും വിലയില്ലാത്തതാകും. നിങ്ങളുടെ യൂട്യൂബ് ചാനലിന് ഏറ്റവും ആദ്യം വേണ്ടത് വ്യൂവേഴ്സ് ആണ്. ഇതിനായി മികച്ച കണ്ടന്റുകൾ ഉണ്ടാക്കണം. മികച്ച വീഡിയോകൾ ഉണ്ടാക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും വേണം. വീഡിയോ പോസ്റ്റ് ചെയ്യാൻ എടുക്കുന്ന വലിയ ഇടവേളകൾ പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കും.

യൂട്യൂബ് കമ്മ്യൂണിറ്റി ഗൈഡ്ലൈനുകൾ അനുസരിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇതിന്റെ ഭാഗമായി നിങ്ങൾ യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാമിൽ (YPP) ചേരേണ്ടതുണ്ട്. ഇത് യൂട്യൂബിലൂടെ പണം സമ്പാദിക്കാനുള്ള പ്രധാനപ്പെട്ട കടമ്പയാണ്. വൈപിപി ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിൽ ആദ്യത്തേത് യൂട്യൂബുമായി നല്ല ബന്ധം അക്കൌണ്ട് ഉടമ ഉണ്ടാക്കുക എന്നതാണ്. ഇതിനായി യൂട്യൂബിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് വേണം പ്രവർത്തിക്കാൻ.വൈപിപി ലഭിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട മാനദണ്ഡം കഴിഞ്ഞ 12 മാസത്തിനുള്ളിൽ 4,000 പബ്ലിക്ക് വാച്ച് ഹൌവേഴ്സ് ഉണ്ടായിരിക്കുക എന്നതാണ്. നിങ്ങളുടെ വീഡിയോ ആളുകൾ കണ്ട സമയത്തിന്റെ ആകെ മൊത്തമാണ് ഇത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങൾക്ക് 1,000 സബ്ക്രൈബർമാർ ഉണ്ടായിരിക്കണം എന്നതാണ്. ഈ മൂന്ന് യോഗ്യതയും ഉള്ള അക്കൌണ്ടാണ് നിങ്ങളുടേത് എങ്കിൽ നിങ്ങൾക്ക് വൈപിപി അഗത്വം ലഭിക്കും.

BRAZIL – 2022/03/14: In this photo illustration the YouTube logo seen in the background of a silhouette woman holding a mobile phone. (Photo Illustration by Rafael Henrique/SOPA Images/LightRocket via Getty Images)

യൂട്യൂബിലെ വീഡിയോ കണ്ടന്റുകൾ നൽകുന്ന വ്യക്തികൾക്ക് കമ്പനി നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉണ്ടോ എന്ന് അറിയാൻ യൂട്യൂബിലെ മോണിറ്റൈസേഷൻ ടാബിൾ ക്ലിക്ക് ചെയ്താൽ മതി. അതിൽ നിങ്ങൾക്ക് ഉള്ള സബ്ക്രൈബർമാരുടെ എണ്ണവും , പബ്ലിക്ക് വാച്ച് സമയവും കാണിക്കും മാത്രമല്ല ഇനി എത്ര സബ്ക്രൈബർമാരും വാച്ച് ഹൌവേഴ്സും ആവശ്യമാണ് എന്ന കാര്യവും ഇതിൽ കാണാം. ഇത് കൂടാതെ നിങ്ങൾക്ക് വൈപിപി യോഗ്യത ലഭിക്കുമ്പോൾ ഇമെയിൽ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനവും യൂട്യൂബ് നൽകുന്നുണ്ട്.നിങ്ങളുടെ ചാനൽ മേൽപ്പറഞ്ഞ യോഗ്യതകൾ എല്ലാം നേടിക്കഴിഞ്ഞാൽ നിങ്ങൾ യൂട്യൂബ് പാർട്ടണർ പ്രോഗ്രാം ടേംസിൽ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്. അതിനൊപ്പം തന്നെ ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ടിലേക്കും സൈൻ അപ്പ് ചെയ്യണം.

പരസ്യങ്ങളിലൂടെ നിങ്ങളുടെ ചാനലിന് വരുമാനം ലഭിക്കുന്നത് ആഡ്സെൻസ് വഴിയാണ്. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങളുടെ ചാനൽ യൂട്യൂബ് പോളിസിയനുസരിച്ച് റിവ്യൂ ചെയ്യും.റിവ്യൂ പ്രോസസിലൂടെ യൂട്യൂബ് നിങ്ങളുടെ ചാനൽ അംഗീകരിച്ചാൽ പിന്നീട് നിങ്ങൾക്ക് യൂട്യൂബ് വീഡിയോ വഴി പണം ലഭിച്ച് തുടങ്ങും. പണം ലഭിക്കുന്ന രണ്ട് സ്ത്രോതസ്സുകളാണ് നിങ്ങൾക്ക് ഉണ്ടാവുക.

✨ആദ്യത്തേത് പരസ്യങ്ങൾ വഴിയാണ്: നിങ്ങളുടെ വീഡിയോയുടെ വ്യൂസ് അനുസരിച്ച് ഈ വരുമാനം വർദ്ധിക്കും.
✨മറ്റൊന്ന് പ്രീമിയം സബ്ക്രൈബർമാർ: നിങ്ങളുടെ വീഡിയോ കാണുന്നതിന് അനുസരിച്ചായിരിക്കും.
പരസ്യവും പ്രീമിയം അക്കൌണ്ടുകളിൽ നിന്നും അല്ലാതെയും യൂട്യൂബർമാർക്ക് വരുമാനം ഉണ്ടാക്കാം. ഇതിൽ പ്രധാനപ്പെട്ടവ ചാനൽ മെമ്പർഷിപ്പ്, സൂപ്പർ ചാറ്റ് എന്നിങ്ങനെയുള്ളവയാണ്. ഈ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടായിരിക്കണം. കൂടാതെ എല്ലാ രാജ്യങ്ങളിലും ഇത് ലഭ്യവുമല്ല എന്ന കാര്യവും ശ്രദ്ധിക്കണം.

യൂട്യൂബ് പാർട്ടർ പ്രോഗ്രാമിന് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നിങ്ങളുടെ ചാനൽ വൈപിപിക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ സാധാരണയായി കമ്പനി ചാനൽ റിവ്യൂ ചെയ്യും. എന്നാൽ ചില അവസരങ്ങളിൽ നിങ്ങൾ വൈപിപി യോഗ്യതകളെല്ലാം നേടിയിട്ടും യൂട്യൂബ് നിങ്ങളുടെ ചാനൽ റിവ്യൂ ചെയ്യില്ല. ഇത്തരം സന്ദർഭങ്ങളിൽ ഒരു മാസത്തിനകം തന്നെ യൂട്യൂബ് നിങ്ങളുടെ ചാനലിന്റെ റിവ്യൂ നടത്തും. അതുകൊണ്ട് തന്നെ ഈ കാലയളവിൽ മികച്ച കണ്ടന്റുകൾ ഉണ്ടാക്കാനും കൂടുതൽ ഉപയോക്താക്കളെ ചേർക്കാനും ശ്രമിക്കണം.

നിങ്ങളുടെ യൂട്യുബ് ചാനലിന് വൈപിപി അംഗീകാരം ലഭിച്ചില്ലെങ്കിൽ അതിന് കാരണം നിങ്ങളുടെ ചാനൽ യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസോ , യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാമിന്റെ പോളിസികളോ ആയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ അംഗീകാരം നിഷേധിച്ച് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് നിങ്ങൾക്ക് വീണ്ടും അപേക്ഷിക്കാൻ സാധിക്കും. ശ്രദ്ധേക്കേണ്ട കാര്യം അപേക്ഷിക്കണമെങ്കിൽ അപേക്ഷിക്കുന്ന തിയ്യതിക്ക് മുമ്പുള്ള 12 മാസത്തിൽ നിങ്ങളുടെ ചാനൽ ആവശ്യത്തിന് സബ്ക്രൈബർമാരെയും വാച്ച് അവേഴ്സും നേടിയിരിക്കണം എന്നതാണ്.
നിങ്ങൾ വൈപിപി അംഗീകാരം നേടിയ യൂട്യൂബർ ആണെങ്കിൽ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് ഇനിയും വൈപിപി മാനദണ്ഡമായ വാച്ച് അവേഴ്സ് അടുത്ത പത്ത് മാസത്തിലും നേടണോ എന്നത്. എന്നാൽ ഇത്തരം യാതൊരു വിധ പോളിസിയും യൂട്യൂബിനില്ല. നിങ്ങൾ വൈപിപി നേടിക്കഴിഞ്ഞാൽ പിന്നെ യാതൊരു പ്രശ്നവും നേരിടേണ്ടി വരില്ല. നിങ്ങളുടെ കണ്ടന്റിനെ പറ്റിയുള്ള പരാതികളിൽ മാത്രമേ പ്രശ്നം വരികയുള്ളു.

വൈപിപി അംഗീകാരം നേടിക്കഴിഞ്ഞാൽ വിശ്രമിക്കാനുള്ള ശ്രമമായി എന്ന ധാരണ യൂട്യൂബർമാർക്ക് വേണ്ട. ചാനൽ ഏറ്റവും സജീവമായി നിലനിർത്താൻ വീഡിയോ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുക. ചാനൽ വൈപിപിയിൽ നിന്നും യൂട്യൂബ് എടുത്ത് മാറ്റണമെങ്കിൽ 6 മാസത്തിൽ കൂടുതൽ നിങ്ങൾ ആക്ടീവ് അല്ലാതിരിക്കുകയും നിങ്ങളുടെ വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന പ്രത്യേക സന്ദർഭങ്ങളിൽ യൂട്യൂബ് നിങ്ങളുടെ ചാനൽ വൈപിപിയിൽ നിന്ന് എടുത്ത് മാറ്റാൻ സാധ്യതയുണ്ട്.
യൂട്യൂബർമാരെ അവരുടെ വരുമാനം വെളിപ്പെടുത്തുന്നതിൽ നിന്ന് വിലക്കുന്ന ഒരു നിയമമോ ,നയമോ നിലവിൽ ഇന്ത്യയിൽ ഇല്ല. ആത്യന്തികമായി, ഈ വിവരങ്ങൾ അവരുടെ സബ്‌സ്‌ക്രൈബർമാരുമായി പങ്കിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ യൂട്യൂബറും ആണ്.യൂട്യൂബർമാർ അവരുടെ വരുമാനം വെളിപ്പെടുത്താതിരിക്കാനുള്ള ചില കാരണങ്ങൾ ഇതാണ്.

⚡സ്വകാര്യത: ചില യൂട്യൂബർമാർക്ക് അവരുടെ വരുമാനം ഒരു സ്വകാര്യ കാര്യമാണെന്നും അത് പൊതുജനങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നില്ലെന്നും തോന്നിയേക്കാം. വളരെയധികം പണം സമ്പാദിക്കുന്ന യൂട്യൂബർമാർക്ക് ഇത് പ്രത്യേകിച്ചും സത്യമാണ്.കാരണം അവർ അനാവശ്യ ശ്രദ്ധ ആകർഷിക്കുന്നതിനോ , അല്ലെങ്കിൽ സ്‌കാമർമാരുടെ ടാർഗെറ്റു ചെയ്യപ്പെടുന്നതിനോ ആശങ്കാകുലരായിരിക്കാം.

⚡മത്സരാധിഷ്ഠിത നേട്ടം: മത്സരാധിഷ്ഠിത നേട്ടം നിലനിർത്തുന്നതിന് YouTubers തങ്ങളുടെ വരുമാനം വെളിപ്പെടുത്താതിരിക്കാനും തീരുമാനിച്ചേക്കാം. മറ്റ് യൂട്യൂബർമാർക്ക് അവർ എത്ര പണം സമ്പാദിക്കുന്നുവെന്ന് അറിയാമെങ്കിൽ, അതേ പ്രേക്ഷകരെ ആകർഷിക്കാൻ അവർക്ക് അവരുടെ ഉള്ളടക്കമോ തന്ത്രങ്ങളോ പകർത്താൻ കഴിഞ്ഞേക്കും.

⚡സുതാര്യതയുടെ അഭാവം: ചില യൂട്യൂബർമാർ അവരുടെ വരുമാനത്തെക്കുറിച്ച് സുതാര്യത പുലർത്താൻ ആഗ്രഹിക്കുന്നില്ല. ഈ വിവരം തങ്ങളുടെ വരിക്കാരുമായി പങ്കിടേണ്ട ആവശ്യമില്ലെന്ന് അവർക്ക് തോന്നിയേക്കാം, അല്ലെങ്കിൽ അത് എങ്ങനെ സ്വീകരിക്കപ്പെടും എന്നതിനെക്കുറിച്ച് അവർ ആശങ്കാകുലരായിരിക്കാം.

⚡തിരിച്ചടിയെക്കുറിച്ചുള്ള ഭയം: ചില യൂട്യൂബർമാർ തങ്ങൾ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയാൽ അവരുടെ സബ്‌സ്‌ക്രൈബർമാരിൽ നിന്നുള്ള തിരിച്ചടിയെ ഭയപ്പെടാം. യുവ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള ഉള്ളടക്കം നിർമ്മിക്കുന്ന യൂട്യൂബർമാർക്ക് ഇത് പ്രത്യേകിച്ചും സത്യമാണ്.

⚡അനിശ്ചിതത്വം: അവരുടെ വീഡിയോകൾക്ക് ലഭിക്കുന്ന കാഴ്‌ചകളുടെ എണ്ണം, അവർ സൃഷ്‌ടിക്കുന്ന ഉള്ളടക്കത്തിന്റെ തരം, സ്‌പോൺസർമാരുടെ എണ്ണം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ച് ഒരു YouTuber-ന് സമ്പാദിക്കാൻ കഴിയുന്ന പണത്തിന്റെ അളവ് വളരെയധികം വ്യത്യാസപ്പെടാം. ഈ അനിശ്ചിതത്വം യൂട്യൂബർമാർക്ക് അവരുടെ വരുമാനം കൃത്യമായി കണക്കാക്കുന്നത് ബുദ്ധിമുട്ടാക്കും, മാത്രമല്ല അവ വെളിപ്പെടുത്താതിരിക്കാൻ അവരെ നയിച്ചേക്കാം.

⚡AdSense പ്രോഗ്രാമിന്റെ തെറ്റിദ്ധാരണ: ചില യൂട്യൂബർമാർക്ക് AdSense പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലായില്ലായിരിക്കാം, കൂടാതെ YouTube പിഴ ഈടാക്കുമെന്ന് അവർ കരുതുന്നതിനാൽ അവരുടെ വരുമാനം വെളിപ്പെടുത്തുമെന്ന് അവർ ഭയപ്പെടുന്നു. എന്നിരുന്നാലും, AdSense-ൽ നിന്നുള്ള വരുമാനം വെളിപ്പെടുത്തുന്നതിന് പിഴയില്ല.

ക്രിയേറ്റീവായി വീഡിയോ ചെയ്യാൻ സാധിക്കുന്നവർക്കും ഏതെങ്കിലും പ്രത്യേക മേഖലയിൽ അവഗാഹമുള്ളവർക്കും , യാത്ര ചെയ്യുന്നവർക്കും എല്ലാം മികച്ച യൂട്യൂബർമാരാകാൻ സാധിക്കും. കഠിനാധ്വാനമാണ് മികച്ച യൂട്യൂബ് ചാനൽ ഉണ്ടാക്കാനുള്ള മാർഗ്ഗം. ഒപ്പം തന്നെ യൂട്യൂബിന്റെ പോളിസികളും , നിയമങ്ങളും കൃത്യമായി പഠിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതും ആവശ്യമാണ്.

Leave a Reply
You May Also Like

ദുര്യോധനന്റെ വേഷത്തിലൂടെ സിനിമ പ്രവേശനം, ഒടുവിൽ 500 കോടി നേടിയ സിനിമ, ഈ പിറന്നാൾ ദിനത്തിൽ രജനിയ്ക്ക് ആശംസകൾ നേരാം

ഇന്ത്യൻ സിനിമയിലെ തലൈവ എന്നറിയപ്പെടുന്ന നടൻ രജനികാന്ത് ദക്ഷിണേന്ത്യയിൽ ദൈവമായി കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ മാത്രമല്ല ബോളിവുഡ്…

കുരുന്നുകൾക്ക് തണലായി ഇനി മുതൽ ലാലേട്ടനുണ്ട്

നടൻ മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ വിദ്യാഭ്യാസ രംഗത്തുൾപ്പടെ സജീവമായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന…

കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന സോണി ലിവ് ഒറിജിനൽ സീരീസ് ‘Kaiyum Kalavum’ ഒഫീഷ്യൽ ട്രെയിലർ

കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന സോണി ലിവ് ഒറിജിനൽ സീരീസ് ‘Kaiyum Kalavum’  ഒഫീഷ്യൽ ട്രെയിലർ, നവംബർ…

പുതിയ വീട്ടിൽ നിന്നും സ്റ്റണ്ണിങ് ലുക്കിൽ സോഫിയ അൻസാരി

സോഫിയ അൻസാരി ഒരു നർത്തകിയും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാതാവും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവളുമാണ്. 1996 ഏപ്രിൽ…